പൂത്തുലഞ്ഞ് ശബരിമല
പൂത്തുലഞ്ഞ് ശബരിമല
ശബരിമല: മണ്ഡല ഉത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉത്സവത്തെ വരവേല്ക്കാൻ പ്രകൃതിയും ഒരുങ്ങി. ശബരിമല ക്ഷേത്രത്തിലും ചുറ്റുമുള്ള സ്‌ഥലങ്ങളിലും കാനനപാതയിലും പുഷ്പലതാദികൾ പൂത്തുലഞ്ഞുനിൽക്കുകയാണ്.

മുൻകാലങ്ങളിൽ നിന്നു വ്യത്യസ്തമായി കാനന പാതയിൽ പകൽ സമയങ്ങളിലും മലയണ്ണാനും കരിങ്കുരങ്ങും മലമുഴക്കി വേഴാമ്പൽ പക്ഷിയും തീർഥാടകർക്കു വിസ്മയകരമായ കാഴ്ചയാണ് ഒരുക്കുന്നത്. നീലിമല കാനനപാതയിലുള്ള ഞാവൽ മരങ്ങളിലെ പഴം കഴിക്കാൻ വൻതോതിലാണു മലമുഴക്കി വേഴാമ്പൽ എത്തുന്നത്. കരിങ്കുരങ്ങ്, നാടൻ കുരങ്ങ്, സിംഹവാലൻ കുരുങ്ങ് തുടങ്ങിയവയെല്ലാം ഈ പാതയിലൂടെ എത്തുന്നവർക്കു കാണാൻ കഴിയും.


സന്നിധാനത്തും പരിസരത്തുമുള്ള കാട്ടുമാവും പ്ലാവുമെല്ലാം തീർഥാടകർക്ക് ആകർഷകമാവുകയാണ്. ശബരിമലയിൽനിന്നും പ്ലാസ്റ്റിക് കുപ്പികൾ പടിയിറങ്ങിയ അന്തരീക്ഷത്തിലാണ് ഇത്തവണത്തെ മണ്ഡല പൂജകൾ നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.