Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാ​ർ​ച്ച് നാ​ല്. വെ​ള്ളി​യാ​ഴ്ച. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടു​മ​ണി. യെ​മ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഏ​ദ​നി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി മ​ഠ​ത്തോ​ടു ചേ​ർ​ന്നു​ള്ള അ​ഗ​തി മ​ന്ദി​ര​ത്തി​ൽ തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ അ​തി​നി​ന്ദ്യ​മാ​യ കൂ​ട്ട​ക്കൊ​ല​യി​ൽ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

സി​സ്റ്റ​ർ ആ​ൻ​സ​ലം (റാ​ഞ്ചി​, ഇ​ന്ത്യ 57), റു​വാ​ണ്ട​ക്കാ​രാ​യ സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് (44), സി​സ്റ്റ​ർ റെ​ജി​നി​റ്റ് (32), സി​സ്റ്റ​ർ ജൂ​ഡി​റ്റ് (കെ​നി​യ41) എ​ന്നി​വ​രും സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ത​ദ്ദേ​ശി​യ​രാ​യ മ​റ്റു 12 ജോ​ലി​ക്കാ​രും ഉ​ൾ​പ്പെ​ടെ 16 പേ​രാ​ണു തീ​വ്ര​വാ​ദി​സം​ഘ​ത്തി​ന്‍റെ കൊ​ടും​ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ട ആ​ക്ര​മ​ണ​ത്തി​ൽനിന്നു സ്ഥാ​പ​ന​ത്തി​ലെ സു​പ്പീ​രി​യ​ർ തൊ​ടു​പു​ഴ ഇ​ളം​ദേ​ശം പു​ൽ​പ​റ​ന്പി​ൽ സി​സ്റ്റ​ർ സാ​ലി ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ടു.അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ആ​ധ്യാ​ത്മി​ക ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചി​രു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ തീ​വ്ര​വാ​ദി​ക​ൾ ചാ​പ്പ​ലി​നു​ള്ളി​ൽ പ്രാ​ർ​ഥ​ന​യി​ലാ​യി​രി​ക്കെ ബ​ന്ദി​യാ​ക്കി അ​ജ്ഞാ​ത കേ​ന്ദ്ര​ത്തി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നിടെ ര​ണ്ടു വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് ലോ​ക​ത്തി​നു കാ​ണാ​നാ​യ​ത്. ആ​ഗോ​ള ഇ​ട​പെടലു​ക​ൾ​ക്കൊ​ടു​വി​ൽ അ​ച്ച​ൻ മോ​ചി​ത​നാ​യ​പ്പോ​ൾ നാ​ടും വീ​ടും ലോ​ക​വും ആ​ശ്വാ​സം കൊ​ണ്ടു. 40 വ​ർ​ഷം മു​ൻ​പ് യ​മ​നി​ലെ ഭ​ര​ണ​കൂ​ടം മ​ദ​ർ തെ​രേ​സ​യെ ക്ഷ​ണി​ച്ചു​വ​രു​ത്തി ഒ​രേ​ക്ക​റോ​ളം സ്ഥ​ലം ന​ൽ​കി സ്ഥാ​പി​ച്ച അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ അ​ക്രൈ​സ്ത​വ​രാ​യ 80 വ​യോ​ധി​ക​രെ​യാ​ണു മ​ദ​ർ തെ​രേ​സ​യു​ടെ സ​ഹോ​ദ​രി​മാ​ർ സം​ര​ക്ഷി​ച്ചു​പോ​ന്ന​ത്.

