പുതിയ കാഴ്ചപ്പാടുകൾ: സെക്സിനേയും കുടുംബത്തേയും പറ്റി
സെക്സിന്‍റെ അതിപ്രസരം നിറഞ്ഞ ലോകത്തിലാണു
നാം ജീവിക്കുന്നത്. ആധുനിക മാധ്യമങ്ങൾ സെക്സിനെ വിപണനവസ്തുവായി മാറ്റിയിരിക്കുന്നു. ധാർമികമൂല്യങ്ങൾ തമസ്കരിച്ചുകൊï്, നൈമിഷികമായ ഭോഗങ്ങളിൽ രമിക്കാനാണ് ന്ധന്യൂ ജൻ’ എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന
പുതുതലമുറയ്ക്കു കന്പം. ഇതിന്‍റെ തിക്തഫലങ്ങളാണ് പെരുകുന്ന ബലാത്സംഗങ്ങളും സ്ത്രീപീഡനങ്ങളും കുടുംബത്തകർച്ചകളും. സെക്സിനെപ്പറ്റിയുള്ള ക്രിസ്തുവിന്‍റെ കാഴ്ചപ്പാട് ഉൾക്കൊïാൽ മാത്രമേ രോഗാതുരമായ സമൂഹം രോഗമുക്തമായിത്തീരൂ.
സെക്സിനെപ്പറ്റി നാലു തെറ്റായ ധാരണകളുï്:
1. വിശപ്പ്, ദാഹം എന്നിവപോലെയുള്ള ഒരാവശ്യമാണ് സെക്സ്. അതിനാൽ എപ്പോൾ വേണമെങ്കിലും ആവശ്യം
നിറവേറ്റാം. ഈ വീക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന വൈകല്യം വ്യക്തമാണ്. ഭക്ഷിക്കുക, പാനംചെയ്യുക മുതലായവ തികച്ചും വ്യക്തിപരമായ പ്രവർത്തനങ്ങളാണെങ്കിൽ, ലൈംഗികത വ്യക്ത്യന്തരബന്ധം ആവശ്യപ്പെടുന്ന പവിത്രമായ മേഖലയാണ്. അതിനാൽ വെറും ചോദനയനുസരിച്ചു മാത്രം ലൈംഗിക വേഴ്ചയിൽ ഏർപ്പെടുന്നത് ഒട്ടും ശരിയല്ല.
2. സെക്സ് ഒരു തമാശയാണ്. വിനോദത്തിനുവേïി എപ്പോൾ വേണമെങ്കിലും ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാം. ഇതു തീർത്തും ബാലിശമായ ചിന്താഗതിയാണ്. മനുഷ്യൻ ശാരീരികാവശ്യങ്ങൾ മാത്രമുള്ള മൃഗമല്ല; ആത്മീയവും മാനസികവുമായ മേഖലകൾ മനുഷ്യത്വത്തിന്‍റെ അവിഭാജ്യഭാഗമാണ്. അവകൂടി കണക്കിലെടുത്തേ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാവൂ.
3. സെക്സ് വ്യക്തിപരമായ കാര്യം മാത്രമാണ്. മറ്റാരും അതിനെ നിയന്ത്രിക്കേïതില്ല. ഈ വീക്ഷണവും ശരിയല്ല. മനുഷ്യന്‍റെ ലൈംഗിക പ്രവൃത്തികൾക്കു നിശ്ചയമായും സാമൂഹിക മാനമുï്. അതിനാൽ സാമൂഹിക നിയന്ത്രണങ്ങൾ സ്വമേധയാ സ്വീകരിച്ചേ പറ്റൂ.
