ശാന്തിയും സന്തോഷവുമേകുന്ന ഉത്ഥാനം
ശാന്തിയും സന്തോഷവുമേകുന്ന  ഉത്ഥാനം
ഭാവാത്മക മനഃശാസ്ത്രത്തിന്‍റെ പ്രണേതാവായ മാർട്ടിൻ സെലിഗ്മാൻ, ന്ധആധികാരികമായ സന്തോഷം’ എന്ന ഗ്രന്ഥത്തിൽ കുറിച്ചുവയ്ക്കുന്നതുപോലെ, ഭാവാത്മക വികാരങ്ങളും ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നിറഞ്ഞുനിൽക്കുന്ന സംതൃപ്തിയും ജീവിതലക്ഷ്യത്തെക്കുറിച്ചുള്ള സുവ്യക്തമായ ബോധ്യവുമാണ് ഒരാളെ യഥാർഥ സന്തോഷത്തിലേക്ക് നയിക്കുന്നത്. മരണത്തെ ജയിച്ച് ഉത്ഥാനം ചെയ്ത യേശുക്രിസ്തു ലോകത്തിന് നല്കുന്നത് ശാശ്വതമായ ശാന്തിയും സ്ഥായിയായ സന്തോഷവുമാണ്.
ഉത്ഥാനവിവരങ്ങൾ ധ്യാനാത്മകമായി വിലയിരുത്തുന്പോൾ ശാന്തിയും സന്തോഷവും എങ്ങനെ സ്വായത്തമാക്കാം എന്നത് സംബന്ധിച്ച ദർശനങ്ങൾ നമുക്കു ലഭിക്കും. ഉയിർത്തെഴുന്നേറ്റ ക്രിസ്തു മഗ്ദലനമറിയത്തിനാണ് ആദ്യം പ്രത്യക്ഷപ്പെടുന്നത് (യോഹ. 20: 11-18). തുറന്നുകിടക്കുന്ന കബറിടം അവളാണ് ആദ്യം കെïത്തുന്നത്. ദുഃഖാകുലയായി കബറിടത്തിനരികെ നിന്ന മറിയത്തിന് ഉത്ഥിതനായ ക്രിസ്തു ദർശനം നൽകി. മറിയമാകട്ടെ വലിയ സന്തോഷത്തോടെ അവിടുത്തെ പാദങ്ങളിൽ കെട്ടിപ്പിടിച്ച് ആരാധിക്കാൻ ഒരുന്പെട്ടപ്പോൾ, യേശു അവളോട് പറഞ്ഞു: ന്ധനീ എന്നെ തടഞ്ഞു
നിർത്തരുത്... ഞാൻ ഉത്ഥാനം ചെയ്തു എന്ന സദ്വാർത്ത എത്രയും വേഗം പോയി എന്‍റെ ശിഷ്യരെ അറിയിക്കുക.’ യഥാർഥ സന്തോഷം സ്വന്തം താത്പര്യങ്ങളിൽ മാത്രം മുഴുകി കഴിയുന്നതല്ല, മറിച്ച് മറ്റുള്ളവരുടെ പക്കലെത്തി സന്തോഷം പങ്കുവച്ച് ശുശ്രൂഷ ചെയ്യുന്നതാണ്. സ്വാർഥപരതയിൽനിന്ന് പരോ·ുഖതയിലേക്കുള്ള പ്രയാണമാണ് സന്തോഷം. മഗ്ദലന മറിയത്തിന്‍റെ കാഴ്ചപ്പാടുകളെയും ക്രിസ്തു തിരുത്തി. താൻ ഉത്ഥാനത്തിലൂടെ രൂപാന്തരപ്പെട്ടവനാണെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്നവനാണെന്നും അവളെ ബോധ്യപ്പെടുത്താനാണ് താൻ ദൈവത്തിന്‍റെ പക്കലേക്ക് ആരോഹണം ചെയ്യുന്നു എന്ന് അവളോട് പറഞ്ഞത്. ആരോഹണമെന്നാൽ മഹത്വീകരണമെന്നാണ് അർഥം. ഉത്ഥിതനായ യേശു മഹത്വീകരിക്കപ്പെട്ട ക്രിസ്തുവാണ്. ഭൗതിക കാഴ്ചപ്പാടുകളിൽനിന്ന് ആത്മീയ കാഴ്ചപ്പാടുകളിലേക്ക് വളരുന്നവർക്കാണ് യഥാർഥ സന്തോഷവും ശാന്തിയും ലഭിക്കുന്നത്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു എമ്മാവൂസിലേക്ക് പോയ ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ വചനത്തിലൂടെയും അപ്പം മുറിക്കലാകുന്ന വിശുദ്ധ കുർബാനയിലൂടെയുമാണ് അവരുടെ ഹൃദയത്തെ ജ്വലിപ്പിച്ചതും കണ്ണുകൾ തുറന്നതും (ലൂക്കാ 24: 13-34). ഹൃദയം ജ്വലിക്കുന്ന അനുഭവമാണ് സന്തോഷം. അകക്കണ്ണുകൾ തുറക്കപ്പെടുന്നതാണ് യഥാർഥ സമാധാനം. വചനവും കൂദാശയും നമ്മിൽ ശാന്തിയും സമാധാനവും നിറയ്ക്കും.
