നല്ല ഇടയൻ
നല്ല ഇടയൻ
തോളിൽ കുഞ്ഞാടിനെയും പേറി മലയിറങ്ങി വരുന്ന നല്ല ഇടയനായ ക്രിസ്തുവിന്‍റെ ചിത്രം നമ്മുടെ ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്പോൾ, ക്രിസ്തുവിന്‍റെ കരുണാർദ്രമായ നേതൃത്വശൈലിയാണ് നാം ധ്യാനവിഷയമാക്കുന്നത്. യാഹ്വേയായ ദൈവം നമ്മുടെ ഇടയനാണെന്ന് പ്രഖ്യാപിക്കുന്ന സങ്കീർത്തനമാണ് ഇതിന്‍റെ പശ്ചാത്തലമായി നിൽക്കുന്നത്. ന്ധന്ധകർത്താവ് എന്‍റെ ഇടയനാകുന്നു. എനിക്കൊന്നിനും കുറവുïാകുകയില്ല’’ (സങ്കീ. 23:1). മധ്യപൂർവദേശത്ത് ജനനേതാക്ക·ാരെയും രാജാക്ക·ാരെയും ഇടയ·ാരായി സങ്കല്പിച്ചിരുന്നു. പാവപ്പെട്ടവർക്കും പീഡിതർക്കും നീതി നടത്തിക്കൊടുക്കുക എന്നതാണ് ഇടയനായ രാജാവിന്‍റെ മുഖ്യധർമം. ഇസ്രായേലിലെ നേതാക്ക·ാർ ജനങ്ങളെ സംരക്ഷിക്കുന്നതിനും നയിക്കുന്നതിനും പരാജയപ്പെട്ടപ്പോൾ ദൈവത്തിന്‍റെ ക്രോധം അവരുടെമേൽ പതിച്ചു. എസക്കിയേലിന്‍റെ പുസ്തകത്തിൽ ഇസ്രായേലിലെ ഇടയ·ാർക്കെതിരായ ശക്തമായ താക്കീത് കാണാം. ന്ധന്ധനിങ്ങൾ ആടുകളെ പോറ്റുന്നില്ല. ദുർബലമായതിന് നിങ്ങൾ ശക്തികൊടുത്തില്ല. മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിപ്പോയതിനെ തിരികെ കൊïുവരികയോ കാണാതെപോയതിനെ തേടുകയോ ചെയ്തില്ല’’ (എസക്കി. 34: 3-14). ആകയാൽ ഇടയ·ാരെ അവരുടെ ഇടയസ്ഥാനത്തുനിന്ന് താഴെ ഇറക്കി, ദൈവം തന്നെ ഇനിമേൽ ആടുകളെ മേയ്ക്കും. യാഹ്വേയുടെ നാമത്തിൽ ജനത്തെ നയിക്കുന്ന ഒരു നല്ല ഇടയനെ അവിടുന്ന് അവരുടെമേൽ നിയമിക്കും (എസക്കി. 34: 11- 13). ഈ പ്രവചനം യേശുക്രിസ്തുവിൽ നിറവേറി.
സമാന്തര സുവിശേഷക·ാരായ മത്തായിയും (18: 12-14) ലൂക്കായും (15: 1-7) നഷ്ടപ്പെട്ട ആടിന്‍റെ ഉപമ രേഖപ്പെടുത്തിയിട്ടുï്. ലൂക്കായുടെ സുവിശേഷമനുസരിച്ച് പാപികളോടൊത്ത് പന്തിഭോജനം നടത്തുന്ന യേശു തന്‍റെ പ്രവർത്തനശൈലിയെ ന്യായീകരിച്ചുകൊïാണ് ഈ ഉപമ അരുൾചെയ്തത്. നഷ്ടപ്പെട്ട ആടുകളെ തേടുവാൻ ആഗതനായ നല്ല ഇടയനാണ് യേശു എന്ന് ഈ ഉപമ പരോക്ഷമായി വെളിപ്പെടുത്തുന്നു. യോഹന്നാന്‍റെ സുവിശേഷത്തിലാണ് നല്ല ഇടയന്‍റെ സവിശേഷതകൾ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത് (യോഹ. 10: 1-21). യഹൂദ·ാർ ദേവാലയ പ്രതിഷ്ഠയുടെ തിരുനാളായ ന്ധഹനുക്കാ’ കൊïാടിയപ്പോൾ യേശു ദേവാലയാങ്കണത്തിൽവച്ച് ചെയ്ത പ്രസിദ്ധമായ പ്രഭാഷണമാണ് നല്ല ഇടയനെക്കുറിച്ചുള്ള ഉപമ. ദുഷ്ടരായ ഇടയ·ാരെ വിമർശിച്ചുകൊïാണ് പ്രഭാഷണമാരംഭിക്കുന്നത്. ജനത്തെ നയിക്കുന്നതിൽ പരാജയപ്പെട്ട യഹൂദീയ നേതാക്കൾക്കുള്ള താക്കീതാണ് കള്ളൻ, കവർച്ചക്കാരൻ, അപരിചിതൻ, കൂലിക്കാരൻ തുടങ്ങിയ സംജ്ഞകളിൽ അടങ്ങിയിരിക്കുന്നത്.

