സർക്കുലർ സർവീസ് നിറുത്താൻ കെഎസ്ആർടിസി നീക്കം
സർക്കുലർ സർവീസ് നിറുത്താൻ കെഎസ്ആർടിസി നീക്കം
ശബരിമല: പമ്പ–ത്രിവേണി സർക്കുലർ സർവീസ് നിറുത്താൻ കെഎസ്ആർടിസി നീക്കം. ഇതിന്റെ ആദ്യപടിയായി ഇന്നലെ ഈ സെക്ടറിൽ സർവീസ് നടത്തിയില്ല. സർവീസിനുവേണ്ടി ക്രമീകരിച്ചിരുന്ന മൂന്നു മിനിബസുകളും നിലയ്ക്കൽ–പമ്പ റൂട്ടിലാണ് ഓടിയത്.

ശബരിമല ദർശനം കഴിഞ്ഞു വരുന്ന തീർഥാടകർക്ക് ദീർഘദൂര ബസുകളിൽ ഇരുന്നു സഞ്ചരിക്കണമെങ്കിൽ പമ്പയിലുള്ള സ്റ്റാൻഡുവരെ നടന്നുപോകണം. ഇത് ഒഴിവാക്കാനാണ് ത്രിവേണിയിൽനിന്നു പമ്പയിലേക്ക് കുറേ വർഷങ്ങളായി സർക്കുലർ സർവീസ് നടത്തുന്നത്. എന്നാൽ ഈ സർവീസിൽ പത്തുരൂപയായിരുന്നു ടിക്കറ്റ് ചാർജ്. ടിക്കറ്റ് ചാർജ് അധികമാണെന്നു കാണിച്ച് ചില സംഘടനകളും വ്യക്‌തികളും മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി.


പരാതിയുടെ അടിസ്‌ഥാനത്തിൽ കമ്മീഷൻ കേസെടുക്കുകയും കെഎസ്ആർടിസിയോടു വിശദീകരണം ചോദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സർവീസ് നിറുത്തിവയ്ക്കാൻ കെഎസ്ആർടിസി തീരുമാനിച്ചതെന്ന് അറിയാൻ കഴിയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.