യെ​മ​നി​ൽ ആ ​വെ​ള്ളി​യാ​ഴ്ച സം​ഭ​വി​ച്ച​ത്

2016 മാ​ർ​ച്ച് നാ​ല്. വെ​ള്ളി​യാ​ഴ്ച. യെ​മ​നി​ലെ ഏ​ദ​നി​ലു​ള്ള മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​മൂ​ഹ​ത്തി​ന്‍റെ അ​ഗ​തി​മ​ന്ദി​ര​ത്തോ​ടു ചേ​ർ​ന്ന ചാ​പ്പ​ലി​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം രാ​വി​ലെ എ​ട്ടോ​ടെ മ​ഠം സു​പ്പീ​രി​യ​ർ തൊ​ടു​പു​ഴ സ്വ​ദേ​ശി​നി സി​സ്റ്റ​ർ സാ​ലി​യും മൂ​ന്നു ക​ന്യാ​സ്ത്രീ​ക​ളും തൊ​ട്ടു​ചേ​ർ​ന്നു​ള്ള മ​ഠ​ത്തി​ലേ​ക്കു പോ​യി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ ചാ​പ്പ​ലി​ൽ പ്രാ​ർ​ഥ​ന തു​ട​രു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ലെ തീ​വ്ര​വാ​ദി​സം​ഘം ആ​ദ്യം ത​ന്നെ ഗേ​റ്റി​ലു​ണ്ടാ​യി​രു​ന്ന ഗാ​ർ​ഡി​നെ​യും ഡ്രൈ​വ​റെ​യും വെ​ടി​വച്ചു​വീ​ഴ്ത്തി. തു​ട​ർ​ന്ന് ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്ത് വി​വി​ധ കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു പാ​ഞ്ഞു ക​യ​റി ഭീ​ക​ര​മാ​യ കൂ​ട്ട​ക്കൊ​ല ന​ട​ത്തു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മാ​യി വേ​ർ​തി​രി​ച്ച ഷെ​ഡു​ക​ൾ​പോ​ലു​ള്ള ര​ണ്ടു കെ​ട്ടി​ട​ങ്ങ​ളി​ലാ​യി 80 വൃ​ദ്ധ​രോ​ഗി​ക​ളെ​യാ​ണു മ​ദ​ർ തെ​രേ​സ​യു​ടെ സ​ഹോ​ദ​രി​മാ​ർ സം​ര​ക്ഷി​ച്ചു​പോ​ന്ന​ത്. അ​ന്തേ​വാ​സി​ക​ളെ​ല്ലാം ത​ദ്ദേ​ശി​യ​രാ​യ മു​സ്‌​ലിം വ​യോ​ധി​ക​രാ​യി​രു​ന്നു.

നാ​ലു ക​ന്യാ​സ്ത്രീ​ക​ളും നാ​ലു ത​ദ്ദേ​ശി​യ ന​ഴ്സു​മാ​രും നാ​ലു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രും നാ​ലു ശു​ചീ​ക​ര​ണ ജീ​വ​ന​ക്കാ​രു​മാ​ണു തീ​വ്ര​വാ​ദി​ക​ളു​ടെ കൊ​ടും​ക്രൂ​ര​ത​യ്ക്ക് ഇ​ര​ക​ളാ​യ​ത്. ഗേ​റ്റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ​യും വെ​ടി​വ​ച്ചു​വീ​ഴ്ത്തു​ന്ന​തു ക​ണ്ട​യു​ട​ൻ അ​ഗ​തി മ​ന്ദി​ര​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​ലു എ​ത്യോ​പ്യ​ൻ യു​വാ​ക്ക​ൾ ഓ​ടി മ​ഠ​ത്തി​ലെ​ത്തി ഐ​എ​സ് തീ​വ്ര​വാ​ദി​ക​ൾ കൊ​ല​യ്ക്കെ​ത്തി​യ​താ​യി അ​റി​യി​ച്ചു. നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ തീ​വ്ര​വാ​ദി​ക​ൾ ഇ​വ​രെ വ​ക​വ​രു​ത്തി.
കൈ​ൾ പി​ന്നി​ലാ​ക്കി ബ​ന്ധി​ച്ച​ശേ​ഷം മ​ര​ത്തി​ൽ ബ​ന്ധി​ച്ചു ത​ല​യി​ൽ വെ​ടി​വച്ച​ശേ​ഷം ശി​ര​സ് അ​റു​ത്തു മാ​റ്റി. പ​ല​യി​ട​ങ്ങ​ളി​ലാ​യി നി​ല​യ്ക്കാ​ത്ത വെ​ടി​യൊ​ച്ച കേ​ട്ട് കി​ട​പ്പു​രോ​ഗി​ക​ളാ​യ അ​ന്തേ​വാ​സി​ക​ൾ ഭ​യ​ന്നു നി​ല​വി​ളി​ച്ചു. അ​ഗ​തി​മ​ന്ദി​ര​ത്തി​നു പു​റ​ത്ത് ഓ​ടി​യെ​ത്തി​യ ജ​ന​വും നി​ല​വി​ളി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

