വിപ്ലവകരമായ ക്ഷമ
മാർട്ടിൻ സെലിഗ്മാൻ തന്‍റെ യഥാർഥ സന്തോഷം എന്ന ഗ്രന്ഥത്തിൽ കോപം, വെറുപ്പ്, വിദ്വേഷം മുതലായവ മനുഷ്യനെ രോഗികളാക്കുമെന്നും പരിപൂർണമായ ക്ഷമ മാത്രമാണ് യഥാർഥ സന്തോഷത്തിലേക്കും സൗഖ്യത്തിലേക്കും നയിക്കുന്നതെന്നും മനഃശാസ്ത്ര പരീക്ഷണങ്ങളിലൂടെ സ്ഥാ
പിച്ചിട്ടുï്. ആധുനിക മനഃശാസ്ത്രത്തിന്‍റെ കïുപിടുത്തങ്ങൾ യേശുവിന്‍റെ ദർശനത്തിന്‍റെ ആധികാരികതയും വിശ്വാസ്യതയും അസന്ദിഗ്ധമായി തെളിയിച്ചിരി
ക്കുന്നു.
ക്ഷമിക്കുവിൻ, നിങ്ങളോടും ക്ഷമിക്കപ്പെടും (ലൂക്ക 6:37) എന്ന് സമതലപ്രസംഗത്തിൽ യേശു അരുൾചെയ്ത വാക്യത്തിന്‍റെ അർഥതലങ്ങൾ നാം ധ്യാനവിഷയമാക്കേïതാണ്. ക്ഷമിക്കാതിരുന്നാൽ അഞ്ചു തകർച്ചകൾ ഉïാകാൻ സാധ്യതയുï്. 1. വിദ്വേഷവും വെറുപ്പും ഹൃദയത്തിൽ സൂക്ഷിക്കുന്നവർ കൊലപാതകികളാണ് (മത്താ 5: 21-22). ഹൃദയത്തിൽ പുകഞ്ഞുനീറുന്ന വിദ്വേഷമാണ് മിക്കപ്പോഴും കൊലപാതകത്തിനും രക്തച്ചൊരിച്ചിലിനും കാരണമാകുന്നത്.
2. മറ്റുള്ളവരോട് ക്ഷമിക്കാത്തവർക്ക് ദൈവത്തിൽനിന്ന് പാപക്ഷമ ലഭിക്കുകയില്ല. യേശു പഠിപ്പിച്ച കർത്തൃപ്രാർഥനയിൽ ദൈവസ്തുതിയുടെ മൂന്ന് പ്രകരണങ്ങളും സഹായം അപേക്ഷിക്കുന്ന നാല് യാചനകളുമുï്. യാചനകളിൽ ഏറ്റവും പ്രധാനപ്പെട്ടത് ന്ധന്ധഞങ്ങളോട് തെറ്റുചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെ, ഞങ്ങളുടെ തെറ്റുകൾ ഞങ്ങളോടും ക്ഷമിക്കണമേ’’ എന്നതാണ്. വിപ്ലവകരമായ ഒരു യാചനയാണിത്. മറ്റുള്ളവരോട് ക്ഷമിച്ചതിനുശേഷം മാത്രമേ ഈ യാചന നമുക്ക് ദൈവത്തിന്‍റെ സന്നിധിയിൽ ഉയർത്താനാവൂ. പത്രോസ് യേശുവിനോട് ചോദിച്ചു: എന്നോട് തെറ്റുചെയ്യുന്ന സഹോദരനോട് ഏഴു പ്രാവശ്യം ക്ഷമിച്ചാൽ പോരേ? യേശു പറഞ്ഞു: ഏഴല്ല, ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണം. ഏഴ് എഴുപത് എന്ന അറമായ ശൈലിയുടെ അർഥം എല്ലായ്
പോഴും എന്നാണ്. തുടർന്ന് യേശു ശിഷ്യരോട് അരുൾചെയ്ത ക്ഷമിക്കാത്ത ഭൃത്യന്‍റെ ഉപമ (മത്താ 18: 23-35 ) ക്ഷമയുടെ പരമമായ പ്രാധാന്യം വ്യക്തമാക്കുന്നു. ഉപമയുടെ അന്ത്യത്തിൽ യേശു പഠിപ്പിച്ചു: നിങ്ങൾ സഹോദരനോട് ഹൃദയ
പൂർവം ക്ഷമിക്കുന്നില്ലെങ്കിൽ എന്‍റെ സ്വർഗസ്ഥനായ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല. ദൈവത്തിൽനിന്ന് പാപമോചനം പ്രാപിക്കാനുള്ള അനിവാര്യ വ്യവസ്ഥയാണ് പരസ്പരമുള്ള ക്ഷമ.
