കരുണയുടെ അമ്മ
കരുണയുടെ അമ്മ
വചനം മാംസമാകുന്നതിനു പിതാവായ ദൈവം തെരഞ്ഞെടുത്ത നസ്രത്തിലെ കന്യകയാണ് മറിയം. ദൈവപുത്രനായ യേശുക്രിസ്തുവിന് ജ·ം നൽകിയതോടെ അവൾ ദൈവമാതാവ് എന്ന പദവിയിലേക്ക് ഉയർത്തപ്പെട്ടു. അമലോത്ഭവയും നിത്യകന്യകയും ദൈവമാതാവുമായ
മറിയം തന്‍റെ പുത്രന്‍റെ പരസ്യജീവിതത്തിലുടനീളം അവനെ നിഴൽപോലെ അനുഗമിച്ചു. പൂർണശിഷ്യത്വത്തിന്‍റെ മാതൃകയാണ് മറിയം. ഒരിക്കൽ തന്‍റെ അമ്മയും ബന്ധുക്കളും തന്നെ കാണാൻ വന്നപ്പോൾ, യേശു തന്‍റെ അമ്മയെ പ്രകീർത്തിച്ചുകൊï് അരുൾ ചെയ്തു, ന്ധന്ധദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്‍റെ അമ്മയും സഹോദരങ്ങളും’’ (ലൂക്ക 8: 21). ദൈവവചനം പാലിച്ച് ജീവിച്ചവരിൽ അഗ്രഗണ്യയാണ് മറിയം. മംഗളവാർത്താവേളയിൽ: ന്ധന്ധഇതാ കർത്താവിന്‍റെ ദാസി, നിന്‍റെ വാക്ക് എന്നിൽ നിറവേറട്ടെ’’ (ലൂക്ക 1:38). എന്നു പറഞ്ഞുകൊï് അവൾ ദൈവഹിതത്തിനു തലകുനിച്ചു. വരുംവരായ്കകൾ നോക്കാതെയുള്ള സമർപ്പണമായിരുന്നു അത് - രക്തസാക്ഷിത്വത്തോളമെത്തുന്ന സമർപ്പണം. ദൈവവചനം ഹൃദയത്തിൽ സംഗ്രഹിച്ച് നിരന്തരം ധ്യാനിച്ചുകൊïിരുന്ന മറിയത്തിന് (ലൂക്ക 2: 19, 51) വചനത്തിനുവേïി സഹനമേറ്റെടുക്കാൻ ബുദ്ധിമുട്ടുïായില്ല. തന്‍റെ ഹൃദയത്തിലൂടെ കടക്കാനിരിക്കുന്ന വാൾ അവളെ നിരാശപ്പെടുത്തിയില്ല (ലൂക്ക 2: 35).
വചനത്തെ ഗർഭംധരിക്കുകയും മാംസമായ വചനത്തെ ലോകത്തിനു നൽകുകയും വചനത്തിന്‍റെ പന്ഥാവിലൂടെ മാത്രം ചരിക്കുകയും ചെയ്ത മറിയം കരുണയുടെ അമ്മയായി മാറുന്ന അദ്ഭുതമാണ് സുവിശേഷങ്ങളിൽ നാം കാണുന്നത്. യോഹന്നാൻ കാനായിൽ നടന്ന ആദ്യത്തെ അടയാളത്തെയും കാൽവരിയിൽ നടന്ന ആത്മബലിയെയും അഭേദ്യം ബന്ധിപ്പിച്ചാണ് തന്‍റെ സുവിശേഷം രചിച്ചിരിക്കുന്നത്. ഗലീലിയയിലെ ഒരു സാധാരണ ഗ്രാമമായ കാനായിലെ ഒരു കുടുംബത്തിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് മറിയത്തിന്‍റെ കാരുണ്യം പ്രവർത്തനനിരതമാകുന്നത്. കുടുംബത്തിന്‍റെ ആവശ്യം കïറിഞ്ഞ് മറിയം സഹായഹസ്തം നീട്ടുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളിലും പ്രയാസങ്ങളിലും ക്രിയാത്മകമായി ഇടപെട്ട് സങ്കടനിവാരണം നടത്തുന്നതാണല്ലോ കാരുണ്യം.
