പുതിയ കാഴ്ചപ്പാടുകൾ: സ്ത്രീത്വത്തിന്‍റെ മഹത്വത്തെപ്പറ്റി
പുതിയ കാഴ്ചപ്പാടുകൾ:  സ്ത്രീത്വത്തിന്‍റെ മഹത്വത്തെപ്പറ്റി
സ്ത്രീപീഡനങ്ങളുടെ തുടർവാർത്തകൾ ഞെട്ടലോടെയാണു നാം വായിക്കുന്നത്. ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും കൊടുമുടി കയറിയെന്ന് അഭിമാനിക്കുന്ന ആധുനിക മനുഷ്യൻ ലജ്ജിച്ചു തലതാഴ്ത്തേï ദുരവസ്ഥയാണിത്. ബൗദ്ധിക വികാസത്തിനനുസരിച്ച് ധാർമിക വളർച്ചയുïാകാത്തതാണ് ഈ ദു:സ്ഥിതിയുടെ അടിസ്ഥാന കാരണം.
തന്‍റെ പ്രബോധനത്തിലൂടെയും ജീവിതശൈലിയിലൂടെയും സ്ത്രീത്വത്തോട് വലിയ ആദരം പ്രകടിപ്പിച്ചവനാണ് ക്രിസ്തു. സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യസ്ഥാനവും പങ്കാളിത്തവുമുെïന്ന് അവിടുന്ന് പഠിപ്പിച്ചു. യേശുവിന്‍റെ കാലഘട്ടത്തിൽ യഹൂദ റബ്ബിമാർ സ്ത്രീകളെ ശിഷ്യരായി സ്വീകരിച്ചിരുന്നില്ല. സ്ത്രീകളെ പാപികളും രïാംകിട പൗര·ാരുമായി മുദ്രകുത്താൻപോലും ചിലർ മടിച്ചിരുന്നില്ല. പുരുഷ മേല്ക്കോയ്മ നിലനിന്നിരുന്ന സമൂഹത്തിലാണു സ്ത്രീപുരുഷ തുല്യതയ്ക്കുവേïിയും സ്ത്രീകളുടെ സാമൂഹിക പങ്കാളിത്തത്തിനുവേïിയും യേശു വാദിച്ചത്. ക്രിസ്തുദർശനങ്ങളിൽനിന്ന് ആവേശമുൾക്കൊï് പൗലോസ് എഴുതി: ന്ധന്ധയഹൂദനെന്നോ, ഗ്രീക്കുകാരനെന്നോ, അടിമയെന്നോ, സ്വതന്ത്രനെന്നോ പുരുഷനെന്നോ, സ്ത്രീയെന്നോ വ്യത്യാസമില്ല. നിങ്ങളെല്ലാവരും ക്രിസ്തുവിൽ ഒന്നാണ്’’ (ഗാലാ 3: 27-28)
പുരുഷ·ാരായ ശിഷ്യരോടൊപ്പം സ്ത്രീകളായ ശിഷ്യകളും യേശുവിനെ അനുഗമിച്ചു (ലൂക്കാ 8: 1-3). ന്ധന്ധപന്ത്രïുപേരും അവനോടൊപ്പമുïായിരുന്നു... വ്യാധികളിൽനിന്ന് വിമുക്തരാക്കപ്പെട്ട ചില സ്ത്രീകളും തങ്ങളുടെ സന്പത്തുകൊï് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും അവരോടൊപ്പമുïായിരുന്നു’’. ഗലീലി മുതൽ കാൽവരി വരെയും സ്ത്രീകൾ യേശുവിനെ അനുഗമിച്ചു. കാൽവരിക്കുരിശിന്‍റെ ചുവട്ടിൽ യേശുവിന് ആശ്വാസമേകി നിലകൊïതു സ്ത്രീകളായ ശിഷ്യകളാണ്. മർക്കോസിന്‍റെ വിവരണമനുസരിച്ച് യേശുവിന്‍റെ കുരിശുമരണം ദർശിച്ചുകൊï് ദൂരെ കുറെ സ്ത്രീകൾ നിന്നിരുന്നു (മർക്കോ 15: 40-41). യോഹന്നാന്‍റെ വിവരണമനുസരിച്ച് യേശുവിന്‍റെ കുരിശിനരികെ, അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യയുമായ മറിയവും മഗ്ദലനാമറിയവും നിൽക്കുന്നുïായിരുന്നു (യോഹ 19:25). യോഹന്നാനൊഴികെ മറ്റു പുരുഷശിഷ്യ·ാരെല്ലാവരും പ്രാണഭയം നിമിത്തം പലായനംചെയ്തപ്പോൾ, സ്ത്രീശിഷ്യർ വിട്ടുമാറാതെ മരണവിനാഴികയിൽ അവിടുത്തോടൊപ്പം നിലകൊïു. യേശുവിന്‍റെ മൃതദേഹം യഹൂദാചാരപ്രകാരം സംസ്കരിച്ചപ്പോൾ സ്ത്രീകൾ അവിടെയുïായിരുന്നു. അവർ കല്ലറ കïു; അവിടുത്തെ സംസ്കാരച്ചടങ്ങിൽ പങ്കുകൊïു.
