ആകാശ നിരീക്ഷണം ആരംഭിച്ചു
ആകാശ നിരീക്ഷണം ആരംഭിച്ചു
ശബരിമല: സുരക്ഷയുടെ ഭാഗമായി നാവികസേനയും സംസ്‌ഥാന പോലീസും ചേർന്ന് സന്നിധാനത്തും പരിസരങ്ങളിലും ആകാശ നിരീക്ഷണം ആരംഭിച്ചു. എരുമേലി, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ മേഖലകളിലാണ് നാവികസേനയുടെ വിമാനത്തിൽ നിരീക്ഷണപ്പറക്കൽ നടത്തുന്നത്.

മണ്ഡലപൂജയോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണം ശക്‌തിപ്പെടുത്തന്നതിന്റെ ഭാഗമായാണ് നടപടി. സംസ്‌ഥാന ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണിത്. എല്ലാ ആധുനിക സജ്‌ജീകരണങ്ങളും സായുധരായ കമാൻഡോകളും സംസ്‌ഥാന പോലീസിലെ ഐപിഎസ് ഉദ്യോഗസ്‌ഥരുമാണ് സംഘത്തിലുള്ളത്.പരിശോധനയുടെ ഭാഗമായി വനമേഖലകൾക്കുള്ളിൽ കോപ്റ്റർ ഹോൾഡ് ചെയ്ത് പരിശോധിക്കാനും ആവശ്യമാണെങ്കിൽ സംശയമുള്ളവർക്കെതിരെ വെടിയുതിർക്കാനും കമാൻഡോകൾക്ക് അധികാരമുണ്ട്. കോപ്റ്ററിൽ സജ്‌ജീകരിച്ച ആധുനിക കാമറകൾ ഉപയോഗിച്ച് ശബരിമല സെക്ടറിന്റെ ദൃശ്യങ്ങൾ സുരക്ഷാസംഘം പകർത്തുന്നുണ്ട്. ഇവ യഥാസമയം സംസ്‌ഥാന പോലീസ് മേധാവിക്കും സൈനികോദ്യോഗസ്‌ഥർക്ക് കൈമാറും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.