കാനായിൽ മറിയവും പുത്രനായ യേശുവും തമ്മിലുള്ള സംഭാഷണത്തിലാണ് മറിയത്തിന് രക്ഷണീയ പദ്ധതിയിലുള്ള സ്ഥാനം വെളിപ്പെടുന്നത്. ന്ധന്ധഅവർക്കു വീഞ്ഞില്ല...’’ എന്നു മറിയം യേശുവിനോടു പറഞ്ഞപ്പോൾ യേശുവിന്‍റെ മറുപടി, ന്ധന്ധസ്ത്രീയേ എനിക്കും നിനക്കും എന്ത്? എന്‍റെ സമയം ഇനിയും ആയിട്ടില്ല’’ (യോഹ. 2: 2-4). ന്ധന്ധതി എമോയി കായി സോയി, ഗുണായി’’ എന്ന ഗ്രീക്ക് ഭാഷയിലെ ചോദ്യത്തെയാണ്, ന്ധന്ധസ്ത്രീയെ എനിക്കും നിനക്കും എന്ത്’’ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. ഈ ചോദ്യത്തിനു പിറകിലുള്ള ഹീബ്രു-അറമായ വാക്യം ഇങ്ങനെയാണ്, ന്ധന്ധമാലി വാലാക്ക്’’ (സ്ത്രീയേ, എനിക്കെന്ത്, നിനക്കെന്ത്). ഇപ്രകാരമുള്ള പ്രതികരണം പഴയനിയമത്തിൽ പലയിടത്തുമുï്

(2 സാമു. 16: 10, 2 രാജാ. 3: 13, 1 രാജാ. 17:18). ആവശ്യപ്പെട്ട കാര്യത്തോടുള്ള എതിർപ്പോ നിരസനമോ പ്രകടിപ്പിക്കുന്ന പ്രതികരണമാണിത്. യേശുവിന് ഈ പ്രതിസന്ധിയിൽ ഇടപെടാൻ താത്പര്യമില്ല. കാരണമെന്ത്? അവിടുത്തെ സമയം ഇനിയും ആയിട്ടില്ല. യേശുവിന്‍റെ പീഡാനുഭവവും ക്രൂശുമരണവും ഉത്ഥാനവും ഉൾപ്പെട്ട പെസഹാരഹസ്യത്തെ കുറിക്കുന്ന വാക്കാണ് സമയം. മറ്റു വാക്കിൽ കുരിശുസംഭവമാണ് സമയത്തിന്‍റെ ഉൾപ്പൊരുൾ. യേശു കുരിശിലേക്കു പോകുന്നത് തന്‍റെ പിതാവിന്‍റെ നിശ്ചയവും ഹിതവുമനുസരിച്ചാണ്.
പിതാവിനാൽ നിശ്ചയിക്കപ്പെട്ട ന്ധസമയ’ത്തെ മുന്നിലേക്കോ പിന്നിലേക്കോ മാറ്റാൻ ആർക്കും അധികാരമില്ല. യേശു കുരിശിൽ അഥവാ ന്ധസമയ’ ത്തിൽ ഉയർത്തപ്പെടുന്പോൾ മറിയത്തിന്‍റെ ദൗത്യത്തിനും മാറ്റമുïാകും. അവൾ ന്ധസ്ത്രീ’അഥവാ ന്ധപുതിയ ഹവ്വ’യായിത്തീരും. ഉത്പത്തിപ്പുസ്തകത്തിൽ സ്ത്രീയുടെ സന്തതി സർപ്പത്തിന്‍റെ തല തകർത്തു മനുഷ്യകുലത്തെ രക്ഷിക്കുമെന്ന വാഗ്ദാനമുï് (ഉത്പ. 3: 15). ആ സ്ത്രീയാണ് മറിയം. രക്ഷകന്‍റെ അമ്മ, ലോകത്തിന്‍റെ മുഴുവൻ അമ്മയായിത്തീരുമെന്ന് വെളിപ്പെടുത്താനാണ്
യേശു. ന്ധസ്ത്രീയെ’ എന്ന് മറിയത്തെ സംബോധന ചെയ്തത്. കാനായിൽ യേശു മറിയത്തിന്‍റെ അഭ്യർഥനയ്ക്ക് വഴങ്ങുന്നു. ന്ധഅവൻ പറയുന്നതുപോലെ ചെയ്യുവിൻ’ എന്ന് മറിയം പരിചാരകരോട് പറഞ്ഞതിലൂടെ ന്ധസമയ’ത്തോടുള്ള യേശുവിന്‍റെ പ്രതിബദ്ധത മറിയം മാനിക്കുന്നു. ഒപ്പം കാനായിലെ കുടുംബത്തിന്‍റെ ആവശ്യത്തിൽ ഇടപെടണമെന്ന് പരോക്ഷമായി സൂചിപ്പിക്കുന്നു. യേശുവിന്‍റെ ആദ്യത്തെ അദ്ഭുതം മറിയത്തിന്‍റെ മാധ്യസ്ഥ്യത്താലാണു സംഭവിക്കുന്നത്. കരുണയുടെ അമ്മയായ മറിയത്തിലേക്ക് തിരിയുന്നവരെ ആരെയും അവൾ ഉപേക്ഷിക്കില്ല.കാൽവരിയിൽ ന്ധസ്ത്രീയേ ഇതാ നിന്‍റെ മകൻ’ എന്ന് യോഹന്നാനെ കാണിച്ചുകൊï് മറിയത്തോടും ന്ധഇതാ നിന്‍റെ അമ്മ’ എന്ന് മറിയത്തെ കാണിച്ചുകൊï് യോഹന്നാനോടും അരുൾ ചെയ്തപ്പോൾ കാനായിലെ പ്രവചനം പൂർത്തിയായി (യോഹ. 18: 26-27). മറിയം തിരുസഭയുടെയും മനുഷ്യവംശത്തിന്‍റെയും അമ്മയാണ്. മനുഷ്യകുലത്തിന്‍റെ സഹനത്തിൽ പങ്കുചേർന്നുകൊï് കുരിശിൻചുവട്ടിൽ നിൽക്കുന്ന വ്യാകുലാംബിക കരുണയുടെ മാതാവാണ്. അവൾ യുഗാന്ത്യംവരെ മനുഷ്യർക്ക് ആശ്രയമരുളും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.