കെ​നി​യ​ക്കാ​രി സി​സ്റ്റ​ർ ജൂ​ഡി​റ്റും റു​വാ​ണ്ട​ക്കാ​രി സി​സ്റ്റ​ർ റെ​ജി​ന​റ്റും അ​ന്തേ​വാ​സി​ക​ൾ​ക്ക് അ​പാ​യ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ന്തേ​വാ​സി​ക​ളാ​യ പു​രു​ഷ​ൻ​മാ​രു​ടെ​യും സ്ത്രീ​ക​ളു​ടെ​യും അ​ഗ​തി​ഭ​വ​ന​ങ്ങ​ളി​ലേ​ക്ക് ഓ​രോ​രു​ത്ത​രാ​യി ഓ​ടി​യെ​ത്തി. അ​വി​ടെ ജോ​ലി​ക്കാ​രാ​യു​ണ്ടാ​യി​രു​ന്ന ത​ദ്ദേ​ശി​യ​രാ​യ സ്ത്രീ​ക​ൾ നി​ല​വി​ളി​ച്ചു. ’ആ ​പാ​വം ക​ന്യാ​സ്ത്രീക​ളെ കൊ​ല​പ്പെ​ടു​ത്ത​രു​തേ’. ആ​രു കേ​ൽ​ക്കാ​ൻ. ആ​ദ്യം സി​സ്റ്റ​ർ ജൂ​ഡി​റ്റി​നെ​യും തു​ട​ർ​ന്നു സി​സ്റ്റ​ർ റെ​ജി​ന​റ്റി​നെ​യും ശി​ര​സി​ൽ വെ​ടി​വച്ചു​വീ​ഴ്ത്തി. പി​ട​ഞ്ഞു വീ​ണ സ​ഹോ​ദ​രി​മാ​രു​ടെ നെ​ഞ്ചി​ലും നി​റ​യൊ​ഴി​ച്ചു.

നി​ല​വി​ളി​ച്ച് ഓ​ടി​ച്ചെ​ന്ന ഗും​ല സ്വ​ദേ​ശി സി​സ്റ്റ​ർ ആ​ൻ​സെ​ലം റു​വാ​ണ്ട​ക്കാ​രി സി​സ്റ്റ​ർ മാ​ർ​ഗ​ര​റ്റ് എ​ന്നി​വ​രെ വെ​ടി​വച്ചു​വീ​ഴ്ത്തി. നാ​ലു ക​ന്യാ​സ്ത്രീ​ക​ളും അ​ഗ​തി​മ​ന്ദി​ര​ത്തി​ന്‍റെ മു​റ്റ​ത്തും തോ​ട്ട​ത്തി​നു സ​മീ​പ​വു​മാ​ണു പി​ട​ഞ്ഞു​വീ​ണു മ​രി​ച്ച​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​ലെ ചോ​ര​ച്ചാ​ലു​ക​ളും പി​ട​ച്ചി​ലും ക​ണ്ട അ​ന്തേ​വാ​സി​ക​ൾ ഭ​യ​ന്നു നി​ല​വി​ളി​ച്ചു.


മ​റ്റ് നാ​ലു ക​ന്യാ​സ്ത്രീ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം തു​ട​ർ​ന്ന് സി​സ്റ്റ​ർ സാ​ലി​യെ ല​ക്ഷ്യ​മി​ട്ട് തീ​വ്ര​വാ​ദി​ക​ൾ മ​ഠ​ത്തി​ലേ​ക്ക് പാ​ഞ്ഞ​ടു​ത്തു. തി​രി​കെ​യോ​ടി​യ സി​സ്റ്റ​ർ സാ​ലി സ്റ്റോ​ർ മു​റി​യി​ലെ ക​ത​കി​നു മ​റ​വി​ൽ മ​റ​ഞ്ഞു​നി​ന്നു. അ​ടു​ക്ക​ള​യും സ്റ്റോ​റി​ലും തീ​വ്ര​വാ​ദി​ക​ൾ ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് സി​സ്റ്റ​റെ തെ​ര​ഞ്ഞ് മൂ​ന്നു ത​വ​ണ പാ​ഞ്ഞു​ക​യ​റു​ന്പോ​ഴൊ​ക്കെ സി​സ്റ്റ​ർ സാ​ലി ക​ത​കി​ന്‍റെ മ​റ​വി​ൽ ഭ​യ​ന്നു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ ക​ത​ക് അ​ൽ​പം തു​റ​ന്നി​രു​ന്നെ​ങ്കി​ൽ...

അ​ഗ​തി​മ​ന്ദി​രം അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഘം തോ​ക്കു​മാ​യി ചാ​പ്പ​ലി​ലേ​ക്കാ​ണു പാ​ഞ്ഞ​ത്. അ​ഗ​തി​മ​ന്ദി​ര​ത്തി​നു പു​റ​ത്തു നി​ല​വി​ളി​ച്ചു​കൊ​ണ്ടു​നി​ന്ന​വ​ർ ഫാ. ​ടോ​മി​നെ വ​ലി​ച്ചി​ഴ​ച്ചു​ക​യ​റ്റു​ന്ന​ത് ക​ണ്ട​താ​യി പി​ന്നീ​ട് പോ​ലീ​സി​നു സി​സ്റ്റ​ർ സാ​ലി മൊ​ഴി കൊ​ടു​ത്തി​രു​ന്നു.

