ലോകരക്ഷകൻ
ലോകരക്ഷകൻ
സമഗ്രമായ രക്ഷയും മോചനവും അനുഭവിക്കാനുള്ള അന്തർദാഹം എല്ലാ മനുഷ്യരിലും കുടികൊള്ളുന്നുï്. എന്നാൽ, വിവിധ തരത്തിലുള്ള ബന്ധങ്ങളുടെ കുരുക്കുകൾ മനുഷ്യരെ നിരന്തരം അലട്ടുന്നു. ബന്ധങ്ങളുടെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് യഥാർഥ രക്ഷയിലേക്കും മോചനത്തിലേക്കും കടന്നുവരാനുള്ള ആഹ്വാനമാണ് ക്രിസ്തുവിന്‍റെ സുവിശേഷം മുഴക്കുന്നത്. യേശുവിന്‍റെ ജനനത്തിൽ മാലാഖ നൽകിയ സന്ദേശം - നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു ജനിച്ചിരിക്കുന്നു എന്നതാണ് (ലൂക്കാ 2: 11).
യേശു തന്‍റെ പ്രബോധനങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും രോഗസൗഖ്യ ശുശ്രൂഷകളിലൂടെയും പാപമോചന പ്രവർത്തനങ്ങളിലൂടെയും പന്തിഭോജനത്തിലൂടെയും സംവാദങ്ങളിലൂടെയും അവസാനമായി കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും മാനവകുലത്തിന് സന്പൂർണ രക്ഷ നൽകി. മർക്കോസിന്‍റെ സുവിശേഷത്തിൽ യേശു നൽകുന്ന പതിനൊന്നു തരത്തിലുള്ള വിമോചനത്തെപ്പറ്റി പറയുന്നു: പാപത്തിൽനിന്നുള്ള മോചനം, രോഗത്തിൽനിന്നുള്ള മോചനം, സാമൂഹികഭ്രഷ്ടിൽനിന്നുള്ള മോചനം, ദുഃഖത്തിൽനിന്നുള്ള മോചനം, നിയമത്തിന്‍റെ ബന്ധനത്തിൽനിന്നുള്ള മോചനം, മരണത്തിൽനിന്നുള്ള മോചനം, അടിമപ്പെടുത്തുന്ന സാമൂഹിക-രാഷ്ട്രീയ സംവിധാനങ്ങളിൽനിന്നുള്ള മോചനം, പൈശാചിക ശക്തികളുടെ ബന്ധത്തിൽനിന്നുള്ള മോചനം, ബാഹ്യാനുഷ്ഠാനങ്ങളുടെ ബന്ധനത്തിൽനിന്നുള്ള മോചനം, മാനസികത്തകർച്ചയിൽ നിന്നുള്ള മോചനം, ലോക വസ്തുക്കളോടും പണത്തോടും കുടുംബത്തോടും അധികാരലബ്ധിയോടുമുള്ള അമിതവും അനിയന്ത്രിതവുമായ മമതയിൽനിന്നുള്ള മോചനം. ഈ വിമോചന പ്രവർത്തനങ്ങളെ വിശകലനം ചെയ്തുകൊï് ജർമൻ ദൈവശാസ്ത്രജ്ഞനായ ഏർണസ്റ്റ് കെയിസ്മാൻ യേശുവിനെ സ്വാതന്ത്ര്യമെന്ന് വിളിക്കുന്നു.
വിശുദ്ധ പൗലോസ് ശ്ലീഹ തന്‍റെ റോമാക്കാർക്കുള്ള ലേഖനത്തിലും ഗാലാത്യാർക്കുള്ള ലേഖനത്തിലും യേശു നൽകുന്ന സമഗ്രമായ രക്ഷയെ സവിസ്തരം ചർച്ചചെയ്യുന്നു. പാപം,
നിയമം, മരണം എന്നീ ത്രിവിധമായ അടിമത്തങ്ങളിൽനിന്ന് മോചിപ്പിച്ച് യേശു നമ്മെ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് ഉയർത്തുന്നു. പാപത്തിന്‍റെ അടിമത്തത്തിൽനിന്നുള്ള മോചനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. തന്‍റെ പീഡാനുഭവത്തിലൂടെയും കുരിശുമരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും യേശു മാനവകുലത്തിന് സൗജന്യമായി രക്ഷ നൽകി. ദൈവപിതാവ് തന്‍റെ പുത്രനായ യേശുക്രിസ്തുവിന്‍റെ കുരിശുമരണവും ഉത്ഥാനവും കണക്കിലെടുത്ത് മനുഷ്യമക്കളുടെ പാപകടങ്ങൾ മുഴുവൻ റദ്ദുചെയ്ത് അവരെ വീെïടുത്തു. ഇതാണ് ദൈവത്തിന്‍റെ അവാച്യമായ കൃപാതിരേകം. ദൈവത്തിന്‍റെ കരുണാമസൃണമായ നീതി എന്നാണ് പൗലോസ് വിളിക്കുന്നത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കെല്ലാം ദൈവം സൗജന്യമായി നൽകുന്ന രക്ഷയാണ് ഈ നീതി.

