വിധിക്കാത്ത സ്നേഹം
വിധിക്കാത്ത സ്നേഹം
എറിക്ക് ഫ്രോം എന്ന മനഃശാസ്ത്രജ്ഞൻ ’സ്നേഹമെന്ന കല’ എന്ന ഗ്രന്ഥത്തിൽ യഥാർഥ സ്നേഹം വ്യവസ്ഥയില്ലാത്തതും പരിധിയില്ലാത്തതുമാണെന്നു സമർഥിക്കുന്നു. പക്വതയില്ലാത്ത സ്നേഹം പറയും, ന്ധഎനിക്കു നിന്നെ ആവശ്യമുള്ളതുകൊണ്ട് ഞാൻ നിന്നെ സ്നേഹിക്കുന്നു.ന്ധ പക്വതയുള്ള സ്നേഹം പറയും, ന്ധഞാൻ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് നിന്നെ എനിക്ക് ആവശ്യമുണ്ട്.ന്ധ ആവശ്യമോ സാഹചര്യമോ നോക്കാതെ, പ്രതിഫലമോ പ്രതികരണമോ ഗണിക്കാതെ വ്യക്തിയെ സഹോദരനോ സഹോദരിയോ ആയി കണ്ട്, അയാളുടെ ന· മാത്രം ലക്ഷ്യമാക്കി സ്നേഹിക്കുന്നതാണ് വ്യവസ്ഥയില്ലാത്ത സ്നേഹം. വ്യവസ്ഥ വയ്ക്കാത്തതും കരുണാർദ്രവുമായ സ്നേഹമുള്ളിടത്ത് വിധി പ്രസ്താവനകൾ കടന്നുവരില്ല. വിധിക്കാത്ത സ്നേഹം, മറ്റുള്ളവരെ എല്ലാ കുറവുകളോടും ബലഹീനതകളോടും അംഗീകരിക്കുന്ന സ്നേഹമാണ്. ന്ധനിങ്ങൾ വിധിക്കരുത്, നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്തരുത്, നിങ്ങളുടെ മേലും കുറ്റം ആരോപിക്കപ്പെടുകയില്ല.... നിന്‍റെ സഹോദരന്‍റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണം ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്...ന്ധ (ലൂക്ക 6: 37-42).
വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശു മോചിപ്പിക്കുന്ന രംഗം നാടകീയ മുഹൂർത്തങ്ങൾ ഉൾക്കൊള്ളുന്ന സംഭവമാണ്. (യോഹ 8:1-11). യേശു ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്പോഴാണ് പ്രീശരും നിയമജ്ഞരും വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ യേശുവിന്‍റെ പക്കൽ കൊണ്ടുവരുന്നത്. ന്ധവ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഈ സ്ത്രീയെ കല്ലെറിയണമെന്നാണ് മോശയുടെ നിയമം അനുശാസിക്കുന്നത്. നിന്‍റെ അഭിപ്രായമെന്ത്?ന്ധ യേശു കുനിഞ്ഞ് നിലത്ത് എഴുതിക്കൊണ്ടിരുന്നു. എന്താണാവോ അവിടുന്ന് എഴുതിയത്? അവർ ആവർത്തിച്ചു ചോദിച്ചപ്പോൾ യേശു നിവർന്ന് പ്രസ്താവിച്ചു, ന്ധനിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ.ന്ധ ഈ ആജ്ഞാസ്വരത്തിനു മുന്നിൽ യഹൂദ നേതാക്കൾനിർവീര്യരായി നിന്നുപോയി. വ്യഭിചാരിണിയെ വിധിക്കുന്നതിനു മുൻപ് സ്വയം വിധിക്കാനാണ് യേശു ആവശ്യപ്പെട്ടത്. യേശു വീണ്ടും കുനിഞ്ഞ് നിലത്തെഴുതിക്കൊണ്ടിരുന്നു. മുതിർന്നവർ മുതൽ ഇളയവൻ വരെ എല്ലാവരും കല്ലുകൾ താഴെയിട്ട് സ്ഥലംവിട്ടു. യേശുവും സ്ത്രീയും മാത്രമായി. ന്ധസ്ത്രീയേ, ആരും നിന്നെ വിധിച്ചില്ലേ.ന്ധ ന്ധഇല്ല കർത്താവേ.ന്ധ ന്ധഞാനും നിന്നെ വിധിക്കുന്നില്ല. പൊയ്ക്കൊള്ളുക. മേലിൽ പാപം ചെയ്യരുത്.ന്ധ വിധിക്കാൻ അർഹതയുള്ളത് യേശുവിനു മാത്രമായിരുന്നു. പക്ഷേ യേശു നിരുപാധികം മാപ്പുകൊടുത്തു, വിധിക്കാതെ അവളെ രക്ഷിച്ചു.
