നോ​ന്പി​ന്‍റെ ആ​ത്മാ​വ് ന​ഷ്ട​പ്പെ​ടുത്തരുത്
നോ​ന്പി​ന്‍റെ ആ​ത്മാ​വ് ന​ഷ്ട​പ്പെ​ടുത്തരുത്
ആ​ത്മ​ശു​ദ്ധീ​ക​ര​ണ​ത്തി​നും ഹൃ​ദ​യ​വി​മ​ലീ​ക​ര​ണ​ത്തി​നും വ​ഴി​തു​റ​ക്കു​ന്ന മ​ഹ​ത്താ​യ ഒ​രു ആ​രാ​ധ​ന​യാ​ണ് നോ​ന്പ്. ഇ​ത് വി​ശ്വാ​സി​ക​ളു​ടെ വി​ധേയ​ത്വ​ബോ​ധം വ​ള​ർ​ത്തു​ക​യും ദൈ​വ​സാ​മീ​പ്യം ശ​ക്ത​മാ​ക്കു​ക​യും ചെ​യ്യും. നോ​ന്പി​ലൂ​ടെ സ്വ​ർ​ഗ​പ്ര​വേ​ശം എ​ളു​പ്പ​മാ​കു​ന്ന​താ​ണ്. പ​ക്ഷെ നോ​ന്പി​ന്‍റെ ആ​ത്മാ​വ് ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ബ​ദ്ധ​ശ്ര​ദ്ധ​നാ​വേ​ണ്ട​തു​ണ്ട്.

ദൈ​വ​ഭ​ക്തി​യി​ലൂ​ടെ മാ​ത്ര​മേ ആ​ത്മ​സം​സ്ക​ര​ണം സാ​ധ്യ​മാ​വു​ക​യു​ള്ളൂ. മ​ന​സും ശ​രീ​ര​വും പാ​ക​പ്പെ​ടു​ന്ന​തു​പോ​ലെ ഉ​ള്ള​വ​നും ഇ​ല്ലാ​ത്ത​വ​നും ത​മ്മി​ലു​ള്ള അ​ന്ത​ര​വും വ്യ​ക്ത​മാ​കും. പ​ട്ടി​ണി​പ്പാവ​ങ്ങ​ളെ​യും അ​ർ​ധ​പ​ട്ടി​ണി​ക്കാ​രെ​യും സ്വ​ന്തം തൊ​ഴി​ൽ ശാ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​രെ​യും സ​ഹാ​യി​ക്കാ​നും സ​മാ​ശ്വ​സി​പ്പി​ക്കാ​നും നോ​ന്പ് ഹേ​തു​വാ​ക​ണം. നാ​വി​നെ​യും, ക​ണ്ണി​നെ​യും, ലൈം​ഗി​ക തൃ​ഷ്ണ​ക​ളെ​യും സൂ​ക്ഷി​ക്ക​ണം. സ​ർ​വോ​പ​രി അ​ഹ​ങ്കാ​രം, അ​സൂ​യ, പ​ര​ദൂ​ഷ​ണം, ഏ​ഷ​ണി, ക​ള​വ് തു​ട​ങ്ങി​യ ദു​ർ​വി​ചാ​ര​ങ്ങ​ളെ​യെ​ല്ലാം നി​യ​ന്ത്രി​ക്കു​ന്ന​വ​നു മാ​ത്ര​മേ നോ​ന്പി​ന്‍റെ ആ​ത്മാ​വും മൂ​ല്യ​വും സം​ര​ക്ഷി​ക്കാ​നും മു​റു​കെ പി​ടി​ക്കാ​നും സാ​ധ്യ​മാ​വു​ക​യു​ള്ളു. അ​ല്ലാ​ത്ത​വ​ൻ വെ​റു​തെ പ​ട്ടി​ണി​കി​ട​ക്കു​ക മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളു.

നോ​ന്പു​കാ​ര​ൻ പ​ള്ളി​യി​ൽ പോ​യി ജ​മാ അ​ത്ത് നി​സ്കാ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണം. പ്ര​വാ​ച​ക​ൻ മു​ഹ​മ്മ​ദ് ന​ബി​യും അ​നു​ച​രന്മാരും ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ നി​ഷ്ക​ർ​ഷ പു​ല​ർ​ത്തി​പ്പോ​ന്നി​രു​ന്നു. വി​ശു​ദ്ധ ​ഗ്ര​ന്ഥ​മാ​യ ഖു​ർ​ആ​ൻ അ​വ​ത​രി​ച്ച മാ​സം കൂ​ടി​യാ​ണ് റം​സാ​ൻ. മ​സ്ജി​ദു​ക​ളി​ലും വീ​ടു​ക​ളി​ലും ഖു​ർ​ആ​ൻ പാ​രാ​യ​ണം പ​തി​വാ​ക്കു​ക​യും ആ​വ​ർ​ത്തി​ക്കു​ക​യും വേ​ണം. ദൈ​വ​വ​ച​നം ഓ​തി​ക്കേൾ​ക്കു​ന്പോ​ൾ തി​രു​ന​ബി (സ) ​വി​കാ​ര​ത​ര​ളി​ത​നാ​കു​ക​യും അ​വി​ടു​ത്തെ ക​ണ്ണു​ക​ൾ നി​റ​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. ഓ​രോ മ​നു​ഷ്യ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ളാ​ണ് തി​രു​വ​ച​ന​ങ്ങ​ളി​ലു​ള്ള​ത്.


ബ​ന്ധു​ക്ക​ളോ​ടും അ​യ​ൽ​ക്കാ​രോ​ടും ഒൗ​ദാ​ര്യം കാ​ണി​ക്കാ​നും നന്മപു​ല​ർ​ത്താ​നും ശ​ത്രു​താ മ​നോ​ഭാ​വം കൈ​വെ​ടി​യു​വാ​നും നോ​ന്പ് നി​ർ​ദേ​ശി​ക്കു​ന്നു. ദൈ​വ​ത്തി​ന്‍റെ സ​ഹാ​യ​ങ്ങ​ൾ​ക്കും അ​നു​ഗ്ര​ഹ​ങ്ങ​ൾ​ക്കും പാ​പ​മോ​ച​ന​വു​മാ​യി നി​ര​ന്ത​രം പ്രാ​ർ​ഥി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് നോ​ന്പ് മാ​സം. പാ​പ​ങ്ങ​ളെ ക​രി​ച്ചു​ക​ള​യാ​നും മ​നു​ഷ്യ​സ​മൂ​ഹ​ത്തി​നു​ള്ള സേ​വ​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​നം പ​ക​രു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നും ഈ ​മാ​സം നാം ​തെ​ര​ഞ്ഞെ​ടു​ക്ക​ണം.

മു​ഹ​മ്മ​ദ് ശ​രീ​ഫ് നി​സാ​മി (എ​സ്എ​സ്എ​ഫ് മ​ല​പ്പു​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.