മഹത്വവും വിജയവും
മഹത്വവും വിജയവും
യേശുക്രിസ്തുവിന്‍റെ കുരിശ് പരാജയത്തിന്‍റെയല്ല, മറിച്ച് മഹത്വത്തിന്‍റെയും വിജയത്തിന്‍റെയും ചിഹ്നമാണ്. യേശുവിന്‍റെ ജറുസലേമിലേക്കുള്ള യാത്രയുടെ ആമുഖമായി വി. ലൂക്കാ രേഖപ്പെടുത്തുന്നു: ’യേശു എടുക്കപ്പെടാനുള്ള ദിവസങ്ങൾ അടുത്തുവന്നപ്പോൾ, അവൻ തന്‍റെ മുഖം ജറുസലേമിലേക്ക് പോകാൻ അങ്ങോട്ടു തിരിച്ചു’ (ലൂക്കാ 9:51) ’എടുക്കപ്പെടുക’ എന്നത് കുരിശുമരണത്തിലൂടെയുള്ള മഹത്വീകരണത്തെ കുറിക്കുന്ന പദമാണ്. കുരിശിലെ പീഡനങ്ങളിലൂടെ താൻ മഹത്വത്തിലേക്കും വിജയത്തിലേക്കും ആരോഹണം ചെയ്യുകയാണെന്ന അവബോധം ക്രിസ്തുവിനുണ്ട ായിരുന്നു.

കുരിശിന്‍റെ മഹത്വത്തെയും വിജയത്തെയും പറ്റി ദൈവശാസ്ത്രപരമായ അന്തർജ്ഞാനത്തോടെ നമ്മെ പഠിപ്പിക്കുന്നത് യോഹന്നാന്‍റെ സുവിശേഷമാണ്. യേശുവിന്‍റെ പിഡാനുഭവത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തേയും ഒറ്റ സംഭവമായിട്ടാണ് യോഹന്നാൻ കാണന്തന്. യേശുവിന്‍റെ കുരിശിൽ ഈ രക്ഷാകര സംഭവങ്ങളെല്ലാം സമ്മേളിക്കുന്നു. ക്രിസ്തുവിന്‍റെ ’സമയം’ എന്നാണ് ഈ സംഭവങ്ങളെ യോഹന്നാൻ വിളിക്കുന്നത്. ’പിതാവേ, സമയമായിരിക്കുന്നു; പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ട തിന് പുത്രനെ അങ്ങ് മഹത്വപ്പെടുത്തേണമേ’ (യോഹ. 17:1). ’സമയ’ത്തിൽ എത്തുന്പോഴാണ് യേശുമഹത്വം പ്രാപിക്കുന്നത്. ആ മഹത്വം അവിടുത്തെ ദൗത്യത്തിന്‍റെ വിജയവുമാണ്.