സ്വന്തം കണ്ണിലെ തടിക്കഷണം എടുത്തുകളയുന്നവനേ, മറ്റുള്ളവരുടെ കണ്ണിലെ കരടിനെതിരേ വിരൽചൂണ്ടാനാവൂ. യേശുവിന്‍റെ ധാർമികപ്രഭാവത്തിനു മുന്നിൽ യഹൂദ നേതാക്കൾ സ്വയം വിധിച്ച് കടന്നുപോയി. യോഹന്നാന്‍റെ സുവിശേഷത്തിൽ ’വിധി’ എന്നതിനെ കുറിക്കാൻ ’ക്രിസിസ്’ എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കുന്നത്. യേശുവിന്‍റെ സന്നിധിയിൽ വ്യക്തി എടുക്കുന്ന തീരുമാനമാണ് വിധി (യോഹ. 3:1221). ഒന്നുകിൽ അയാൾ പ്രകാശത്തെ തെരഞ്ഞെടുക്കും. അല്ലെഹ്കിൽ അന്ധകാരത്തെ വരിക്കും. പ്രകാശത്തെ വരിച്ചാൽ നിത്യജീവൻ കിട്ടും. അന്ധകാരത്തെ വരിച്ചാൽ സ്വയം ശിക്ഷ ഏറ്റുവാങ്ങും. യേശു എന്ന വിശ്വപ്രകാശത്തിനു മുന്നിൽ നിന്നപ്പോൾ, തങ്ങളെത്തന്നെ വിധിക്കാനുള്ള ആത്മദർശനമാണ് യഹൂദ നേതാക്കൾക്കു ലഭിച്ചത്. ആകയാൽ യേശു വിരൽകൊണ്ട് നിലത്തെഴുതിയത് ’അന്യരെ വിധിക്കരുത്, സ്വയം വിധിക്കൂ’ എന്ന തിരുവചനമായിരുന്നില്ലേ?

നിക്കോസ് കസാൻദ്സാക്കീസിന്‍റെ ’അന്യപ്രലോഭനം’ എന്ന നോവലിൽ വ്യഭിചാരിണിയെ കല്ലെറിയാൻ കൊണ്ടുവരുന്ന രംഗം ഭാവതീവ്രതയോടെ ആവിഷ്കരിച്ചിട്ടുണ്ട്. നോവലിസ്റ്റിന്‍റെ വിവരണമനുസരിച്ച് മഗ്ദലമറിയമാണ് വ്യഭിചാരത്തിൽ പിടിക്കപ്പെട്ടവൾ. അവളെ യേശുവിന്‍റെ പക്കൽ കൊണ്ടുവന്ന ജനക്കൂട്ടത്തിൽ, ബറാബാസ്, സെബദി, യൂദാസ് മുതലായവരുണ്ട്. ന്ധനിങ്ങളിൽ പാപമില്ലാത്തവർ ആദ്യം കല്ലെറിയട്ടെ.ന്ധ എന്ന യേശുവിന്‍റെ ആജ്ഞാസ്വരത്തിൽ കല്ലുകൾ താഴെയിട്ട് ഏറെപ്പേരും പിൻവാങ്ങിയപ്പോൾ സെബദി, ബറാബാസിൽനിന്ന് കല്ലു വാങ്ങി മുന്നോട്ടാഞ്ഞു. ന്ധഞാൻ എറിയും, എനിക്കു പാപമില്ല.ന്ധ ഉടനെ മറ്റുള്ളവർ സെബദിക്കു നേരേ വിരൽചൂണ്ടി, ന്ധഹേ, സെബദി, നീ ദരിദ്രരുടെ വകകൾ അപഹരിച്ചിട്ടില്ലേ? വിധവയുടെ ഭവനം ഭേദിച്ച് ബലാത്സംഗം ചെയ്തിട്ടില്ലേ? ദൈവത്തിന്‍റെ മുൻപിൽ നിന്‍റെ തെറ്റുകൾ മറയ്ക്കാൻ കഴിയുമോ? ഇതു കേട്ടപ്പോൾ ഒരു നിലവിളിയോടെ സെബദി നിലംപതിച്ചു. ബറാബാസ് ക്രുദ്ധനായി യേശുവിന്‍റെ കരണത്തടിച്ചു. യേശു തന്‍റെ മറ്റേ കരണംകൂടി അവന് കാട്ടിക്കൊടുത്തു. ബറാബാസ് അന്പരന്നുപോയി. ആരാണിവൻ? മനുഷ്യനോ മാലാഖയോ? ഈ രംഗം യൂദാസിനെ മാനസാന്തരപ്പെടുത്തി. അയാൾ യേശുവിന്‍റെ പിന്നാലെ പോയി.
വിധിക്കാത്ത സ്നേഹത്തിന്‍റെ അപ്രതിരോധ്യ ശക്തിയിൽ പ്രതിയോഗികൾ തളർന്നുവീഴും, സന്ദേഹികൾ മാനസാന്തരപ്പെടും, ലോകം മുഴുവൻ പുതുക്കപ്പെടും. ഈ സ്നേഹജ്വാലയെ ഉൗതിക്കെടുത്താൻവേണ്ടി, എതിരാളികൾ കുരിശ് ഉയർത്തിയെന്നുവരും. എന്നാൽ ഈ സ്നേഹജ്വാല കുരിശിനെത്തന്നെ സ്നേഹമായി രൂപാന്തരപ്പെടുത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.