മ​ണി​ക്കൂ​ർ നീ​ണ്ട കൊ​ടും​ക്രൂ​ര​കൃ​ത്യ​ങ്ങ​ൾ​ക്കു​ശേ​ഷം 10.10നാ​ണ് ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദി​ക​ൾ ഫാ. ​ടോ​മു​മാ​യി സ്ഥ​ലംവി​ട്ട​ത്. ഹൃ​ദ​യം വി​ങ്ങു​ന്ന വേ​ദ​ന​യോ​ടെ പു​റ​ത്തി​റ​ങ്ങി​യ സി​സ്റ്റ​ർ സാ​ലി ത​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള നാ​ലു ക​ന്യാ​സ്ത്രീ​ക​ളും 14 ജോ​ലി​ക്കാ​രും അ​തി​ദാ​രു​ണ​മാ​യി കൊ​ല​ചെ​യ്യ​പ്പെ​ട്ടു ചോ​ര​ക്ക​ള​ത്തി​ൽ നി​ശ്ച​ല​മാ​യി കി​ട​ക്കു​ന്ന ഭ​യാ​ന​ക​മാ​യ കാ​ഴ്ച​യാ​ണു ക​ണ്ട​ത്. വ​യോ​ധി​ക​രാ​യ അ​ന്തേ​വാ​സി​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചു എ​ന്ന​റി​യാ​ൻ സി​സ്റ്റ​ർ അ​ഗ​തി​മ​ന്ദി​ര​ങ്ങ​ളി​ലേ​ക്ക് ഓ​ടി. അ​വ​രെ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രു​ന്നു. ഒ​രാ​ൾ​പോ​ലും ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ഭ​യാ​ന​ക​മാ​യ കൂ​ട്ട​ക്കൊ​ല​യെ​ക്കു​റി​ച്ചു കേ​ട്ട​റി​ഞ്ഞ് അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന ഒ​രു സ്ത്രീ​യു​ടെ മ​ക​ൻ പ​ത്തു മ​ണി​യോ​ടെ അ​മ്മ​യെ ഫോ​ണി​ൽ വി​ളി​ച്ചു. ഫോ​ണ്‍ എ​ടു​ക്കാ​തെ വ​ന്ന​തോ​ടെ കൊ​ല്ല​പ്പെ​ട്ട സ്ത്രീ​യു​ടെ മ​ക​നാ​ണു പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച് അ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ 10.30ന് ​അ​ഗ​തി​മ​ന്ദി​ര​ത്തി​നു​ള്ളി​ൽ എ​ത്തി​യ​ത്.സി​സ്റ്റ​ർ സാ​ലി​യെ അ​വി​ടെ​നി​ന്നു മാ​റ്റി സു​ര​ക്ഷി​ത​യാ​ക്കാ​നാ​ണ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ആ​ദ്യം​ത​ന്നെ ശ്ര​മി​ച്ച​ത്. “സി​സ്റ്റ​ർ, ഞ​ങ്ങ​ളെ അ​നാ​ഥ​രാ​ക്കി ഇ​വി​ടം വി​ട്ടു​പോ​ക​രു​തേ’’ എ​ന്ന അ​ന്തേ​വാ​സി​ക​ളു​ടെ നി​ല​വി​ളി ഉ​യ​ർ​ന്ന​തോ​ടെ സി​സ്റ്റ​ർ സാ​ലി താ​ൻ ഒ​പ്പം വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടാ​ലും അ​ത് ക്രി​സ്തു​വി​നെ പ്ര​തി സ്വീ​ക​രി​ച്ചു​കൊ​ള്ളാ​മെ​ന്നും താ​ൽ​പ​ര്യ​പ്പെ​ട്ടു.

