പ്രവാചകപ്രവൃത്തികൾ
പ്രവാചകപ്രവൃത്തികൾ
യേശു ഏറ്റവും വലിയ പ്രവാചകനാണ്. പഴയനിയമത്തിലെ പ്രവചനങ്ങളുടെ പൂർത്തീകരണവും പൂർണതയുമാണ് ക്രിസ്തുവിന്‍റെ ജീവിതം. ദൈവത്താൽ വിളിക്കപ്പെട്ടവനും ദൈവത്തിനുവേïി സംസാരിക്കുന്നവനുമാണ് പ്രവാചകൻ. പ്രവാചകന്‍റെ ദ്വിവിധ ദൗത്യങ്ങളാണ് തകിടംമറിക്കുന്നതും പണിതുയർത്തുന്നതും (ജറമിയ 1:10). തി·യുടെ ഘടനകളും സംവിധാനങ്ങളും തകിടംമറിച്ച് ന·യുടെ പുതിയ ലോകം പണിതുയർത്താനാണ് പ്രവാചകൻ അയയ്ക്കപ്പെടുന്നത്. തകിടംമറിക്കലിൽ പിഴുതെറിയലും ഇടിച്ചുതകർക്കലും നശിപ്പിക്കലും ഉള്ളടങ്ങുന്നുï്. ജീർണിച്ച പഴയ വ്യവസ്ഥിതിയോടും സംവിധാനത്തോടും ഒട്ടിച്ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന സാന്പ്രദായിക മതത്തിന്‍റെയും രാഷ്ട്രീയത്തിന്‍റെയും വക്താക്കൾ പ്രവാചകനെ ശക്തമായി എതിർക്കും. ഈ ഘോരസംഘട്ടനത്തിൽ പ്രവാചകന് ചിലപ്പോൾ ജീവത്യാഗം നേരിട്ടേക്കാം. പക്ഷേ പ്രവാചകന്‍റെ സഹനം പുതിയ ലോകത്തിന്‍റെ അഭ്യുത്ഥാനത്തിന് ഹേതുവായിത്തീരും.
യേശുവിന്‍റെ ധീരമായ രïു പ്രവാചക പ്രവൃത്തികളും അവയോടു ചേർന്ന പ്രഖ്യാപനങ്ങളുമാണ് അവിടുത്തെ കുരിശുമരണത്തിലേക്കു നയിച്ച ഏറ്റവും അടുത്ത കാരണങ്ങൾ. യേശുവും യഹൂദമതനേതാക്കളും തമ്മിലുള്ള സംഘർഷം പരസ്യജീവിതത്തിന്‍റെ ആരംഭം മുതലേ പ്രകടമായിരുന്നു. യേശു മനുഷ്യസ്നേഹത്തിന്‍റെയും മോചനത്തിന്‍റെയും സന്ദേശം പ്രഘോഷിച്ചപ്പോൾ, സാന്പ്രദായിക മതത്തിന്‍റെ വക്താക്കൾ നിയമത്തിന്‍റെയും പാരന്പര്യത്തിന്‍റെയും കാർക്കശ്യങ്ങളിൽ മനുഷ്യവ്യക്തിത്വത്തെ ഞെരിച്ചുകൊല്ലാനാണ് ശ്രമിച്ചത്. യേശുവിന്‍റെ കുരിശ് മനുഷ്യനെ ചങ്ങലയ്ക്കിടുന്ന സകല വ്യവസ്ഥിതികൾക്കുമെതിരേ ഗുണനചിഹ്നംപോലെ വിമോചനത്തിന്‍റെ സന്ദേശവുമായി ഉയർന്നുനിൽക്കുന്നു. അവിടുത്തെ പ്രവാചക പ്രവൃത്തികൾ ഈ വിമോചനദർശന ധാരയുടെ പ്രഖ്യാപനമാണ്.
ആദ്യത്തെ പ്രവാചകപ്രവൃത്തി ദേവാലയ ശുദ്ധീകരണമാണ് (മർക്കോ. 11:15-19, യോഹ. 2: 13-22). ദേവാലയത്തിൽ നടമാടിയ വാണിഭത്തിനും ചൂഷണത്തിനുമെതിരേ യേശു ചാട്ടവാറെടുത്തു. യഹൂദ നേതാക്കളെ അന്പരപ്പിച്ചുകൊï് അവിടുന്ന് നിർവഹിച്ച ഈ ദേവാലയ ശുദ്ധീകരണം ദേവാലയത്തിന്‍റെ നാശം പ്രഘോഷിക്കുന്ന പ്രവാചക പ്രവൃത്തിയായിരുന്നു. മർക്കോസിന്‍റെ സുവിശേഷത്തിൽ ദേവാലയ ശുദ്ധീകരണത്തിന് തൊട്ടുമുൻപും പിൻപും (മർക്കോ. 11: 1214, 11: 20-25) ഫലമില്ലാത്ത അത്തിമരത്തെ ശപിക്കുന്നതും അത്തിമരം ഉണങ്ങിപ്പോകുന്നതും രേഖപ്പെടുത്തിയിരിക്കുന്നത് ദേവാലയത്തിനു സംഭവിക്കാൻപോകുന്ന നാശത്തെ മുൻകൂട്ടി സൂചിപ്പിക്കുന്നതിനു വേïിയാണ്. ധാർമികമൂല്യങ്ങളുടെ ഫലം പുറപ്പെടുവിക്കാതെ, അധാർമികതയിൽ കൂപ്പുകുത്തിയ ദേവാലയം ഉടൻതന്നെ നിലംപൊത്തുമെന്ന ധീരമായ പ്രഖ്യാപനമായിരുന്നു യേശുവിന്‍റെ ദേവാലയ ശുദ്ധീകരണം.

