സാർവലൗകികമായ സ്നേഹം
ക്രിസ്തുദർശനത്തിന്‍റെ വൈരുധ്യാത്മകത വെളിപ്പെടുത്തുന്ന പ്രബോധനമാണ് ശത്രുസ്നേഹം. മിത്രനെ സ്നേഹിക്കാം, പക്ഷേ ശത്രുവിനെ സ്നേഹിക്കാനാവുമോ? സ്നേഹം എന്ന വാക്കിന്‍റെ സ്വാഭാവികമായ അർഥത്തെ ഹനിക്കുന്ന എതിർ ശബ്ദമല്ലേ ശത്രു എന്ന പദം? അതിനാൽ ചിലർ ശത്രുസ്നേഹത്തെ വിപരീതപദ സംവൃക്ത ആയി കണക്കാക്കി തള്ളിക്കളയാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ വ്യക്തിക്കും സ്മൂഹത്തിനും സ്ഥായിയായ ന· പ്രദാനംചെയ്യുന്ന ശാശ്വത സന്ദേശമാണ് വൈരുധ്യാത്മകമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന ഈ വചനത്തിൽ യേശു ഒളിച്ചുവച്ചിരിക്കുന്നത്.

മലയിലെ പ്രസംഗത്തിലെ ആറാമത്തെ വിരുദ്ധോക്തിയാണ് ശത്രുസ്നേഹത്തെപ്പറ്റിയുള്ള പ്രബോധനം. ന്ധഅയൽക്കാരനെ സ്നേഹിക്കുക, ശത്രുവിനെ ദ്വോഷിക്കുക എന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശത്രുക്കളെ സ്നേഹിക്കുവിൻ.ന്ധ (മത്താ. 5: 43-48). ന്ധനിന്നെപ്പോലെ നിന്‍റെ അയൽക്കാരനെയും സ്നേഹിക്കുക.ന്ധ എന്ന പ്രമാണം ലേവ്യരുടെ പുസ്തകത്തിലുണ്ട് (ലേവ്യർ 19:18). ’അയൽക്കാരൻ’ ആര് എന്നതിനെപ്പറ്റി വ്യത്യസ്താഭിപ്രായങ്ങൾ നിലവിലിരുന്നു. പ്രീശരും സദുക്കായരും യഹൂദകുലത്തിൽപ്പെട്ടവരെ മാത്രമേ അയൽക്കാരായി കണക്കാക്കിയിരുന്നുള്ളൂ. എസീൻ സന്യാസികൾക്ക് തങ്ങളുടെ വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ് അയൽക്കാർ. തീക്ഷണർ റോമാക്കാരെ കൊടിയ ശത്രുക്കളായിക്കരുതി, അവരെ കൊല്ലാൻ തക്കംപാർത്ത് കഴിഞ്ഞിരുന്നു. പൊതുവേ ’അയൽക്കാരനെ’ സംബന്ധിച്ച സങ്കുചിത വീക്ഷണമാണ് നിലവിലിരുന്നത്. യഹൂദ വംശത്തിൽപ്പെട്ടവർ മാത്രം അയൽക്കാർ, വിജാതീയർ ശത്രുക്കൾ, വിജാതീയ ഭരണകർത്താക്കളായ റോമാക്കാർ ഏറ്റവും ഹീനരായ ശത്രുക്കൾ. ശത്രുക്കളെ സ്നേഹിക്കാൻ പാടില്ല. ഇപ്രകാരം കടുത്ത ദേശീയവാദവും ഇടുങ്ങിയ ചിന്താഗതിയും നിലവിലിരുന്ന കാലഘട്ടത്തിലാണ് യേശു സ്നേഹത്തിന്‍റെ സാർവലൗകികത പ്രഘോഷിച്ചത്. യേശുവിന്‍റെ ദർശനത്തിൽ, യഹൂദരും വിജാതീയരും ശത്രുക്കളും മിത്രങ്ങളുമെല്ലാം അയൽക്കാരാണ്.

ശത്രുസ്നേഹത്തിൽ വളരാൻ സഹായിക്കുന്ന ആറു കാര്യങ്ങൾ യേശു പഠിപ്പിക്കുന്നു. 1. നമ്മെ അന്വേഷിക്കുന്നവർക്ക് നാം ന· ചെയ്തുകൊടുക്കണം 2. ശപിക്കുന്നവരെ അനുഗ്രഹിക്കണം 3. പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കണം 4. മറ്റുള്ളവർ നമ്മോട് എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ അതുപോലെ നാം അവരോടും പെരുമാറണം 5. സഹായമാവശ്യമുള്ളവർക്കെല്ലാം ശത്രുവെന്നോ മിത്രമെന്നോ ദൂരസ്ഥനെന്നോ സമീപസ്ഥനെന്നോ ഉപകാരിയെന്നോ പ്രതിയോഗിയെന്നോ നോക്കാതെ സഹായം ചെയ്തുകൊടുക്കണം. 6. ആരെയും മാറ്റിനിറുത്താതെ എല്ലാവരെയും ഉൾക്കൊള്ളുന്ന കാരുണ്യം പരിശീലിക്കണം.


