ഡോളി രൂപഭേദം പരിഗണനയിൽ
ഡോളി രൂപഭേദം പരിഗണനയിൽ
ശബരിമല: ശബരിമലയിൽ അത്യാസന്ന നിലയിലാകുന്ന ഭക്‌തന്മാരെ ആശുപത്രിയിലും പമ്പയിലും എത്തിക്കുന്നതിന് ഉപയോഗിക്കാനായി ഇപ്പോഴുള്ള ഡോളി സംവിധാനത്തിൽ രൂപഭേദം വരുത്തുന്നത് പരിഗണനയിലാണെന്ന് ആരോഗ്യ നോഡൽ ഓഫീസർ ഡോ. ജി സുരേഷ്ബാബു പറഞ്ഞു.

നിലവിലെ ഡോളിയിൽ അത്യാവശ്യംവേണ്ട ഔഷധങ്ങൾ ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്റർ തുടങ്ങിയവ ഘടിപ്പിക്കുന്ന സ്‌ഥിരം സംവിധാനമാണ് പരിഗണിക്കുന്നത്. മാറ്റം വരുത്തിയ ഡോളി സംവിധാനം കൈകാര്യം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ തയാറാക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.