ഉത്ഥിതനായ ക്രിസ്തു ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ ന്ധനിങ്ങൾക്ക് സമാധാനം’ എന്ന് ആശംസിച്ചു. പരിശുദ്ധാത്മാവിനെ നൽകിക്കൊï് അവരോട് പറഞ്ഞു: ന്ധപിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു’ (യോഹ. 20.21-23). ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കാനും പ്രേഷിതപ്രവർത്തനം നടത്താനുമുള്ള ദൗത്യമാണ്

ശിഷ്യർക്ക് നൽകുന്നത് (മത്താ. 28:1820). ഉത്ഥിതനായ കർത്താവ് ഇമ്മാനുവേലായി അവരോടൊത്ത് വസിക്കും. ഉയിർപ്പിൽ വിശ്വസിക്കുക എന്നാൽ പ്രേഷിതനാകുക എന്നാണർഥം. ഉയിർപ്പിൽ വിശ്വസിക്കുന്നവർക്ക് അലസരായിരിക്കാനാവില്ല. ദൗത്യബോധവും ലക്ഷ്യബോധവും അവരെ തീക്ഷ്ണമതികളാക്കും. ഇപ്രകാരം ദൗത്യത്തിൽനിന്ന് ഉത്ഭവിക്കുന്ന
തീക്ഷ്ണതയാണ് യഥാർഥ ശാന്തിയും സന്തോഷവും പകർന്നുനൽകുന്നത്.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു തിബേരിയാസ് കടൽത്തീരത്ത് ശിഷ്യർക്ക് പ്രത്യക്ഷപ്പെട്ടപ്പോൾ അവരുടെ നിരാശയും ആകുലതയും നീങ്ങിപ്പോയി (യോഹ. 21: 1-14). ക്രിസ്തുവിന്‍റെ നിർദേശപ്രകാരം വലയിട്ടപ്പോൾ അവർക്ക് വല നിറയെ വലിയ മത്സ്യങ്ങൾ പിടിക്കാൻ കഴിഞ്ഞു. അവരുടെ അധ്വാനമെല്ലാം സഫലമായിത്തീർന്നു. ഉത്ഥിതനായ ക്രിസ്തു നമ്മുടെ ശുശ്രൂഷകളെ ഫലമണയിച്ചുകൊï് നമ്മുടെ കൂടെയുï്. നാം തളരുന്പോൾ നമുക്കുവേïി വിരുന്നൊരുക്കി അവിടുന്ന് കാത്തിരിക്കും. ക്രിസ്തുവിന്‍റെ കരുതലുള്ള സ്നേഹവും ഫലദായകമായ സാന്നിധ്യവുമാണ് എല്ലാ പ്രതിസന്ധികളിലും നമുക്ക് ശക്തിപകരുന്നത്. പ്രതികൂലസാഹചര്യങ്ങളിൽപ്പോലും ശാന്തിയും സന്തോഷവും അനുഭവിക്കാൻ കഴിയുന്നത് ക്രിസ്തുവിന്‍റെ നിരന്തര സാന്നിധ്യത്തെക്കുറിച്ചുള്ള ക്രിയാത്മക പ്രത്യ്രാശയാണ്.
ഉത്ഥിതനായ ക്രിസ്തു മരണത്തിനപ്പുറത്തുള്ള നിത്യജീവിതത്തെക്കുറിച്ചുള്ള പ്രത്യാശ നമുക്ക് നൽകുന്നു. മരണഭയം നമ്മിൽനിന്ന് നീങ്ങുന്പോൾ ഇഹലോകജീവിതത്തെ ഗൗരവമായെടുത്ത് പ്രത്യാശാപൂർവം ജീവിക്കാൻ നമുക്ക് കഴിയും. ഉത്ഥിതനായ ക്രിസ്തു സകലവും നവീകരിക്കുന്നു; എല്ലാ ജീർണതകളെയും നിർമാർജനം ചെയ്യുന്നു. ന്ധഇതാ ഞാൻ സകലതും നവീകരിക്കുന്നു’ (വെളി. 21.5). നിരന്തര നവീകരണവും ശുദ്ധീകരണവുമാണ് സന്തോഷത്തിലും ശാന്തിയിലും നിലനിൽക്കാൻ നമ്മെ സഹായിക്കുന്നത്.
പരോത്മുഖത, ആത്മീയ കാഴ്ചപ്പാട്, വചന - കൂദാശാനുഭവം, ദൗത്യബോധം, ക്രിയാത്മക പ്രത്യാശ, നിരന്തര നവീകരണം മുതലായവയാണ് യഥാർഥ ശാന്തിയും സന്തോഷവും ആസ്വദിക്കാനുള്ള മാർഗങ്ങൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.