അയ്യപ്പസന്നിധിയിൽ ജീവനക്കാർക്ക് മണ്ഡലപൂജ സദ്യ
അയ്യപ്പസന്നിധിയിൽ ജീവനക്കാർക്ക് മണ്ഡലപൂജ സദ്യ
ശബരിമല: ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ച്് ദേവസ്വം ബോർഡ് സംഘടിപ്പിച്ച സദ്യ തന്ത്രി കണ്്ഠര്് രാജീവര്് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ശബരിമലയിലെ ദേവസ്വം ജീവനക്കാർക്കും സന്നിധാനത്ത് സേവനമനുഷ്ഠിക്കുന്ന വിവിധ വകുപ്പുകളിലെ ജീവനക്കാർക്കുമായാണ് സദ്യ ഒരുക്കിയത്.

സദ്യയിൽ പഴം, പായസം, ഉപ്പേരി, ശർക്കരപുരട്ടി, പച്ചടി, കിച്ചടി, തോരൻ, അവിയൽ, രസം, പുളിശേരി, മോര്, സാമ്പാർ, ഇഞ്ചി, നാരങ്ങ, കടുമാങ്ങ തുടങ്ങിയവ ഉൾപ്പെടെ വിഭവസമ്യദ്ധമായ സദ്യയാണ് നൽകിയത്്. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലക്യഷ്ണൻ, ബോർഡ് മെമ്പർമാരായ അജയ് തറയിൽ, കെ. രാഘവൻ, പത്തനംത്തിട്ട ജില്ലാ കളക്ടർ ആർ. ഗിരിജ, ദേവസ്വം കമ്മീഷണർ സി.പി. രാമരാജപ്രേമ പ്രസാദ്, മേൽശാന്തി ടി.എം. ഉണ്ണികൃഷ്ണൻ നമ്പൂതിരി, ശബരിമല സ്പെഷൽ കമ്മിഷണർ, വിജിലൻസ് എസ്.പി, എക്സിക്യൂട്ടീവ് ഓഫീസർ രവിശങ്കർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ ചടങ്ങിലും സദ്യയിലും പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.