Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


കരുതലിന്റെ കരസ്പർശമൊരുക്കി കിഴക്കിന്റെ വെനീസിൽ കാൻസർ സന്ദേശയാത്ര
ആലപ്പുഴ: കരുതലിന്റെ കരസ്പർശവുമായെത്തിയ കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് കിഴക്കിന്റെ വെനീസിൽ ഊഷ്മള വരവേല്പ് ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ക്യാപ് @ കാമ്പസിന്റെ നേതൃത്വത്തിലാണ് കാൻസർ ബോധവത്കരണ സന്ദേശയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. സർവവും നഷ്‌ടപ്പെട്ടെന്ന ബോധത്തിൽ നിരാശയുടെ പടുകുഴിയിലേക്കു വീഴുന്ന കാൻസർ രോഗബാധിതർക്കൊപ്പം ഈ സമൂഹമുണ്ടെന്ന ബോധ്യം വരുത്തുന്നതിനായാണ് ബോധവത്കരണ യാത്ര. ഒപ്പം തെറ്റായ സാമൂഹിക ആരോഗ്യ ജീവിത ശൈലികളെ കുറിച്ചും ഭക്ഷണരീതികളെക്കുറിച്ചും പ്രത്യേകിച്ച് യുവതലമുറയിൽ അവബോധവുമൊരുക്കാനുള്ള ശ്രമവും.

ക്രിസ്മസ് കരോളൊരുക്കിയും പ്രതിജ്‌ഞയെടുത്തും വൃക്ഷത്തൈ നട്ടുപിടിപ്പിച്ചും കാൻസറിനെതിരേ പൊരുതുമെന്ന് സന്ദേശമെഴുതിയ ചെറുകുറിപ്പുകൾ ഒന്നിച്ചണിനിരത്തിയുമൊക്കെയാണ് ആലപ്പുഴയിൽ യാത്രയെ സ്വീകരിച്ചതും നയിച്ചതും. ഹെയർ ഫോർ ഹോപ് ഓൾ ഇന്ത്യ കാമ്പയിനിനു തുടക്കംകുറിച്ച സാമൂഹ്യപ്രവർത്തകയും ജോസ് കെ. മാണിയുടെ പത്നിയുമായ ഡോ. നിഷ ജോസിന്റെ സാന്നിധ്യമായിരുന്നു സന്ദേശയാത്രയുടെ ആലപ്പുഴയിലെ ഹൈലൈറ്റ്. രാവിലെ 6.45ന് തങ്കിപ്പള്ളിയിൽ നിന്നായിരുന്നു ആലപ്പുഴയിലെ പര്യടനം. രാവിലെ വിശുദ്ധ കുർബാനയ്ക്കുശേഷം സംഘം ഇവിടെ നിന്നും യാത്രതിരിച്ചു. ഫാ. ഫ്രാൻസീസ് സേവ്യറും പള്ളിക്കമ്മിറ്റി ഭാരവാഹികളും ചേർന്ന് യാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴിക്കാടനെയും സംഘത്തെയും യാത്രയാക്കി. പത്തുമണിയോടെ ചേർത്തല എൻഎസ്എസ് കോളജ് അങ്കണത്തിലെത്തിയ സംഘത്തിന് ഗംഭീര വരവേൽപ്പ് തന്നെ ലഭിച്ചു.

കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ സമ്മേളനം നിഷ ജോസ് ഉദ്ഘാടനം ചെയ്തു. കാൻസർ രോഗികളെ നിരാശയിൽ നിന്നും ഉയിർത്തെഴുന്നേൽപ്പിക്കാനും രോഗത്തെ അതിജീവിക്കാൻ വേണ്ട പിന്തുണയൊരുക്കാനും അതുവഴി അവരെ മാനസികമായി കൂടുതൽ ശക്‌തരാക്കാനും യുവതലമുറയ്ക്ക് ഏറെ കഴിയുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. അവരോടൊന്നുചേർന്ന് സമൂഹം ഒപ്പമുണ്ടെന്ന തോന്നലുണ്ടാക്കാനാകണമെന്നും അവർ കൂട്ടിച്ചേർത്തു. പ്രിൻസിപ്പൽ ഡോ. പി. ജയശ്രീ അധ്യക്ഷത വഹിച്ച യോഗത്തിൽ സന്ദേശയാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ക്യാപ് അറ്റ് കാമ്പസ് കോ–ഓർഡിനേറ്റർ ടിനോ ടോമി, എം.ടി. കലേഷ്, പ്രഫ. ബാബു കെ. പണിക്കർ, പ്രോഗ്രാം ഓഫീസർ ദൃശ്യ എന്നിവർ സംബന്ധിച്ചു.

ചേർത്തല സെന്റ് മൈക്കിൾസ് കോളജായിരുന്നു അടുത്ത കേന്ദ്രം. കോളജ് ഓഡിറ്റോറിയത്തിൽ മിമാറ്റ് മാനേജർ ഫാ. സെലസ്റ്റ്യൻ പുത്തൻപുരയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം നിഷ ജോസാണ് ഉദ്ഘാടനം ചെയ്തത്. കെപിസിസി നിർവാഹകസമിതിയംഗം എസ്. ശരത് മുഖ്യസന്ദേശം നല്കി. പ്രഫ. എ.ബി. ജോൺ ജോസഫ്, പ്രിൻസിപ്പൽ ഇൻ ചാർജ് നവ്യ, ചേർത്തല റോട്ടറി ക്ലബ് ഭാരവാഹികളായ സി.ബി. സുധീഷ്, ബാബുമോൻ, ബി. വിനോദ്, ബീന ബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ എസ്ഡി കോളജിലെത്തിയ സംഘത്തെ കോളജിലെ എൻഎസ്എസ് അംഗങ്ങൾ ചേർന്നു സ്വീകരിച്ചു. കോളജ് കവാടത്തിൽ നടന്ന യോഗം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കലാണ് ഉദ്ഘാടനം ചെയ്തത്. കോളജ് പ്രിൻസിപ്പൽ ഡോ. എസ്. നടരാജ അയ്യർ അധ്യക്ഷത വഹിച്ചു.

ആലപ്പുഴ മെഡിക്കൽ കോളജിലെ ഡോ. ബിന്ദു കാൻസറിനെക്കുറിച്ചും എങ്ങനെ നേരിടാമെന്നതിനെകുറിച്ചും വിശദീകരിച്ചു. സർഗക്ഷേത്ര രക്ഷാധികാരി ഫാ. പോൾ താമരശേരി, നിഷ ജോസ്, ഡോ. നെടുമുടി ഹരികുമാർ, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, മണിക്കുട്ടി റോയ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ കെ.എസ്. വിനീത് ചന്ദ്ര, ഡോ. ജെ. വീണ തുടങ്ങിയവർ സംബന്ധിച്ചു. വിശിഷ്‌ടാതിഥികളും വിദ്യാർഥികളും ചേർന്ന് കാമ്പസിലൊരുക്കിയ കാൻവാസിൽ കാൻസറിനെതിരേ സന്ദേശമെഴുതി പതിപ്പിച്ചു.