യേശുവിന് തന്‍റെ പീഡാനുഭവത്തിന്‍റെ രക്ഷാകര മൂല്യത്തെപ്പറ്റി വ്യക്തമായ അവബോധമുïായിരുന്നു. അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ ബലിയർപ്പിക്കാനാണ് ഞാൻ വന്നിരിക്കുന്നത് (മർക്കോ 10: 45). വിശുദ്ധ കുർബാന സ്ഥാപിച്ചപ്പോൾ കാസാ എടുത്തുയർത്തി അവിടുന്ന് അരുൾചെയ്തു: ഇത് പാപമോചനത്തിനായി അനേകർക്കുവേïി ചിന്തപ്പെടുന്നതും പുതിയ ഉടന്പടിയുടേതുമായ എന്‍റെ രക്തമാണ് (മത്താ 26: 28). യേശുവിന്‍റെ പരസ്യജീവിതത്തിൽ സ്നാപകയോഹന്നാൻ യേശുവിനെ ചൂïിക്കാട്ടിക്കൊïു പറഞ്ഞു: ഇതാ ലോകത്തിന്‍റെ പാപം വഹിക്കുന്ന (നീക്കുന്ന) ദൈവത്തിന്‍റെ കുഞ്ഞാട് (യോഹ 1: 29). ജനത്തിന്‍റെ പാപം വഹിച്ച് ജനത്തെ രക്ഷിക്കാൻ ആഗതനാകുന്ന ദൈവത്തിന്‍റെ ദാസനെപ്പറ്റി ഏശയ്യ നുറ്റാïുകൾക്കു മുന്പ് പ്രവചിച്ചിരുന്നു (ഏശ 52: 13 - 53: 12). യേശുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും മനുഷ്യകുലത്തിന് പാപമോചനം നൽകാൻ വേïിയുള്ള ദൈവിക പദ്ധതിയുടെ ഭാഗമായിരുന്നു. എല്ലാം പൂർത്തിയായിരിക്കുന്നു (യോഹ 19: 30) എന്ന് പ്രഖ്യാപിച്ചുകൊï് യേശു കുരിശിൽ മരിച്ചപ്പോൾ മനുഷ്യരക്ഷയ്ക്കു വേïിയുള്ള ദൈവിക പദ്ധതി പൂർത്തിയായി എന്നാണ് സുവിശേഷകൻ അർഥമാക്കുന്നത്.
അപ്പസ്തോല·ാർ യേശുവിന്‍റെ മരണത്തെ രക്ഷാകര മരണമായിട്ടാണ് പ്രഖ്യാപിച്ചത്. അവൻ നമ്മുടെ പാപങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചുകൊï് കുരിശിലേറി. അത്
നാം പാപത്തിന് മരിച്ച് നീതിക്കായി ജീവിക്കേïതിനാണ്. അവന്‍റെ മുറിവിനാൽ നിങ്ങൾ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു (പത്രോ 2: 24). അവിടുത്തെ പുത്രനായ യേശുവിന്‍റെ രക്തം എല്ലാ പാപങ്ങളിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു (യോഹ 1: 7).
യേശു ലോകരക്ഷകനാണ് (യോഹ 4: 42). യേശുവിന്‍റെ കുരിശ് പാപമോചനത്തിന്‍റെയും മാനവരക്ഷയുടെയും പ്രപഞ്ചത്തിന്‍റെ നവോത്ഥാനത്തിന്‍റെയും പ്രതീകമാകുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.