3. നമ്മുടെ പ്രാർഥന ഫലദായകമാകണമെങ്കിൽ നാം സഹോദരങ്ങളോട് ക്ഷമിക്കണം. വിദ്വേഷവും വെറുപ്പും
പ്രാർഥന ദൈവസന്നിധിയിലേക്ക് ഉയരുന്നതിന് തടസമായി നിൽക്കുന്നു. നിങ്ങൾ പ്രാർഥിക്കുന്പോൾ നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുെïങ്കിൽ അത് ക്ഷമിക്കുവിൻ (മർക്കോ 11: 25)

4. വിദ്വേഷത്തിലായിരിക്കുന്നവൻ രോഗിയാണ്. നീï 38 വർഷമായി ബഥേസ്ദാ കുളക്കടവിൽ തളർന്നുകിടന്നവനെ യേശു സുഖപ്പെടുത്തി (യോഹ 5: 1-9). അവൻ ദേവാലയത്തിൽ പ്രവേശിച്ചപ്പോൾ യേശു അവനോട് പറഞ്ഞു: ഇതാ നീ സുഖംപ്രാപിച്ചിരിക്കുന്നു. കൂടുതൽ മോശമായതൊന്നും സംഭവിക്കാതിരിക്കാൻ നീ പാപം ചെയ്യരുത് (യോഹ 5: 14). ഏതാï് 38 വർഷത്തോളം യഹൂദ മതനേതൃത്വത്തോട് വിദ്വേഷം പുലർത്തിയവനാണിവൻ. വിദ്വേഷത്തിലൂടെ ഉളവായതാണ് അവന്‍റെ രോഗം. അവൻ യഹൂദ നേതൃത്വത്തെ വെല്ലുവിളിച്ച് വിജാതീയരുടെ ആരാധനാസ്ഥലമായ കുളക്കടവിൽ അഭയംതേടി. അവനെ യേശു സുഖപ്പെടുത്തി യഹൂദ നേതൃത്വവുമായി രമ്യതപ്പെടുത്തുന്നതിന് ദേവാലയങ്ങളിലേക്ക്
പറഞ്ഞുവിട്ടു. പഴയ രോഗത്തിൽ വീïും നിപതിക്കാതിരിക്കണമെങ്കിൽ വിദ്വേഷം വെടിയണമെന്ന താക്കീത് യേശു അവന് നൽകി.
5. വിദ്വേഷമുള്ളവരുടെ ബലിയർപ്പണം ദൈവസന്നിധിയിൽ അസ്വീകാര്യമാണ് (ലൂക്ക 5: 23). വിദ്വേഷത്തിലായിരിക്കുന്നവൻ ഇരുട്ടിലാണ് സഞ്ചരിക്കുന്നത് (യോഹ 2: 9-10).
വിദ്വേഷം വെടിഞ്ഞ് ക്ഷമിച്ചാൽ നാം പ്രകാശത്തിന്‍റെ മക്കളാകും, നമ്മുടെ ബലി സ്വീകാര്യമാകും, നമ്മുടെ പ്രാർഥന ഫലദായകമാകും, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടും, നാം സൗഖ്യമുള്ളവരായിത്തീരും, ജീവന്‍റെ ശുശ്രൂഷകരാകും.
രമ്യതയുടെയും ക്ഷമയുടെയും ഏറ്റവും വലിയ പ്രതീകമാണ് കാൽവരിയിലെ കുരിശ്. കുരിശിൽ കിടക്കുന്ന ക്രിസ്തു തന്‍റെ പീഡകർക്കുവേïി നടത്തുന്ന പ്രാർഥന ആരുടെയും കരളലിയിക്കും: പിതാവേ, അവരോട് ക്ഷമിക്കണമേ, അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല (ലൂക്ക 23-34). ആദ്യത്തെ രക്തസാക്ഷിയായ സ്റ്റീഫന്‍റെ ക്ഷമയുടെ പ്രാർഥനയാണ് പീഡകരിൽ പ്രധാനിയായ സാവൂളിന്‍റെ ഹൃദയത്തിൽ മാനസാന്തരത്തിന്‍റെ അലകൾ ഇളക്കിവിട്ടത് (നടപടി 7: 58-60). പിന്നീട് സാവൂൾ പൗലോസ് എന്ന വലിയ മിഷനറിയായി മാറി. തനിക്കെതിരേ വെടിയുïയുതിർത്ത അലി അഹ്ക എന്ന ഭീകരനോട് നിരുപാധികം ക്ഷമിച്ച ജോണ്‍ പോൾ
രïാമൻ പാപ്പ, ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്‍റെ ക്ഷമയ്ക്ക് ശക്തമായ സാക്ഷ്യംനൽകിയ വിശുദ്ധനാണ്. ഭിന്നതയും ശത്രുതയും വെറുപ്പും വിദ്വേഷവും വെടിഞ്ഞ് ക്ഷമിക്കാ
നും രമ്യതപ്പെടാനും ക്രിസ്തുവിന്‍റെ കുരിശ് ലോകത്തോട് ആഹ്വാനംചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.