തുടർന്ന് ചമ്പക്കുളം പോരൂക്കര സിഎംഐ കോളജ് ഓഫ് അഡ്വാൻസ് സ്റ്റീഡിസിലെത്തിയ സംഘത്തെ ക്രിസ്മസ് പാപ്പയും സംഘവുമാണ് വരവേറ്റത്. ബാൻഡുമേളത്തിന്റെ അകമ്പടിയോടെ വിദ്യാർഥികൾ വരിവരിയായി നിന്ന് സംഘത്തെ വരവേറ്റു. തുടർന്ന് സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ യോഗത്തിൽ ചെത്തിപ്പുഴ ക്രിസ്തുജ്യോതി ഗ്രൂപ്പ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. പോൾ താമരശേരി മുഖ്യപ്രഭാഷകനായി. പോരൂക്കര ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ ഫാ. ജോസ് കോനാട്ട് അധ്യക്ഷത വഹിച്ചു. കോളജ് വൈസ്പ്രിൻസിപ്പൽ ഡോ. സോമശേഖരൻപിള്ള, സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, യാത്രയുടെ കോ–ഓർഡിനേറ്റർ സിറിയക് ചാഴികാടൻ, ക്യാപ് അറ്റ് കാമ്പസ് കോ–ഓർഡിനേറ്റർ ടിനോ ടോമി, എലിസബത്ത് വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിൽ റോട്ടറി ക്ലബ് ഓഫ് കൊയർസിറ്റിയുടെ നേതൃത്വത്തിലും സ്വീകരണമുണ്ടായിരുന്നു. പ്രസിഡന്റ് തോമസ് ആന്റോ,സെക്രട്ടറി സിജുജോയി, നഗരസഭ കൗൺസിലർമാരായ കവിത ശ്രീജിത്ര തുടങ്ങിയവരും സന്നിഹിതരായിരുന്നു. തുടർന്ന് ആലപ്പുഴ ബീച്ചിലുമെത്തിയാണ് സന്ദേശയാത്രയുടെ ആലപ്പുഴ പര്യടനം അവസാനിപ്പിച്ചത്.

ബുധനാഴ്ച പത്തനംതിട്ടയിലാണ് പര്യടനം. രാവിലെ ഒമ്പതരയ്ക്ക് സെന്റ് മേരീസ് കോളജിലും 11.30ന് ടിഎംഎം കോളജിലും 12.30ന് മാക് ഫാസ്റ്റിലുമാണ് സ്വീകരണയോഗങ്ങൾ. നാലിന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെ സന്ദർശിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സെന്‍റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ ക്യാപ് @ കാമ്പസ് പദ്ധതി
ദീപിക, സർഗക്ഷേത്ര, മേളം ഫൗണ്ടേഷൻ എന്നിവർ സംയുക്തമായി നടത്തുന്ന കാൻസർ ബോധവത്കരണ പദ്ധതിയായ "ക്യാപ് @ കാന്പസിനു പത്താമുട്ടം സെന്‍റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളജിൽ തുടക്കമായി. മേളം ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയ
കാൻസർ ദിനത്തിൽ സജീവമായി ക്യാപ് @കാമ്പസ്
കോട്ട​യം: കാ​ൻ​സ​റി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​വും പ്ര​തി​രോ​ധ​വും ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി കേ​ര​ള​ത്തി​ൽ ത​രം​ഗം തീ​ർ​ത്ത [email protected] പ​ദ്ധ​തി ലോ​ക കാ​ൻ​സ​ർ ദി​ന​ത്തി​ലും സ​ജീ​വം. ദീ​പി​ക​യും സ​
ക്യാപ് @ കാമ്പസ് ബോധവത്കരണ ക്ലാസ് പെരിന്തൽമണ്ണയിൽ
ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാപ് @ കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച പെരിന്തൽമണ്ണ പ
ക്യാപ്@കാമ്പസ് തരംഗം എൻഎസ്എസ് ക്യാമ്പുകളിലേക്കും
കാൻസറിനെതിരേയുള്ള സന്ദേശയാത്രയിലൂടെയും ബോധവത്കരണ പരിപാടികളിലൂടെയും തരംഗമായ ക്യാപ്@കാമ്പസ് പദ്ധതി നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന ക്യാമ്പുകളിലേക്കും.