യേശു ദേവാലയത്തിന്‍റെ നാശത്തെപ്പറ്റി പ്രവചിച്ചിരുന്നു. ന്ധന്ധനിങ്ങളുടെ ഭവനം പരിത്യക്തവും ശൂന്യവുമായിരിക്കുന്നു’’ (മത്താ. 23: 37-39) എന്ന പ്രവചനം, കൈകൊïു പണിത ഈ ദേവാലയം നശിപ്പിച്ച് കൈകൊïു പണിയാത്ത മറ്റൊന്നു മൂന്നുദിവസംകൊï് യേശു നിർമിക്കുമെന്ന് (മത്താ. 14: 57-58) അവകാശപ്പെട്ടെന്ന സാൻഹെദ്രീൻ കോടതിക്കു മുന്പാകെയുള്ള കുറ്റാരോപണം, എതിരാളികൾ കുരിശിനു താഴെ പറഞ്ഞ ദൂഷണവാക്കുകൾ (മർക്കോ 15: 29) ദേവാലയ ശുദ്ധീകരണത്തെ വ്യാഖ്യാനിക്കുന്ന യോഹന്നാന്‍റെ
വാക്യം (യോഹ 2: 19), സ്റ്റീഫനെതിരേ യഹൂദകോടതിയിൽ ചുമത്തിയ കുറ്റം (നടപടി 6:14) മുതലായവ യേശു ദേവാലയത്തിന്‍റെ നാശം പരസ്യമായി പ്രവചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. ശിഷ്യരുമായുള്ള രഹസ്യ സംഭാഷണത്തിലും ദേവാലയത്തിന്‍റെ നാശം യേശു പ്രവചിക്കുന്നു (മത്താ 24:2). യഹൂദമതത്തിന്‍റെ കേന്ദ്രമാണ് ദേവാലയം. ദേവാലയത്തെ തൊടുന്നവരെ യഹൂദർ വെറുതേ വിടില്ല. മുൻപ് മിക്കായും ജറമിയായും ദേവാലയത്തിന്‍റെ നാശം പ്രവചിച്ചതിന്‍റെ പേരിൽ പീഡിപ്പിക്കപ്പെട്ടിട്ടുï് (മിക്കാ 3: 12, ജറ. 7: 1-15).
ദേവാലയത്തിന്‍റെ നാശം മാത്രമല്ല, പുതിയ ദേവാലയത്തിന്‍റെ ഉദയവും യേശു പ്രവചിക്കുന്നു. യേശുവിന്‍റെ ഉയിർത്തെഴുന്നേറ്റ ശരീരമാണ് പുതിയ ദേവാലയം (യോഹ. 2 : 21-22). ഈ വചനത്തെ ആരാധനാക്രമപരമായിട്ടല്ല, പ്രവാചകപരമായി നാം മനസിലാക്കണം. ഉത്ഥിതന്‍റെ ശരീരം സ്ഥലകാല നിബദ്ധമല്ല, അത് പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നു. എവിടെയൊക്കെ മനുഷ്യർ സ്നേഹത്തിനും സത്യത്തിനും നീതിക്കും ധർമത്തിനുംവേïി നിലകൊള്ളുമോ അവിടെയൊക്കെ അവർ ഉത്ഥിതനായ ക്രിസ്തുവിന്‍റെ ശരീരം പടുത്തുയർത്തുന്നു.
യേശുവിന്‍റെ കുരിശുമരണത്തിന് അടുത്ത കാരണമായ രïാമത്തെ പ്രവാചകപ്രവൃത്തി ലാസറിനെ ഉയിർപ്പിച്ചതാണ് (യോഹ. 11: 38-44). ഈ സംഭവത്തെത്തുടർന്ന് യേശുവിനെ ബന്ധിക്കാൻ സാൻഹെദ്രീൻ സംഘം അറസ്റ്റുവാറï് പുറപ്പെടുവിച്ചു (യോഹ 11: 45-57). യേശു വെളിച്ചവും ജീവനും സ്നേഹവുമാണെന്ന് വെളിപ്പെടുത്തുന്ന വലിയ അടയാളമാണ് ലാസറിനെ ഉയിർപ്പിച്ച അദ്ഭുതം. യേശുവാകുന്ന മഹാപ്രവാചകൻ വെളിച്ചത്തിന്‍റെയും ജീവന്‍റെയും സ്നേഹത്തിന്‍റെയും പുതിയ നാഗരികത കെട്ടിപ്പടുക്കാൻ തന്‍റെ ജീവൻ ബലിയർപ്പിക്കുന്നു. ഈ പുതിയ നാഗരികതയുടെ വക്താക്കളും പ്രയോക്താക്കളുമായിത്തീരുക എന്നത് എല്ലാ ക്രിസ്തുശിഷ്യരുടെയും കടമയാകുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.