4. സ്ത്രീയും പുരുഷനും സ്നേഹത്തിലാണെങ്കിൽ വിവാഹത്തിനു മുൻപുതന്നെ ലൈംഗികവേഴ്ചയിൽ ഏർപ്പെടുന്നതിൽ എന്താണ് തെറ്റ്? വിവാഹപൂർവ രതിയെ (ുൃലാമൃശമേഹ ലെഃ) പലരും ന്യായീകരിക്കാറുï്. പക്ഷേ, യുക്തിക്കും മനുഷ്യമഹത്വത്തിനും നിരക്കാത്ത വാദമാണിത്. കാരണം സ്ത്രീപുരുഷ ലൈംഗിക ബന്ധം ഉത്തരവാദിത്വമാവശ്യപ്പെടുന്ന മേഖലയാണ്. വിവാഹത്തിലൂടെ, സഭയുടെയും സമൂഹത്തിന്‍റെയും മുൻപിൽ ജീവിതകാലം മുഴുവൻ നീïുനിൽക്കുന്ന സമർപ്പണം നടത്തുന്ന ദന്പതികൾക്കു മാത്രമേ ഉത്തരവാദിത്വപൂർവം ലൈംഗികബന്ധത്തിൽ ഏർപ്പെടാനാവൂ. യഥാർഥ സ്നേഹം ഭോഗപരതയിൽ അധിഷ്ഠിതമല്ല മറിച്ച് ത്യാഗവും സമർപ്പണവും ആവശ്യപ്പെടുന്നതാണ്. അതിനാൽ വിവാഹപൂർവരതിയും വിവാഹത്തിനു പുറമേയുള്ള ലൈംഗിക വേഴ്ചയായ വ്യഭിചാരവും അധാർമികമാണ്.
പഴയനിയമ പഠനങ്ങളെ ഉറപ്പിക്കുന്നതാണ് സെക്സിനെപ്പറ്റിയുള്ള യേശുവിന്‍റെ കാഴ്ചപ്പാട്. ഉല്പത്തി പുസ്തകം ഒന്നും രïും അധ്യായങ്ങളിലെ സൃഷ്ടിവിവരണങ്ങളിൽ ദൈവം സൃഷ്ടപ്രപഞ്ചത്തിന്‍റെ മകുടവും കേന്ദ്രവുമായി മനുഷ്യനെ അവരോധിക്കുന്നു. അവിടുന്ന് തന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലും സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ചു (ഉല്പ 1: 27). ലൈംഗികത ദൈവദാനമാകയാൽ പരിശുദ്ധമാണ്. മനുഷ്യന്‍റെ സ്ത്രീത്വത്തേയും പുരുഷത്വത്തേയും സാകല്യതയിൽ ഉൾക്കൊള്ളുന്നതാണ് ലൈംഗികത. ആദ്യത്തെ സൃഷ്ടിവിവരണത്തിൽ (ഉല്പ: 26- 31) ന്ധസന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ’ (ഉല്പ: 1:28) എന്ന ചുമതല ദൈവം ദന്പതികൾക്കു നൽകുന്നു. സന്തോനോത്പാദനം ലൈംഗികതയുടെ

പ്രധാന ലക്ഷ്യമാണ്. രïാമത്തെ സൃഷ്ടി വിവരം (ഉല്പ: 2: 18- 25) ഭാര്യാഭർത്താക്ക·ാരുടെ പരസ്പരപൂരകത്വവും ഇണയും തുണയുമായി വർത്തിക്കാനുള്ള കടമയും ഗാഢമായ സ്നേഹത്തിൽ ഒരു ശരീരമായി ഐക്യപ്പെട്ടിരിക്കാനുള്ള ഉത്തരവാദിത്വവുമാണ് ഉൗന്നിപ്പറയുന്നത്. ചുരുക്കത്തിൽ സ്നേഹത്തിനും ജീവനും പോഷണം നൽകാൻ ദൈവം മനുഷ്യനിൽ നിക്ഷേ
പിച്ചിരിക്കുന്ന എല്ലാ ദാനങ്ങളുടെയും ആകെത്തുകയാണ് സെക്സ്. ദന്പതികൾ പരസ്പരപൂരകങ്ങളായി കുടുംബം കെട്ടിപ്പടുത്ത് മാനവസമൂഹത്തെ സേവിക്കാൻവേïി ദൈവം കനിഞ്ഞരുളിയ വരദാനമാണ് സെക്സ്.