കാൻസർ ബോധവത്കരണവ
ക്യാപ് @കാമ്പസ്: 15 ദിവസം, 450ൽ അധികം കാമ്പസുകൾ
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്ര ശനിയാഴ്ച ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ലൂർദ് മാതാ ക
കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവും: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: ചികിത്സയേക്കാൾ ഉപരിയായി കാൻസർ രോഗികൾക്കു വേണ്ടതു സ്നേഹവും സാന്ത്വനവുമാണെന്നു സഹകരണ–ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു സംഘടിപ്പിച്ച ക്യാപ
കാൻസർ സന്ദേശയാത്രയ്ക്കു കൊല്ലത്ത് ഉജ്വല വരവേല്പ്
കൊല്ലം: കേരളത്തിലെ കലാലയങ്ങളിൽ കാൻസർ എന്ന മഹാവിപത്തിനെതിരേ നടന്നുവരുന്ന കാൻസർ ബോധവത്കരണ സന്ദേശ യാത്രയ്ക്ക് ദേശിംഗനാട്ടിൽ ഉജ്വല വരവേൽപ്പ്. ചരിത്രമുറങ്ങുന്ന കൊല്ലം ശ്രീനാരായണ കോളജിന്റെ മുറ്റത്തെത്തിയ യാ
ക്യാപ്@കാമ്പസ് സന്ദേശയാത്രയ്ക്കു തിരുവല്ലയിൽ ഉജ്വല വരവേൽപ്
തിരുവല്ല: കാൻസറിനെതിരേ സമൂഹമനഃസാക്ഷി ഉണർത്തുന്ന സന്ദേശവുമായെത്തിയ ക്യാപ്@കാമ്പസ് ബോധവത്കരണ സന്ദേശയാത്രയ്ക്കു തിരുവല്ലയിലെ വിവിധ കലാലയങ്ങളിൽ സ്വീകരണം.

