ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന്‍റെ മോ​ച​ന​ത്തി​ൽ ആശ്വാസം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന്‍റെ മോ​ച​ന​ത്തി​ൽ ആശ്വാസം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ മോ​​​ചി​​​ത​​​നാ​​​യ​​​തിൽ സ​​​ന്തോ​​​ഷ​​​ിക്കുന്നുവെന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​പ്പു​​മാ​​യ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ.

ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ടാ​​​നാ​​​യി സി​​​ബി​​​സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ ഉ​​​ൾ​​​പ്പെ​​​ടെ പ​​​ലത​​​വ​​​ണ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​നു​​​ഭാ​​​വ​​​പൂ​​​ർ​​​വ​​​വും ക്ര​​​മാ​​​നു​​​ഗ​​​ത​​​വു​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ൽ ന​​​ട​​​ത്തി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ ​​​ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കു സി​​​ബി​​​സി​​​ഐ​​​യു​​​ടെ പേ​​​രി​​​ൽ കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​നോ​​​ടു പ്ര​​​ത്യേ​​​ക ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്ന​​​താ​​​യി ക​​​ർ​​​ദി​​​നാ​​​ൾ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ, രാ​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ, അ​​​നേ​​​കം മ​​​നു​​​ഷ്യ​​​സ്നേ​​​ഹി​​​ക​​​ൾ, സാ​​​മൂ​​​ഹി​​​കസം​​​ഘ​​​ട​​​നാ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്നി​​​വ​​​ർ ന​​​ട​​​ത്തി​​​യ സ്നേ​​​ഹ​​​പൂ​​​ർ​​​​​​ണ​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും പ്രാ​​​ർ​​​ഥ​​​ന​​​യ്ക്കും പ്ര​​​ത്യേ​​​കം ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു.

വ്യ​​​ത്യ​​​സ്ത​​​ ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ ന​​​ട​​​ത്തി​​​യ അ​​​നു​​​ഭാ​​​വ​​​റാ​​​ലി​​​ക​​​ളും ന​​​ന്ദി​​​യോ​​​ടെ സ്മ​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഫാ. ​​​ടോ​​​മി​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ സ​​​ന്തോ​​​ഷം അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​വ​​​ർ​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു. ഫ്രാ​​​ൻ​​​സി​​​സ് മാ​​ർ​​പാ​​​പ്പ​​​യും വ​​​ത്തി​​​ക്കാ​​​നും എ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഗു​​​ണ​​​പ​​​ര​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും ഭാ​​​ര​​​ത​​​സ​​​ഭ​​​യോ​​​ടു കാ​​​ട്ടി​​​യ സ്നേ​​​ഹ​​​ത്തി​​​നും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ന്നു. കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും ന​​​ട​​​ത്തി​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ​​​ക്കും ന​​​ന്ദി അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​​റ​​​ഞ്ഞു.


മോചനത്തിനായി പ്രവർത്തിച്ചവർക്കു നന്ദി: ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം

തി​​രു​​വ​​ന​​ന്ത​​പു​​രം: ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച​​വ​​ർ​​ക്ക് ന​​ന്ദി അ​​റി​​യി​​ക്കു​​ന്ന​​താ​​യി കെ​​സി​​ബി​​സി അ​​ധ്യ​​ക്ഷ​​നും തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ഡോ.​​എം. സൂ​​സ​​പാ​​ക്യം. ഫാ. ​​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന്‍റെ മോ​​ച​​ന​​ത്തി​​നാ​​യി കേ​​ന്ദ്രസ​​ർ​​ക്കാ​​രി​​ന്‍റെ പ്ര​​ത്യേ​​ക താത്പ​​ര്യ​​വും വി​​ദേ​​ശ​​കാ​​ര്യമ​​ന്ത്രി സു​​ഷ​​മാ സ്വ​​രാ​​ജി​​ന്‍റെ ഇ​​ട​​പെ​​ട​​ലും ഉ​​ണ്ടാ​​യി​​രു​​ന്നു. കേ​​ര​​ള ക​​ത്തോ​​ലി​​ക്കാ ​​സ​​ഭ​​യു​​ടെ സ​​ന്തോ​​ഷം അ​​റി​​യി​​ക്കു​​ന്ന​​താ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ് പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.