അ​ഗ​തി​മ​ന്ദി​ര​ത്തി​ൽ അ​ഞ്ചു ക​ന്യാ​സ്ത്രീ​ക​ളു​ണ്ടെ​ന്നു കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന തീ​വ്ര​വാ​ദി​ക​ൾ സി​സ്റ്റ​ർ സാ​ലി​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ മ​ട​ങ്ങി വ​രു​മെ​ന്നു പോ​ലീ​സ് ഭ​യ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സി​ന്‍റെ തു​ട​ർ​ച്ച​യാ​യ സ​മ്മ​ർ​ദ​ത്തി​നൊ​ടു​വി​ൽ പോ​ലീ​സി​നൊ​പ്പം പു​റ​ത്തു പോ​കാ​ൻ സി​സ്റ്റ​ർ സാ​ലി നി​ർ​ബ​ന്ധി​ത​യാ​യി. അ​ക​ത്തു ക​യ​റി ഒ​രു ജോ​ഡി വ​സ്ത്രം (നീ​ല സാ​രി) എ​ടു​ത്തു മ​ട​ങ്ങി വ​ന്ന​ശേ​ഷം സി​സ്റ്റ​ർ സാ​ലി ര​ക്ത​ത്തി​ൽ മൂ​ടി​ക്കി​ട​ന്ന നാ​ലു ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ ക​യ​റ്റി. ഡോ​ക്ടേ​ഴ്സ് വി​തൗ​ട്ട് ബോ​ർ​ഡേ​ഴ്സി​ന്‍റെ ഏ​ദ​നി​ലെ അ​ന്ത​രാ​ഷ്ട്ര ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് സി​സ്റ്റ​ർ സാ​ലി പോ​ലീ​സി​നൊ​പ്പം മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പോ​യ​ത്. അ​വി​ടെ മോ​ർ​ച്ച​റി സൗ​ക​ര്യം പ​രി​മി​ത​മാ​യി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​മു​ള്ള ആ​ശു​പ​ത്രി​യി​ലേ​ക്ക് മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി പോ​ലീ​സ് പോ​യി അ​വി​ടെ സൂ​ക്ഷി​ച്ചു.

സി​സ്റ്റ​ർ സാ​ലി​യെ ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം പോ​ലീ​സ് സു​ര​ക്ഷി​ത​യാ​യി യു​എ​ഇ​യി​ലെ​ത്തി​ച്ചു. ജി​ബൂ​ട്ടി​യി​ലെ ക്യാം​പ് ഓ​ഫീ​സ് വ​ഴി ന​യ​ത​ന്ത്ര വി​ദേ​ശ മ​ന്ത്രാ​ല​യം ന​ട​ത്തി​യ ശ്ര​മ​ത്തെ തു​ട​ർ​ന്നാ​ണ് യെ​മ​നി​ൽ​നി​ന്ന് സി​സ്റ്റ​ർ സാ​ലി​യെ പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം കേ​ര​ള​ത്തി​ലും പി​ന്നീ​ട് കോ​ൽ​ക്ക​ത്ത​യി​ലു​മെ​ത്തി​യ സി​സ്റ്റ​ർ സാ​ലി മി​ഷ​ൻ സേ​വ​നം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന താ​ൽ​പ​ര്യം സ​ഭാ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക​യും ജോ​ർ​ദാ​നി​ലെ അ​മാ​നി​ലേ​ക്ക് സേ​വ​ന​ത്തി​നാ​യി മ​ട​ങ്ങു​ക​യും ചെ​യ്തു.

നാ​ൽ​പ​തു വ​ർ​ഷ​മാ​യി മ​ദ​ർ തെ​രേ​സാ സ​ഹോ​ദ​രി​മാ​രു​ടെ സേ​വ​നം യ​മ​നി​ലു​ണ്ട്. അ​വി​ട​ത്തെ സ​ർ​ക്കാ​ർ ന​ൽ​കി​യ സ്ഥ​ല​ത്ത് മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി ആ​തു​ര​ശു​ശ്രൂ​ഷാ​ല​യം സ്വ​ന്തം ചെ​ല​വി​ൽ പ​ണി തീ​ർ​ത്ത​താ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം അ​ഗ​തി മ​ന്ദി​രം അ​ട​ഞ്ഞു കി​ട​ക്കു​ന്നു. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 80 അ​ന്തേ​വാ​സി​ക​ളെ​യും സ​ർ​ക്കാ​ർ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ദ​ർ തെ​രേ​സ യെ​മ​നി​ൽ മു​ന്പ് സ​ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജന്മനാട്ടിലേക്ക് സ്നേഹസ്വാഗതം
