വിപ്ലവകരമായ ഈശ്വരദർശനം
ഈശ്വരൻ ഉേïാ? ഈശ്വരൻ ആര്? എന്നീ ചോദ്യങ്ങൾ യുഗാരംഭം മുതൽ മനുഷ്യൻ ചോദിച്ചിരുന്നു. ഈശ്വരനെപ്പറ്റി വ്യത്യസ്തമായ കാഴ്ചപ്പാടുകളുïായിരുന്നെങ്കിലും ഈശ്വരാസ്തിത്വത്തെപ്പറ്റി പൗരാണിക മനുഷ്യന് സംശയമുïായിരുന്നില്ല. ആധുനികയുഗത്തിൽ, യുക്തിയുടെയും ശാസ്ത്രത്തിന്‍റെയും ചുവടുപിടിച്ച് ചില തത്ത്വചിന്തകർ ഈശ്വരനെ നിഷേധിക്കാൻ തയാറായി. കാൾ മാർക്സ് തന്‍റെ വൈരുധ്യാത്മക ഭൗതികവാദത്തെ ഉൗട്ടിയുറപ്പിക്കാൻ ഈശ്വരാസ്തിത്വം നിഷേധിച്ചു. ദൈവം മരിച്ചുപോയി എന്നതായിരുന്നു ഫ്രഡറിക് നീറ്റ്ഷേയുടെ വാദം. ജീൻപോൾ സാർത്്ര മനുഷ്യസ്വാതന്ത്ര്യത്തിന് തടസമായി നിൽക്കുന്നതിനാൽ ഈശ്വരനെ നിഷേധിക്കുന്നതാണ് യുക്തിസഹമെന്ന് അഭിപ്രായപ്പെട്ടു. സിഗ്മï് ഫ്രോയിഡ് മനുഷ്യനെ ശൈശവകാലത്തെ അപക്വതയിൽ തളച്ചിടുന്നതിനാൽ ഈശ്വരവിശ്വാസം വെടിയുന്നതാണ് അഭികാമ്യമെന്ന നിഗമനത്തിലെത്തി. സൂക്ഷ്മാവലോകനത്തിൽ ഈ ചിന്തക·ാർക്കൊന്നും ഈശ്വരന്‍റെ അസ്തിത്വത്തെ യുക്തികൊേïാ ശാസ്ത്രീയ ഗവേഷണങ്ങൾകൊേïാ
നിഷേധിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ കാലഘട്ടത്തിലും നിലവിലിരുന്ന ഈശ്വരബോധത്തിലെയും ഈശ്വരവിശ്വാസത്തിലെയും വൈകല്യങ്ങൾ ചൂïിക്കാട്ടാനേ അവർക്കു കഴിഞ്ഞുള്ളൂ.
മനുഷ്യന്‍റെ അന്തസുയർത്തുന്നതും മനുഷ്യമോചനത്തിന് പ്രേരകമാകുന്നതുമായ ഉദാത്തമായ ഈശ്വരദർശനമാണ് നസ്രത്തിലെ യേശു ലോകത്തിന് നൽകുന്നത്. പഴയനിയമജനത ദൈവത്തെ യാഹ്വേ എന്നു വിളിച്ചിരുന്നു. ദൈവത്തിന്‍റെ മനുഷ്യസമൂഹത്തിലുള്ള രക്ഷാകരമായ ഇടപെടലിനെ പ്രദ്യോതിപ്പിക്കുന്ന പേരാണ് യാഹ്വേ. ദൈവം രക്ഷകനാണ് എന്ന ബോധ്യമാണ് ഇതിന്‍റെ പിന്നിലുള്ളത്. ദൈവത്തിന്‍റെ സ്നേഹവും കരുണയും പഴയനിയമഗ്രന്ഥങ്ങളുടെ മുഖ്യപ്രമേയമാണ്. ദൈവത്തെപ്പറ്റിയുള്ള ഈ പഴയനിയമദർശനങ്ങൾ പൂർത്തീകരിക്കുന്നതാണ് യേശുവിന്‍റെ ഈശ്വരദർശനം.
യേശു ദൈവത്തെ അബ്ബാ (പിതാവ്) എന്ന് വിളിച്ചു. സ്വർഗസ്ഥനായ അബ്ബാ എന്ന സംബോധനയിൽ ദൈവത്തിന്‍റെ സർവാതിശയത്വവും അന്തര്യാമിത്വവും ഉള്ളടങ്ങുന്നു. സ്വർഗസ്ഥനായ പിതാവ് ഉന്നതനും സർവശക്തനുമാണ്. ന്ധഅബ്ബാ’ എന്ന നിലയിൽ അവിടുന്ന് മനുഷ്യനെ സ്നേഹിച്ചുകൊï് മനുഷ്യരോടൊപ്പം വസിക്കുന്നു. ദൈവപിതാവിന്‍റെ സ്നേഹപരിപാലനയെപ്പറ്റി പഠിപ്പിക്കുന്പോൾ യേശു വാചാലനാകുന്നു. ഭക്ഷണപാനീയങ്ങളെപ്പറ്റിയോ ഉടുവസ്ത്രത്തെപ്പറ്റിയോ പാർപ്പിടത്തെപ്പറ്റിയോ ആകുലപ്പെടേï. കാരണം ആകാശത്തിലെ പറവകളെ പോറ്റുന്നവനും വയലിലെ ലില്ലികളെ അലങ്കരിക്കുന്നവനുമായ ദൈവം മനുഷ്യനെ കാത്തുപാലിക്കും. ദൈവത്തിന്‍റെ രാജ്യവും നീതിയും മാത്രമേ മനുഷ്യൻ തേടേïതുള്ളൂ (മത്താ. 6: 25-34). ദൈവത്തോടുള്ള പരമമായ ഭക്തിയിൽ, ദൈവകേന്ദ്രീകൃതമായ ജീവിതം സാധിക്കുന്നവനാണ് സന്തോഷമനുഭവിക്കുന്നവൻ (മത്താ. 6: 19-21).