ദീപികയും സർഗക്ഷേ
കരുതലിന്റെ കരസ്പർശമൊരുക്കി കിഴക്കിന്റെ വെനീസിൽ കാൻസർ സന്ദേശയാത്ര
ആലപ്പുഴ: കരുതലിന്റെ കരസ്പർശവുമായെത്തിയ കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് കിഴക്കിന്റെ വെനീസിൽ ഊഷ്മള വരവേല്പ് ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന ക്യാപ് @
കാൻസർ ബോധവത്കരണം കാലഘട്ടത്തിന്റെ ആവശ്യം: തിരുവഞ്ചൂർ
കോട്ടയം: അർബുദം പ്രായഭേദമെന്യേ കേരളജനതയെ രോഗാതുരമാക്കിക്കൊണ്ടിരിക്കെ ബോധവത്കരണം കൂടുതൽ വിപുലമാക്കണമെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നുള്ള ക്യാപ്
കോട്ടയത്തിന്റെ ഹൃദയത്തിലേറി കാൻസർ സന്ദേശയാത്ര
കോട്ടയം: ക്യാപ് @കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഊഷ്മള വരവേൽപ്പ്. നെടുങ്കുന്നം സെന്റ് തെരേസാസ് ഗേൾസ് ഹൈസ്കൂളിൽ നൽകിയ സ്
ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ യാത്രയ്ക്ക് ചങ്ങനാശേരിയിൽ വരവേല്പ്
ചങ്ങനാശേരി: ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്ക് മതസൗഹാർദ നഗരിയായ ചങ്ങനാശേരിയിൽ പ്രൗഢോജ്വല വരവേല്പ്. വിവിധ ജില്ലകൾ കടന്നെത്തിയ സന്ദേശയാത്രയെ നഗരത്തിൽ സാമൂഹ
ഇടുക്കിയുടെ മനംകവർന്ന് ക്യാപ്@കാമ്പസ് സന്ദേശ യാത്ര
തൊടുപുഴ: ഇടുക്കിയിൽ പ്രവേശിച്ച ക്യാപ്@കാമ്പസ് കാൻസർ ബോധവത്കരണ സന്ദേശയാത്രയ്ക്കു ഇടുക്കിയിൽ ഹൃദ്യമായ വരവേൽപ്. ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ
ക്യാപ്@കാമ്പസ് ജനക്ഷേമത്തിനായുള്ള മുന്നേറ്റം: കർദിനാൾ മാർ ആലഞ്ചേരി
കൊച്ചി: കാൻസർ രോഗത്തിനെതിരായ ബോധവത്കരണം ലക്ഷ്യമിട്ടു ദീപിക ദിനപത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടപ്പാക്കുന്ന ക്യാപ്@കാമ്പസ് പദ്ധതിയുടെ ഭാഗമായി കാസർഗോഡ് മു
ക്യാപ്@കാമ്പസ് കരുതലിന്റെ കരസ്പർശം: മന്ത്രി ചന്ദ്രശേഖരൻ
രാജപുരം(കാസർഗോഡ്): കാൻസറിനെതിരേ ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടപ്പിലാക്കുന്ന ക്യാപ്@കാമ്പസ് പദ്ധതി സുപ്രധാനമായ ചുവടുവയ്പും കരുതലിന്റെ കരസ്പർശവുമാണെന
ക്യാപ് @ കാമ്പസിൽ 56 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
കേരളത്തിലെ കാൻസർ വിരുദ്ധ പോരാട്ട രംഗത്തു തരംഗമായ ക്യാപ്@കാമ്പസ് പദ്ധതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൻ പങ്കാളിത്തം. ദീപികയും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും കൊച
കാൻസറിനെതിരേ പോരാട്ടം ഉജ്വലമാക്കി ക്യാപ്@കാമ്പസ് ഒന്നാംഘട്ടം പിന്നിട്ടു
കോട്ടയം: കേരള സമൂഹത്തിൽ ഏറ്റവും വലിയ ഭീഷണി ഉയർത്തുന്ന കാൻസർ രോഗത്തിനെതിരേയുള്ള പോരാട്ടത്തിനും ബോധവത്കരണത്തിനും ആവേശം പകർന്നു ക്യാപ്@കാമ്പസ് പദ്ധതി 100 ദിനങ്ങൾ പിന്നിട്
കാൻസറിനെതിരേയുള്ള പോരാട്ടത്തിന് ആവേശം പകർന്ന് ദയാബായി
ആലപ്പുഴ: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന കാൻസർ ബോധവത്കരണ പരിപാടിക്ക് ആവേശം പകർന്ന് പ്രശസ്ത സാമൂഹ്യപ്രവർത്തക ദയാബായി. ആലപ്പുഴ പുന്നപ്ര കാർമൽ എൻജിനിയറിംഗ്
ക്യാപ്അറ്റ്‌ കാമ്പസിന് പിന്തുണയുമായി ദയാബായിയും
കോട്ടയം: കാൻസറിനെതിരേ കരുതലുമായി ദീപികയും സർഗക്ഷേത്രയും മേളം ചാരിറ്റീസും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ക്യാപ് അറ്റ്‌ കാമ്പസിന് സജീവ പിന്തുണയോടെ പ്രശസ്ത സാമൂഹികപ്രവർത്തക ദയാബായിയ
കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്ത് ഷന്താൾ സ്കൂളിലെ കുട്ടികൾ
ക്യാപ് അറ്റ് കാമ്പസ് കാൻസർ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മാമ്മൂട് സെന്റ് ഷന്താൾ ഹൈസ്കൂളിൽ ഗൈഡിന്റെ ആഭിമുഖ്യത്തിൽ കേശദാനവും ബോധവത്കരണ ക്ലാസും നടത്തി.