ശത്രുസ്നേഹം പരിശീലിക്കുന്നതിലൂടെ നാം ദൈവത്തിന്‍റെ സ്വഭാവമുള്ള, ദൈവമക്കളായി രൂപാന്തരപ്പെടും. യാതൊരു വിവേചനവും കൂടാതെ, ദുഷ്ടനും ശിഷ്ടനും സൂര്യപ്രകാശവും മഴയും നൽകുന്ന കരുണാമയനാണ് പിതാവായ ദൈവം. ദൈവത്തെപ്പറ്റിയുള്ള ശരിയായ കാഴ്ചപ്പാട് രൂപപ്പെടുത്തിയാൽ ശത്രുസ്നേഹം പരിശീലിക്കാതിരിക്കാനാവില്ല. സ്വർഗസ്ഥനായ പിതാവിനെപ്പോലെ നാം പരിപൂർണരായിരിക്കണമെന്ന് യേശു ആഹ്വാനം ചെയ്യുന്നു. തേലെയ്യോസ് എന്ന ഗ്രീക്ക് പദമാണ് പൂർണത എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. പഴയനിയമത്തിൽ ഇതിന് സമാനമായി വിശുദ്ധി എന്ന പദം കാണുന്നു. ന്ധനിങ്ങളുടെ ദൈവമായ കർത്താവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിൻന്ധ (ലേവ്യർ 19:2). ശത്രുസ്നേഹത്തിൽ മുന്നേറുന്നവർ വിശുദ്ധരാണ്.

സ്നേഹത്തിന്‍റെ സാർവത്രികത്വം പഠിപ്പിക്കുന്ന ഉപമയാണ് ’നല്ല അയൽക്കാരനെക്കുറിച്ചുള്ള കഥ’ (ലൂക്ക. 10:25-32). ആരാണ് എന്‍റെ അയൽക്കാരൻ എന്ന നിയമജ്ഞന്‍റെ ചോദ്യത്തിന് മറുപടിയായിട്ടാണ് യേശു ഈ കഥ പറയുന്നത്. ജറുസലേമിൽ നിന്ന് ജറീക്കോയിലേക്ക് പോയ യഹൂദൻ കള്ള·ാരുടെ പിടിയിൽപ്പെട്ട് രക്തം വാർന്ന്, മരണാസന്നനായി കിടന്നപ്പോൾ, അതിലെ വന്ന യഹൂദ പുരോഹിതനോ ലേവായനോ അവനെ ശ്രദ്ധിച്ചില്ല. എന്നാൽ ആവഴി വന്ന സമറിയാക്കാരൻ അവനെ കണ്ട് മനസലിഞ്ഞ്, അവന്‍റെ മുറിവുകൾ വച്ചുകെട്ടി കഴുതപ്പുറത്തേറ്റി സത്രത്തിൽ കൊണ്ടുപോയി പരിചരിക്കുന്നു. പിറ്റേദിവസം സത്രം സൂക്ഷിപ്പുകാരന് രണ്ടു നാണയം കൊടുത്തിട്ട്, ചികിത്സയ്ക്ക് കൂടുതൽ ചെലവുവന്നാൽ പിന്നീട് തന്നുകൊള്ളാം എന്നു പറഞ്ഞ് വിടവാങ്ങുന്നു. ഈ കഥയിൽ യേശു നായകസ്ഥാനത്ത് പ്രതിഷ്ഠിച്ചത് യഹൂദർ ശത്രുവായി കരുതിയിരുന്ന സമറിയാക്കാരനെയാണ്. മുറിവേറ്റു കിടന്ന യഹൂദനെ ശുശ്രൂഷിക്കാൻ യഹൂദസമൂഹത്തിന്‍റെ മേലേക്കിടയിൽ നിൽക്കുന്ന പുരോഹിതനോ ലേവായനോ കഴിഞ്ഞില്ല. എന്നാൽ യഹൂദർ വെറുത്തിരുന്ന സമറിയാക്കാരൻ മുറിവേറ്റ യഹൂദനെ കരുണയോടെ ശുശ്രൂഷിക്കുന്നു. ആരാണ് അയൽക്കാരൻ എന്ന ചോദ്യം തിരുത്തിക്കൊണ്ട്, സഹായമാവശ്യമുള്ള ഏതു വ്യക്തിക്കും, ജാതി-മത-വർഗ-വർണ-ദേശഭേദമെന്യേ നാം അയൽക്കാരനായിത്തീരണം എന്ന മഹാസന്ദേശമാണ് യേശു നൽകുന്നത്. ഇവിടെ ശത്രുതയുടെ മതിലുകൾ തകർന്നുവീഴുന്നു, മനുഷ്യകുലം ഏക സമൂഹമായിത്തീരുന്നു. ദൈവപിതാവിന്‍റെ മക്കളെന്ന നിലയിൽ സഹോദരീസഹോദര·ാരായിത്തീരുന്നു. ശത്രുസ്നേഹത്തിന്‍റെ പരിശീലനത്തിലൂടെയേ ലോകത്ത് ശാശ്വത സമാധാനമുണ്ടാകൂ. അന്നെന്നപോലെ ഇന്നും ശത്രുസംഹാരത്തിനുവേണ്ടി കൊലവിളി മുഴക്കുന്നവർ യേശുവിന്‍റെ ശത്രുസ്നേ ദർശനം പുച്ഛിച്ചുതള്ളും. സ്നേഹത്തിന്‍റെ ദൂതനെ തകർക്കാൻ കുരിശെന്ന കൊലമരം ഉയർത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.