ദൈവം അകലെ മറഞ്ഞിരിക്കുന്നവനോ ശിക്ഷിക്കാൻ വാളോങ്ങി നിൽക്കുന്നവനോ അല്ല, അനന്തസ്നേഹനിധിയാണ്. ദൈവത്തിന് സ്നേഹമുെïന്നു മാത്രമല്ല, ദൈവംതന്നെ സ്നേഹമാണെന്നും കാരുണ്യമാണെന്നും പഠിപ്പിച്ചതാണ് യേശുദർശനത്തിലെ ഏറ്റവും വലിയ വിപ്ലവാത്മകത.
കരുണയുടെ ഉപമകളായ നഷ്ടപ്പെട്ട ആട്, നാണയം, ധൂർത്ത
പുത്രൻ (ലൂക്ക 15: 1-32) എന്നീ കഥകൾ ദൈവത്തിന്‍റെ സ്വഭാവം കരുണയാണെന്നു വെളിപ്പെടുത്തുന്ന അന്യാപദേശങ്ങളാണ്. നഷ്ടപ്പെട്ട ആടിനെ കïുകിട്ടുവോളം തേടിപ്പോകുന്ന ഇടയന് തുല്യനായ ദൈവം, നഷ്ടപ്പെട്ട നാണയം കïുകിട്ടുവോളം തിരയുന്ന സ്ത്രീക്ക് തുല്യനായ ദൈവം, പിതാവിനോട് മറുതലിച്ച് അകന്നുപോയ പുത്രന്‍റെ തിരിച്ചുവരവ് കാത്തുകാത്തിരിക്കുന് നപിതാവിന് തുല്യനായ ദൈവം, മറുതലിച്ചു നിന്ന മൂത്ത പുത്രനെപ്പോലും ഇറങ്ങിച്ചെന്ന് അനുനയിപ്പിക്കുന്ന പിതാവിന് തുല്യനായ ദൈവം - ദൈവത്തിന്‍റെ സ്നേഹവും കാരുണ്യവും വെളിപ്പെടുത്താൻ ഈ ബിംബങ്ങളോളം പര്യാപ്തമായ മറ്റൊന്നുമില്ല.സ്നേഹം ദാനമാണ്, ഏറ്റവും വലിയ ദാനമുള്ളിടത്ത് ഏറ്റവും വലിയ സ്നേഹം. ദൈവപിതാവിന്‍റെ ഏറ്റവും വലിയ ദാനമാണ് പുത്രനായ ക്രിസ്തു. മനുഷ്യരക്ഷയ്ക്കുവേïി ഈ ദാനം അവിടുന്ന് നമുക്ക് നൽകി, നമുക്ക് പാപമോചനം നൽകാൻ, നമുക്ക് പകരമായി ഈ പുത്രനെ അവിടുന്ന് കുരിശിൽ ബലിയർപ്പിച്ചു. ദൈവസ്നേഹത്തിന്‍റെ പാരമ്യമാണ് യേശുവിന്‍റെ മനുഷ്യാവതാരത്തിലും കുരിശുമരണത്തിലും പ്രകാശിതമായത് (യോഹ. 3: 16, 1 യോഹ. 4: 9-10). മനുഷ്യവംശത്തെ ദൈവം നിത്യമായും അനന്തമായും സ്നേഹിക്കുന്നുവെന്നാണ് കുരിശു വിളംബരം ചെയ്യുന്നത്. ദൈവം സ്നേഹമായതിനാൽ അവിടുന്ന് ത്രിത്വമാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നീ മൂന്ന് ദൈവിക ആളുകൾ ഒന്നായിച്ചേർന്ന് കൂട്ടായ്മയാണ് ദൈവം. ഈ മൂന്ന് ദൈവിക ആളുകൾ അന്യോന്യം ദാനം ചെയ്ത്, പരിപൂർണമായ ഐക്യത്തിൽ വർത്തിക്കുന്നു. ഈ ദൈവദർശനമാണ് സ്നേഹത്തിന്‍റെ കൂട്ടായ്മയായി കുടുംബത്തെയും സമൂഹത്തെയും പടുത്തുയർത്താൻ ചാലകശക്തിയായി വർത്തിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.