യേശു സ്ത്രീകൾക്കു പാപമോചനവും രോഗശാന്തിയും നൽകി. ശിമയോന്‍റെ വീട്ടിൽ വിരുന്നിനിരിക്കവേ, പാപിനിയായ സ്ത്രീ യേശുവിന്‍റെ പാദാന്തികത്തിലെത്തി പൊട്ടിക്കരഞ്ഞു. കണ്ണീരുകൊï് പാദങ്ങൾ കഴുകി; തലമുടികൊï് തുടച്ചു;

പാദങ്ങൾ ചുംബിച്ചു; സുഗന്ധതൈലം പൂശി (ലൂക്കാ 7: 36-50). അവളുടെ ആത്മാർഥമായ പശ്ചാത്താപമാണ് ഇതു വെളിവാക്കുന്നത്. ഒപ്പം അവൾക്ക് യേശുവിലുള്ള വിശ്വാസവും യേശുവിനോടുള്ള സ്നേഹവും സ്വാതന്ത്ര്യവും. ശിമയോൻ
യേശുവിനെ തെറ്റിദ്ധരിച്ചപ്പോൾ, യേശു സ്ത്രീത്വത്തെക്കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് വികലമാണെന്ന് തെളിയിച്ചു. സ്ത്രീയെ പാപിയെന്നു മുദ്രകുത്തി പുറന്തള്ളുന്നതല്ല, കരുണയോടെ രക്ഷിക്കുന്നതും ബഹുമാനിക്കുന്നതുമാണ് യഥാർഥ ആത്മീയത. വ്യഭിചാരത്തിൽ പിടിക്കപ്പെട്ട സ്ത്രീയെ, രക്തദാഹികളായ വിധികർത്താക്കളിൽനിന്നു മോചിപ്പിച്ചപ്പോഴും
സ്ത്രീത്വത്തിന്‍റെ മഹത്വമാണ് അവിടുന്ന് ഉയർത്തിപ്പിടിച്ചത് (യോഹ 8: 1-11)
സ്ത്രീകൾക്ക് രോഗശാന്തി നൽകുന്ന വിവരണങ്ങളിലെല്ലാം സ്ത്രീകളുടെ മഹത്വത്തിനാണ് യേശു ഉൗന്നൽ നല്കിയത്. തന്‍റെ വസ്ത്രാഞ്ചലത്തിൽ തൊട്ട് സൗഖ്യംപ്രാപിച്ച രക്തസ്രാവക്കാരിയെ സമൂഹമധ്യത്തിൽ കൊïുവന്ന് പ്രശംസിക്കാൻ യേശു മറന്നില്ല (മർക്കോ 5: 25-34). നയീനിലെ വിധവയെ സമാശ്വസിപ്പിച്ചപ്പോഴും (ലൂക്കാ 7: 11-17) പതിനെട്ടു വർഷമായി കൂനിപ്പോയവളെ സാബത്തു ദിവസം സുഖപ്പെടുത്തിയപ്പോഴും (ലൂക്കാ 13: 10-17) സ്ത്രീത്വത്തിന്‍റെ മഹത്വത്തിനാണ് അവിടുന്ന് പ്രാധാന്യം നൽകിയത്. ദരിദ്ര വിധവ ഭണ്ഡാരത്തിൽ നിക്ഷേപിച്ച ചെന്പുതുട്ടുകൾ ധനാഢ്യരുടെ വലിയ നിക്ഷേപങ്ങളേക്കാൾ ശ്രേഷ്ഠമാണെന്ന് പഠിപ്പിച്ചുകൊï്, വിധവയെ അവിടുന്നു ശിഷ്യത്വത്തിന്‍റെ മാതൃകയായി ഉയർത്തിക്കാട്ടി (മർക്കോ 12: 41-44).
സ്ത്രീകൾ യേശുവിനെ നിർമ്മലമായി സ്നേഹിച്ചിരുന്നു. ബഥാനിയായിൽ ശിമയോന്‍റെ വീട്ടിൽ ഭക്ഷണത്തിനിരിക്കവെ, അവിടുത്തെ ശിരസിൽ വിലയേറിയ സുഗന്ധതൈലമൊഴിച്ച സ്ത്രീ യേശുവിനോടുള്ള വലിയ ആദരവും സ്നേഹവുമാണ് പ്രകാശിപ്പിച്ചത്. അവൾ ചെയ്ത സൽകൃത്യത്തെ യേശു പരസ്യമായി പ്രകീർത്തിച്ചു (മർക്കോ 14: 3-9). മഗ്ദലനാമറിയത്തിന് യേശുവിനോടുള്ള നിർമ്മലമായ സ്നേഹം വെളിപ്പെടുന്നതാണ് ഉത്ഥാനത്തിനു ശേഷമുള്ള ആദ്യത്തെ പ്രത്യക്ഷീകരണം (യോഹ 20:1-10). ഉത്ഥിതനായ കർത്താവ് അവൾക്ക് ആദ്യം ദർശനം നൽകി. അവളെ അപ്പസ്തോല·ാരുടെ അപ്പസ്തോലയാക്കി. സ്ത്രീയുടെ ശ്രേഷ്ഠതയും സ്ത്രീക്ക് സഭയിലും സമൂഹത്തിലുമുള്ള മഹനീയസ്ഥാനവും ഉത്ഥിതനായ ക്രിസ്തു അംഗീകരിച്ച് ഉറപ്പിക്കുന്നു.
സ്ത്രീത്വത്തിന്‍റെ മഹത്വവും സ്ത്രീയുടെ ശ്രേഷ്ഠ സ്ഥാ
നവും അംഗീകരിക്കാൻ ലോകത്തെ ഉദ്ബോധിപ്പിക്കുന്ന വിമോചനത്തിന്‍റെ ചിഹ്നമാണ് യേശുവിന്‍റെ കുരിശ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.