യെമൻ മനുഷ്യരക്തത്തിന്‍റെ മണമുള്ള മണ്ണാണെന്ന് ഫാ.ടോം ഉഴുന്നാലിലിന് അറിയാമാ യിരുന്നു. ആ മണ്ണിൽ കാലുകുത്തുന്ന നിമിഷം മുതൽ മരണത്തിലേക്കു വിരൽ ചൂണ്ടുന്ന തോക്കിൻകുഴലുകൾ തനിക്കു നേരേ തിരിയുമെന്നും അദ്ദേഹത്തി
"കൊ​​​തി​​​ച്ച​​​തു മോ​​​ച​​​ന​​​മ​​​ല്ല, ബ​​​ലി​​​യ​​​ർ​​​പ്പ​​​ണം'
‘യ​​​മ​​​നി​​​ൽ അ​​​ര​​​ക്ഷി​​​ത​​​മാ​​​യ ജീ​​​വി​​​ത​​​പ​​​രി​​​സ​​​ര​​​ങ്ങ​​​ളോ​​​ടു മ​​​ല്ലി​​​ട്ടു വേ​​​ല ചെ​​​യ്യാ​​​ന​​​യ​​​ച്ച​​​തു ദൈ​​​വ​​​മാ​​​ണ്; നാ​​​ലു സ​​​ന്യാ​​​സി​​​നി​​​ക​​​ൾ ഉ​​​ൾ​​
നാടും വീടുമൊരുങ്ങി; ടോമച്ചനെ വ​ര​വേ​ൽ​ക്കാ​ൻ
ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ റോ​​സാ​​പ്പൂ​​ക്ക​​ൾ ന​​ൽ​​കി ഇ​​ന്നു രാ​​ത്രി എ​​ട്ടി​​ന് ജ​​ൻ​​മ​​ഭ​​വ​​ന​​ത്തി​​ൽ അ​​ച്ച​​നെ സ്വീ​​ക​​രി​​ക്കും. രാ​​മ​​പു​​ര​​ത്തെ ജ​ന്മ​​വീ​​ട്ടി​​ൽ
ദുരിതാനുഭവ നാൾവഴി...
2016 മാ​​​​​ർ​​​​​ച്ച് നാ​​​​​ല് : ഫാ.​​ ​​​ടോം ഉ​​​​​ഴു​​​​​ന്നാ​​​​​ലി​​​​​ൽ ശു​​​​​ശ്രൂ​​​​​ഷ ​​​​​ചെ​​​​​യ്തി​​​​​രു​​​​​ന്ന യെ​​​​​മ​​​​​നി​​​​​ലെ ഏ​​​​​ദ​​​​​നി
ലോകത്തെ നടുക്കിയ കൂട്ടക്കുരുതി
മാ​ർ​ച്ച് നാ​ല്. വെ​ള്ളി​യാ​ഴ്ച. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടു​മ​ണി. യെ​മ​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഏ​ദ​നി​ൽ വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നി മ​ഠ​ത്തോ​ടു
ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
റോം: ​ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. ബു​ധ​നാ​ഴ്ച വ
ഫാ.ടോം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചെന്ന് സുഷമ സ്വരാജ്
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവറയിൽ നിന്നും രക്ഷപെട്ട ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങൾക്കും നന്ദി അറിയിച്ചെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. റോമിലുള്ള ഫാ.ടോമുമായി ഫോണിൽ സംസ
ഫാ.ടോം സലേഷ്യൻ സഭാ ആസ്ഥാനത്ത്; പുതിയ ചിത്രം പുറത്ത്
റോം: യെമനിൽ ഐഎസ് ഭീകരരുടെ തടവിലായിരുന്ന മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് വിശ്രമത്തിലാണ്. ഫാ.ടോം സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖർ അദ്ദേഹത്തെ സന്ദർശിക്കാനെത്
കൃ​​ത​​ജ്ഞ​​ത​​യോ​​ടെ രാ​​മ​​പു​​രം
രാ​​മ​​പു​​രം: ഫാ. ​​ടോ​​മി​​നെ ഭീ​​ക​​ര​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യ അ​​ന്നു മു​​ത​​ൽ നാ​​ളി​​തു​​വ​​രെ രാ​​മ​​പു​​രം ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ​​യും സ​​മീ​​പ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും വി​​ശ്വാ​​സ​​