സമാന്തര സുവിശേഷങ്ങളിൽ കാണുന്ന പീഡാനുഭവ പ്രവചനങ്ങൾക്ക് സമാനമായി മഹത്വീകരണത്തെക്കുറിച്ചുള്ള മൂന്ന് പ്രവചനങ്ങൾ യോഹന്നാന്‍റെ സുവിശേഷത്തിലുണ്ട ്. ’മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ തന്നിൽ വിശ്വസിക്കുന്നവന് നിത്യജീവൻ ഉണ്ട ാകേണ്ട തിന് മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ട ിയിരിക്കുന്നു’ (യോഹ 3:14) ’നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുന്പോൾ ഞാൻ ഞാൻ തന്നെയെന്നും ഞാൻ സ്വമേധയാ ഒന്നും പ്രവർത്തിക്കുന്നില്ല, പ്രത്യുത എന്‍റെ പിതാവ് എന്നെ പഠിപ്പിച്ചതുപോലെ ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കുന്നുവെന്നും നിങ്ങൾ മനസിലാക്കും (യോഹ. 8.28). ’ഞാൻ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകർഷിക്കും’ (യോഹ. 12.32). ഈ മൂന്ന് വാക്യങ്ങളിലും കാണുന്ന ’ഉയർത്തപ്പെടുക’ എന്ന പദം ഗ്രീക്കു ഭാഷയിൽ ’ഹപ്സോത്തേനായി’ എന്നാണ് സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ക്രിയാപദത്തിന് രണ്ട ് അർഥമുണ്ട ്: ഒന്ന് കുരിശിൽ തറച്ച് ഉയർത്തുക, രണ്ട ് മഹത്വീകരിക്കുക. ഈ രണ്ട ് അർഥങ്ങളും സുവിശേഷകൻ ഉദ്ദേശിക്കുന്നുണ്ട ്. ബാഹ്യദൃഷ്ട്യാ നാം കാണുന്നത് ഒരാളെ കുരിശിൽ തറച്ച് ഉയർത്തി നിർത്തിയിരിക്കുകയാണ്. എന്നാൽ ഈ കുരിശാരോഹണം യഥാർഥത്തിൽ യേശുവിന്‍റെ മഹത്വീകരണമാണ്.


കുരിശിലൂടെ യേശു മഹത്വീകരിക്കപ്പെടുകയും വിജയം പ്രഖ്യാപിക്കുകയും ചെയ്തു എന്നു പറയുന്പോൾ, മൂന്ന് അടിസ്ഥാന ദർശനങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഒന്നാമത് കുരിശിൽ യേശു ’ലോകത്തിന്‍റെ അധികാരി’യായി വാണ സാത്താനെയും തി·യുടെ ശക്തികളെയും എന്നേക്കുമായി പരാജയപ്പെടുത്തി പാപം, മരണം, നിയമം എന്നിവയുടെ ആധിപത്യത്തെ തകർത്ത് കുരിശിൽ വിജയമാഘോഷിക്കുകയും മനുഷ്യവർഗത്തിന് ആത്യന്തിക വിജയം നേടിത്തരുകയും ചെയ്തു.

രണ്ട ാമത്, കുരിശിന്‍റെ മഹത്വീകരണത്തിലൂടെ യേശു പ്രപഞ്ചത്തിന്‍റെ മുഴുവൻ കർത്താവായി തീർന്നു; സ്ഥലകാലങ്ങളെ അതിലംഘിച്ച് സുവിശേഷം എല്ലായിടത്തും എത്തിച്ചേർന്നു. ഗ്രീക്കുകാർ യേശുവിനെ കാണാനെത്തിയപ്പോൾ തന്‍റെ മഹത്വീകരണത്തെപ്പറ്റി സൂചിപ്പിച്ചിട്ട്, സുവിശേഷത്തിന്‍റെ ലോകവ്യാപകമായ പ്രചാരണത്തെപ്പറ്റി അവിടുന്ന് പ്രവചന രൂപേണ സംസാരിക്കുന്നത് ശ്രദ്ധേയമാണ് (യോഹ 12: 2026). മൂന്നാമത് കുരിശിലെ മഹത്വീകരണത്തിലൂടെ അവിടുന്ന് ലോകത്തെ ജയിച്ചു. ’ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കങ്ങളുണ്ട ാകും. എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു’ (യോഹ 16:33).

ഇവിടെ ’ലോകം’ എന്നതുകൊണ്ട ് ഉദ്ദേശിക്കുന്നത് ക്രിസ്തുവിനും സുവിശേഷത്തിനും വിരുദ്ധമായി നിൽക്കുന്ന ലൗകായത്വികത്വമാണ്. ക്രിസ്തു ലൗകികതയെയും ഭൗതികതയെയും വിജയിച്ചതിനാൽ ശിഷ്യർക്ക് ഒടുങ്ങാത്ത പ്രത്യാശയോടെ എല്ലാ പ്രതിസന്ധികളെയും നേരിട്ട് മുന്നേറാനാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.