അധ്യാപക ദിനത്തോടനുബന്ധിച്ച് സ്കൂൾ ഗൈഡിംഗ് അംഗങ്ങളാ
കാൻസർ ബോധവത്കരണത്തിനായി ഒരു ഗ്രാമത്തെ ഏറ്റെടുത്ത് അമൽ ജ്യോതി കോളജ്
ദീപിക ദിനപ്പത്രവും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന്ന ക്യാപ് അറ്റ് കാമ്പസ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് ക
കാൻസറിനെതിരേ കൈകോർത്ത് എസ്ബി കോളജിൽ യുവജനസംഗമം
ചങ്ങനാശേരി: കാൻസർ എന്ന വിപത്തിനെതിരേ ബോധവത്കരണം നടത്തുന്ന ക്യാപ് അറ്റ് കാംപസ് പദ്ധതിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്ബി കോളജിൽ യുവജനസംഗമം സംഘടിപ്പിച്ചു.

കോളജിൽ നടന്ന ട്രെയിനേഴ്സ് ഓറിയന്റേഷൻ ട്രെയിനിം
കാൻസറിനെതിരെ കൈകോർത്ത് സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ
കാഞ്ഞിരപ്പള്ളി: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്ന് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ കേരളത്തിലെ സ്കൂൾ, കോളജ് തലത്തിൽ നടത്തി വരുന്ന ക്യാപ്*കാമ്പസ് എന്ന കാൻസർ ബോധവൽക്കരണ പരിപാടി ആനക്കൽ
കാൻസർ രോഗികൾക്കു മുടി മുറിച്ചു നൽകി കോളജ് വിദ്യാർഥിനികൾ മാതൃകയായി
കാൻസർ രോഗികൾക്കു വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി കോളജ് വിദ്യാർഥിനികൾ മാതൃകയായി. കാൻസർ വിപത്തിനെതിരേ ദീപിക ദിനപത്രവും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും സംയുക്‌തമായി കൊച്ചിൻ കാൻസർ കെയർ സൊസൈറ്റിയ
കാൻസറിനെ നേരിടാൻ മരുന്നിനേക്കാൾ ആവശ്യം മനഃശക്‌തി: ഡോ. വി.പി. ഗംഗാധരൻ
ആലപ്പുഴ: കാൻസർ മാരകരോഗമല്ലെന്നും അതിനെ ഭയത്തോടെ അഭിമുഖീകരിക്കേണ്ട കാര്യമില്ലെന്നും കാൻസർ രോഗചികിത്സാ രംഗത്തെ പ്രമുഖനായ ഡോ. വി.പി. ഗംഗാധരൻ. രോഗികൾക്കു മരുന്നിനെക്കാളുപരി മനഃശക്‌തിയാണ് ആവശ്യമെന്നും അദ്
മലബാർ മേഖല സെമിനാറിനു തുടക്കമായി
ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെ നടത്തിവരുന്ന സമഗ്ര കാൻസർ ബോധവത്കരണ പരിപാടിയായ ക്യാപ് * കാമ്പസിന്റെ മലബാർ മേഖലയിലെ സെമിനാറുകൾക്ക് പൈസക്കരിയിൽ തുടക്
ക്യാപ്*കാമ്പസ് പദ്ധതി മാതൃകാപരം: മുഖ്യമന്ത്രി പിണറായി
തിരുവനന്തപുരം: ദീപികയും സർഗക്ഷേത്രയും മേളം ഫൗണ്ടേഷനും ചേർന്നു നടത്തുന്ന സമഗ്ര കാൻസർ ബോധവത്ക്കരണ പരിപാടിയായ ക്യാപ്*കാമ്പസ് പദ്ധതി മാതൃകാപരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ സംസ്‌ഥാന തല ഉദ്
കാൻസറിനെതിരേ ക്യാപ്*കാമ്പസ്
കോട്ടയം: സമൂഹത്തെ ആശങ്കയിലാക്കി പെരുകുന്ന കാൻസർ വിപത്തിനെതിരേ ബോധവത്കരണവും പ്രതിരോധവും സാന്ത്വന സഹായവുമായി കേരളം കൈകോർക്കുന്നു. മലയാളത്തിലെ ആദ്യദിനപത്രമായ ദീപികയും ചങ്ങനാശേരി സർഗക്ഷേത്ര കൾച്ചറൽ ആൻഡ് ച




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.