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലിന്‍റെ മോ​ച​ന​ത്തി​ൽ ആശ്വാസം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ൽ മോ​​​ചി​​​ത​​​നാ​​​യ​​​തിൽ സ​​​ന്തോ​​​ഷ​​​ിക്കുന്നുവെന്ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​
നടുക്കുന്ന ഓർമകൾ വിവരിക്കാൻ സിസ്റ്റർ സാലിക്കൊപ്പം ഇനി ഫാ. ടോമും
തൊ​ടു​പു​ഴ: 2016 മാ​ർ​ച്ച് നാ​ലി​നു യെ​മ​നി​ലെ ഏ​ദൻ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ ആ​ശ്ര​മ​ഭ​വ​നി​ൽ (വ​യോ​ജ​ന​സേ​വ കേ​ന്ദ്രം)​ന​ട​ന്ന ഭീ​ക​ര​ത ലോ​ക​ത്തെ അ​റി​യി​ക്കാ​ൻ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ
ദൈ​വ​കാ​രുണ്യത്തി​നു ന​ന്ദി: സി​സ്റ്റ​ർ പ്രേ​മ
കോ​ട്ട​യം: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​വാ​ർ​ത്ത ദീ​പി​ക​യു​ടെ കോ​ട്ട​യം ഓ​ഫീ​സി​ൽ​നി​ന്നാ​ണ് വി​ശു​ദ്ധ മ​ദ​ർ തെ​രേ​സ​യു​ടെ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി​യു​ടെ കോ​ൽ​ക്ക​ത്ത​യി​ലെ മ​ദ​ർ ഹൗ
സ​ഫ​ല​മാ​യ​തു സ​ഭ​യു​ടെ പ്രാ​ർ​ഥ​ന​ക​ളും പ്ര​യ​ത്ന​ങ്ങ​ളും
കൊ​​​ച്ചി: മ​​​ല​​​യാ​​​ളി​​​യാ​​​യ സ​​​ലേ​​​ഷ്യ​​​ൻ വൈ​​​ദി​​​ക​​​ൻ യ​​​മ​​​നി​​​ൽ ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട​​​ത​​​റി​​​ഞ്ഞ നാ​​​ൾ മു​​​ത​​​ൽ ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​ക്കാ​​​ലം പ്രാ​​​ർ​​​ഥ​​​
ആശ്വാസത്തോടെ, നന്ദിയോടെ സലേഷ്യൻ സഭ
കോ​ട്ട​യം: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​വാ​ർ​ത്ത​യ​റി​ഞ്ഞ് അ​ദ്ദേ​ഹം അം​ഗ​മാ​യ സ​ലേ​ഷ്യ​ൻ സഭയുടെ ബം​ഗ​ളൂരു​വി​ലെ ഡോ​ണ്‍ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ൽ ആ​ഹ്ളാ​ദം.

ടെ​ലി​വി​ഷ​നി​ലൂ​
സ​ഹ​ന​ങ്ങ​ൾ​ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കു​മുള്ള ഉ​ത്ത​രം: കർദിനാൾ മാ​ർ ആ​ല​ഞ്ചേ​രി
കൊ​​​ച്ചി: സ​​​ഹ​​​ന​​​വ​​​ഴി​​​ക​​​ളി​​​ൽ നി​​​ര​​​ന്ത​​​ര​​​മാ​​​യ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​ര​​​മാ​​​ണു ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​​ന്‍റെ മോ​​​ച​​​ന​​​മെ​​​ന്നു സീ
സമാന ദുരിതപർവം താണ്ടി ഫാ. ജയിംസ് പുളിക്കൽ
കോതമംഗലം : ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ലി​നെ​പ്പോ​ലെ സ​മാ​ന​ ദു​രി​ത​പ​ർ​വം താ​ണ്ടി​യ മ​റ്റൊ​രു മ​ല​യാ​ളി സ​ലേ​ഷ്യ​ൻ വൈ​ദി​ക​നാ​ണ് ഫാ. ​ജ​യിം​സ് പു​ളി​ക്ക​ൽ. ആ​ഫ്രി​ക്ക​യി​ലെ സു​ഡാ​നി​ൽ 1985ൽ മി​ഷ​ന​റി​യാ​യ
ഉഴുന്നാലിൽ കുടുംബത്തിന് ആശ്വാസമുഹൂർത്തം
രാ​മ​പു​രം: ഒ​ന്ന​ര വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നും പ്രാ​ർ​ഥ​ന​ക​ൾ​ക്കു​മൊ​ടു​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​നു ടെ​ലി​വി​ഷ​നി​ൽ ആ ​വാ​ർ​ത്ത​യെ​ത്തി. " ഫാ. ​ടോം ഉ​ഴു​ന്നി​ലാ​ൽ മോ​ചി​ത​നാ​യി’.
ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: യെ​മ​നി​ൽ നി​ന്നു ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ന്‍റെ തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​
ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ലെ​ത്തി; വി​ശ്ര​മ​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്ക്
വ​ത്തി​ക്കാ​ൻ: ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നി​ന്നു മോ​ചി​ത​നാ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ റോ​മി​ൽ എ​ത്തി. ബം​ഗ​ളു​രു​വി​ലെ സ​ലേ​ഷ്യ​ൻ സ​ഭാ ആ​സ്ഥാ​ന​ത്ത് ഇ​തു സം​ബ​ന്ധി​ച്ചു സ​ന്ദേ​ശ​മെ​ത്തി. കു​റ​ച്ചു​ദി​വ​
ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: യെ​മ​നി​ൽ ഐ​എ​സ് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​നം സ​ന്തോ​ഷ​ക​ര​മാ​യ വാ​ർ​ത്ത​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​മാ​ന്‍റെ ഇ​ട
ഫാ.ടോമിന്‍റെ മോചനം: അറേബ്യൻ വികാരിയാത്ത് കൃതജ്ഞത അറിയിച്ചു
സന: യെമനിലെ ഏദനിൽ നിന്നും കഴിഞ്ഞ വർഷം മാർച്ചിൽ ഭീകരർ തട്ടിക്കൊണ്ടുപോയ സലേഷ്യൻ വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മോചിപ്പിക്കപ്പെട്ടതായി അറേബ്യൻ വികാരിയാത്ത് ബിഷപ് മാർ പോൾ ഹിൻഡർ സ്ഥിരീകരിച്ചു. മോചനവുമായി ബന്ധപ്പ
ഫാ.ടോമിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ
മസ്കറ്റ്: യെമനിൽ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനത്തിന് നിർണായകമായത് വത്തിക്കാന്‍റെ ഇടപെടൽ. വിഷയത്തിൽ ലോക രാഷ്ട്രങ്ങളുടെ ഇടപെടൽ ഇന്ത്യ നേരത്തെ തന്നെ അഭ്യർഥിച്ചിരുന്നു. യെമ
ഫാ.ടോം ഉഴുന്നാലിലിന്‍റെ മോചനം: കേന്ദ്രസർക്കാർ സ്ഥിരീകരിച്ചു
ന്യൂഡൽഹി: യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചതായി കേന്ദ്രസർക്കാർ. ഫാ. ടോമിന്‍റെ മോചനം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഫാ. ടോം ഉഴുന്നാലിലിന
ഒമാൻ മാധ്യമങ്ങൾ ഫാ.ടോമിന്‍റെ പുതിയ ചിത്രം പുറത്തുവിട്ടു
മസ്കറ്റ്: യെമനിൽ നിന്നും മോചിതനായി മസ്കറ്റിൽ എത്തിയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിന്‍റെ പുതിയ ചിത്രം ഒമാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഒമാന്‍റെ സഹായത്തോടെ ഫാ.ടോമിനെ മോചിപ്പിച്ചുവെന്നാണ് വാർത്തയിൽ
തടവറയിൽ നിന്നും മോചനത്തിനായി യാചിച്ചത് ഒന്നിലേറെ തവണ
കോട്ടയം: രാ​​​​മ​​​​പു​​​​രം സ്വ​​​​ദേ​​​​ശി​​​​യും സലേഷ്യൻ വൈദികനുമായ ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലിലി​​​​നെ 2016 മാ​​​ർ​​​ച്ച് നാലിനാണു ഏ​​​​ഡ​​​​നി​​​​ൽ​​​​നി​​​​ന്നു ഭീ​​​​ക​​​​ര​​​​ർ ത​​​​ട്ടി
പ്രാർഥനകൾ സഫലം; ഫാ.ടോം ഉഴുന്നാലിൽ മോചിതനായി
സന: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഒമാൻ സർ
LATEST NEWS
മെ​ർ​സ​ലി​നെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കാ​നു​ള്ള ശ്ര​മം ദൗ​ർ​ഭാ​ഗ്യ​ക​രം: സ​മു​ദ്ര​ക്ക​നി
സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ചാ​ര​ണം: പൊ​തു​മ​രാ​മ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​നു സ​സ്പെ​ൻ​ഷ​ൻ
ഹൈക്കമാന്‍ഡ് 'എല്ലാം ശരിയാക്കി'; കെ​പി​സി​സി പ​ട്ടി​ക തി​രു​ത്തി
കൊ​ച്ചി​യി​ൽ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി കു​ത്തേ​റ്റു കൊ​ല്ല​പ്പെ​ട്ടു
മെ​ർ​സ​ലി​നെ ബി​ജെ​പി രാ​ഷ്ട്രീ​യ​നേ​ട്ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: വി​ജ​യ്‌യു​ടെ പി​താ​വ്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.