ലൈംഗികതയെപ്പറ്റിയുള്ള വികലവീക്ഷണം തിരുത്തിക്കൊï്, യേശു ലൈംഗികതയ്ക്ക് സമഗ്രവും സന്തുലിതവുമായ കാഴ്ചപ്പാട് നൽകി. മലയിലെ പ്രസംഗത്തിൽ അവിടുന്ന് പഠിപ്പിച്ചു: ന്ധന്ധഞാൻ നിങ്ങളോടു പറയുന്നു, ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭി
ചാരം ചെയ്തുകഴിഞ്ഞു’’ (മത്താ: 5: 28). ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആസക്തിയോടെ നോക്കുന്നതിലൂടെ അവളെ ഭോഗവസ്തുവിന്‍റെ തലത്തിലേക്കു താഴ്ത്തുകയാണ്. നോട്ടം ഭോഗാസക്തിയോടുകൂടിയതാകരുത് എന്നു പറയുന്പോൾ, മനുഷ്യനെ വില്പനച്ചരക്കോ, ഉപഭോഗവസ്തുവോ ആയിക്കാണാതെ, വ്യക്തിയായി കï് ബഹുമാനിക്കണമെന്നാണ് അവിടുന്ന് ഉദ്ദേശിക്കുന്നത്. വ്യക്തിയെ ഭോഗവസ്തുവായി കാണുന്നതിൽനിന്നാണ് എല്ലാ ലൈംഗിക പാപങ്ങളും ഉത്ഭവിക്കുന്നത്. സ്വന്തം ശരീരത്തേയും മറ്റുള്ളവരുടെ വ്യക്തിത്വത്തേയും ബഹുമാനിക്കുന്ന സംസ്കാരം പടുത്തുയർത്തുന്നതിലൂടെ മാത്രമേ ലൈംഗിക കുറ്റകൃത്യങ്ങൾ തടയാനാവൂ.
ലൈംഗികതയെക്കുറിച്ചുള്ള പക്വതയാർന്ന വീക്ഷണത്തിൽനിന്നാണു നല്ല കുടുംബങ്ങൾ ഉത്ഭവിക്കുന്നത്. ഏകത്വം, അവിഭാജ്യത, വിശ്വസ്തത എന്നീ മൂല്യങ്ങളാണ് ഭാര്യാഭർതൃ ബന്ധത്തിൽ പുലരേïത് (മർക്കോ 10: 1-11). യേശു കുടുംബങ്ങളെ ആദരിച്ചു. ദൈവരാജ്യത്തെപ്രതി ബ്രഹ്മചര്യം സ്വമേധയാ വരിച്ചവനായിരുന്നെങ്കിലും, കുടുംബങ്ങൾക്ക് ശുശ്രൂഷ നൽകുന്നതിനുവേïിയാണ് തന്‍റെ ബ്രഹ്മചര്യസമർപ്പണം അവിടുന്ന് വിനിയോഗിച്ചത്. കാനായിലെ കുടുംബത്തിലും (യോഹ 2: 1-11), സക്കേവൂസിന്‍റെ കുടുംബത്തിലും (ലൂക്കാ 19: 1-10), ബഥനിയിലെ ലാസറിന്‍റെയും മർത്തായുടെയും മേരിയുടെയും കുടുംബത്തിലും (യോഹ 11: 1-44, ലൂക്കാ 10: 38-42) മറ്റ് അനേകം കുടുംബങ്ങളിലും യേശു തന്‍റെ കരുണാമസൃണമായ ഇടപെടലുകളിലൂടെ രക്ഷയും സമാധാനവും പ്രദാനംചെയ്തു.
കുടുംബങ്ങളുടെ വിശുദ്ധീകരണവും നവീകരണവുമാണ് ആധുനിക ലോകം നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.