നല്ല ഇടയന്‍റെ സവിശേഷതകൾ അവതരിപ്പിക്കുന്നതിനു മുന്പ് താൻ ആടുകൾക്ക് വാതിലാണ് (യോഹ. 10: 7, 9) എന്ന് യേശു പ്രഖ്യാപിക്കുന്നു. ജനത്തെ നയിക്കേï ഇടയ·ാർ യേശുവാകുന്ന വാതിലിലൂടെ വേണം ആട്ടിൻതൊഴുത്തിലേക്ക് പ്രവേശിക്കാനും തൊഴുത്തിൽനിന്ന് ആടുകളെ മേച്ചിൽസ്ഥലത്തേക്ക് കൊïുപോകാനും. യേശുവുമായുള്ള ഗാഢബന്ധമാണ് ഒരാളെ യഥാർഥ ഇടയനാക്കുന്നത്. ഇടയശുശ്രൂഷചെയ്യുന്നവർക്ക് ഉïായിരിക്കേï പ്രധാനഗുണം യേശുവിനോടുള്ള പരിപൂർണ സ്നേഹവും ഐക്യവുമാണ് (യോഹ. 21: 15 -17). ആടുകൾ യേശുവിന്േ‍റതാണ്. യേശു മാത്രമാണ് യഥാർഥ ഇടയൻ എന്ന കാര്യം ഒരിക്കലും മറക്കാൻ പാടില്ല. യേശുവുമായുള്ള സജീവബന്ധമാണ് ഒരുവനെ യേശുവിന്‍റെ പ്രതിനിധിയും ശുശ്രൂഷകനുമാക്കുന്നത്.
താൻ നല്ല ഇടയനാണ് (യോഹ. 10: 11, 14) എന്ന് പ്രഖ്യാപിക്കുന്ന യേശു നല്ല ഇടയന്‍റെ നാല് പ്രത്യേക ഗുണങ്ങൾ എടുത്തുകാട്ടുന്നു. ഒന്ന്, സമൃദ്ധമായ ജീവൻ നല്കി ആടുകളെ പോഷിപ്പിക്കുന്നവനാണ് നല്ല ഇടയൻ (യോഹ. 10: 10). രï്, സ്വമനസാ ആടുകൾക്കുവേïി ജീവൻ സമർപ്പിക്കുന്നവനാണ് നല്ല ഇടയൻ (യോഹ. 10: 11, 17-18). മൂന്ന്, ആടുകളെ വ്യക്തിപരമായി അറിഞ്ഞ്, ആദരിച്ച് സ്നേഹിക്കുന്നവനാണ് നല്ല ഇടയൻ (10: 3-4, 14-15). പിതാവും യേശുവും തമ്മിലുള്ള സ്നേഹബന്ധത്തിന് സദൃശമായ അറിവും ഐക്യവുമാണ് നല്ല ഇടയൻ തന്‍റെ അജഗണത്തോടുള്ളത്. ആടുകളുടെ അനന്യതയും വ്യക്തിത്വവും സ്വാതന്ത്ര്യവും മാനിക്കുന്നവനാണ് നല്ല ഇടയൻ. അതുകൊï് അയാൾ ആടുകളുമായുള്ള ബന്ധത്തിൽ ഉപയോഗമനസ്ഥിതി ഒരിക്കലും പുലർത്തില്ല; മറിച്ച്, ബഹുമാനത്തിന്‍റെയും സമർപ്പണത്തിന്‍റെയും മനോഭാവം മാത്രമേ പുലർത്തുകയുള്ളൂ. നാല്, ആട്ടിൻപറ്റത്തെ ഐക്യത്തിൽ വളർത്തുന്നവനാണ് നല്ല ഇടയൻ. ഒരാട്ടിൻപറ്റവും ഒരിടയനുമെന്ന സുന്ദരസ്വപ്നമാണ് നല്ല ഇടയൻ മനസിൽ സൂക്ഷിക്കുന്നത് (യോഹ. 10: 16).
കുരിശിലുള്ള ആത്മസമർപ്പണമാണ് (സഖറിയ 13:7) യേശുവിനെ ലോകത്തിന്‍റെ മുഴുവൻ ഇടയനാക്കുന്നത്. കുരിശിൽ മുറിവേറ്റുകിടക്കുന്ന നല്ല ഇടയനായ യേശുവിൽ ദൃഷ്ടിയുറപ്പിക്കുന്നവർക്കാണ് (സഖറിയ 12:10) സമൃദ്ധമായ ജീവൻ ലഭിക്കുന്നത്. ന്ധതങ്ങൾ കുത്തിമുറിവേൽപ്പിച്ചവനെ അവർ നോക്കും.’

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.