നാടും വീടുമൊരുങ്ങി; ടോമച്ചനെ വ​ര​വേ​ൽ​ക്കാ​ൻ
നാടും വീടുമൊരുങ്ങി; ടോമച്ചനെ വ​ര​വേ​ൽ​ക്കാ​ൻ
ഉ​​ഴു​​ന്നാ​​ലി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ റോ​​സാ​​പ്പൂ​​ക്ക​​ൾ ന​​ൽ​​കി ഇ​​ന്നു രാ​​ത്രി എ​​ട്ടി​​ന് ജ​​ൻ​​മ​​ഭ​​വ​​ന​​ത്തി​​ൽ അ​​ച്ച​​നെ സ്വീ​​ക​​രി​​ക്കും. രാ​​മ​​പു​​ര​​ത്തെ ജ​ന്മ​​വീ​​ട്ടി​​ൽ അ​​ന്പ​​തി​​ലേ​​റെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളാ​​ണ് ഒ​​ത്തു​​ചേ​​രു​​ക. മാ​​തൃ ഇ​​ട​​വ​​ക രാ​​മ​​പു​​രം സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് പ​​ള്ളി​​യി​​ൽ വൈ​​കു​​ന്നേ​​രം അ​​ർ​​പ്പി​​ക്കു​​ന്ന കൃ​​ത​​ജ്ഞ​​താ ബ​​ലി​​ക്കും തു​​ട​​ർ​​ന്ന് ഇ​​ട​​വ​​ക​​യു​​ടെ സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​നു​​ംശേ​​ഷ​​മാ​​ണ് ഫാ. ​​ടോം ജ​​ൻ​​മ​​ഗൃ​​ഹ​​ത്തി​​ലെ​​ത്തു​​ക. വീ​​ട്ടി​​ൽ കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ അ​​ച്ച​​നോ​​ടൊ​​പ്പം ന​​ന്ദി പ​​റ​​ഞ്ഞു പ്രാ​​ർ​​ഥി​​ക്കും. ടോ​​മ​​ച്ച​​നെ സ​​ലേ​​ഷ്യ​​ൻ സ​​ഭാ പ്ര​​തി​​നി​​ധി​​ക​​ൾ അ​​നു​​ഗ​​മി​​ക്കും.അ​​മ്മ​​യു​​ടെ വി​​യോ​​ഗ​​വേ​​ള​​യി​​ലാ​​ണ് അ​​വ​​സാ​​നം ടോ​​മ​​ച്ച​​ൻ നാ​​ട്ടി​​ലും വീ​​ട്ടി​​ലു​​മെ​​ത്തി മ​​ട​​ങ്ങി​​യ​​ത്.



ആഹ്ലാദ നിറവിൽ രാമപുരം

ച​​രി​​ത്രം പ​​ള്ളി​​യു​​റ​​ങ്ങു​​ന്ന രാ​​മ​​പു​​രം ഗ്രാ​​മ​​വും സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് ഇ​​ട​​വ​​ക​​യും ആ​​ഹ്ലാ​​ദ നി​​റ​​വി​​ലാ​​ണ്. വി​​കാ​​രി റ​​വ.​ ഡോ. ​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ വി​​പു​​ല​​മാ​​യ ഒ​​രു​​ക്ക​​ങ്ങ​​ളാ​​ണ് ഇ​​ട​​വ​​ക​​പ്പ​​ള്ളി​​യി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കൊ​​ടി​​തോ​​ര​​ണ​​ങ്ങ​​ൾ, പേ​​പ്പ​​ൽ പ​​താ​​ക, മു​​ത്തു​​ക്കു​​ട, വാ​​ദ്യ​​മേ​​ളം തു​​ട​​ങ്ങി ഒ​​രു​​ക്ക​​ങ്ങ​​ളു​​ടെ തി​​ര​​ക്കി​​ലാ​​ണ് ഇ​​ട​​വ​​ക. മാ​​തൃ​​ദീ​​പ്തി, മി​​ഷ​​ൻ​​ലീ​​ഗ് അം​​ഗ​​ങ്ങ​​ൾ വി​​പു​​ല​​മാ​​യ ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണെ​​ന്നും ച​​ട​​ങ്ങി​​ൽ നാ​​ടൊ​​ന്നാ​​കെ പ​​ങ്കു​​ചേ​​രു​​മെ​​ന്നും വി​​കാ​​രി റ​​വ.​​ ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.

ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഉ​​ഴു​​ന്നാ​​ലി​​ല​​ച്ച​​ൻ രാ​​മ​​പു​​രം ജം​​ഗ്ഷ​​നി​​ലെ​​ത്തും. ബാ​​ല്യം മു​​ത​​ൽ ആ​​ത്മീ​​യ പ​​രി​​ശീ​​ല​​ന​​വും സ്കൂ​​ൾ പ​​ഠ​​ന​​വും ന​​ട​​ത്തി​​യ രാ​​മ​​പു​​ര​​ത്ത് ഇ​​ന്നും ടോം ​​അ​​ച്ച​​ൻ അ​​റി​​യു​​ന്ന, അ​​ച്ച​​നെ അ​​റി​​യു​​ന്ന ദേ​​ശ​​വാ​​സി​​ക​​ളാ​​ണു​​ള്ള​​ത്. ജാ​​തി​​മ​​ത ഭേ​​ദ​​മ​​ന്യെ നാ​​ടൊ​​ന്നാ​​കെ സ്വീ​​ക​​ര​​ണ​​ത്തി​​ൽ പ​​ങ്കു​​ചേ​​രും. ആ​​റി​​ന് സെ​​ന്‍റ് അ​​ഗ​​സ്റ്റി​​ൻ​​സ് പ​​ള്ളി​​യി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് പാ​​രീ​​ഷ് ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, വി​​കാ​​രി റ​​വ.​​ഡോ. ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ, റ​​വ.​​ഡോ. അ​​ഗ​​സ്റ്റി​​ൻ കൂ​​ട്ടി​​യാ​​നി, വി​​ൻ​​സെ​​ന്‍റ് കു​​രി​​ശും​​മൂ​​ട്ടി​​ൽ, ജോ​​ണ്‍ ക​​ച്ചി​​റ​​മ​​റ്റം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫാ. ​​ടോം മ​​റു​​പ​​ടി​​പ്ര​​സം​​ഗം ന​​ട​​ത്തും.




ചൊവ്വാഴ്ച സംസ്ഥാന സർക്കാരിന്‍റെ ആദരം

ഫാ.​ ​ടോം ഉ​​ഴു​​ന്നാ​​ലി​​ലി​​ന് ചൊ​​വ്വാ​​ഴ്ച സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ വ​​ര​​വേ​​ൽ​​പ്. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ അ​​ദ്ദേ​​ഹ​​ത്തെ സ്വ​​ക​​രി​​ക്കും. മ​​ന്ത്രി​​സ​​ഭാ​​ഗ​​ങ്ങ​​ളും ചീ​​ഫ് സെ​​ക്ര​​ട്ട​​റി​​യും ഉ​​ൾ​​പ്പെ​​ടെ സ​​ർ​​ക്കാ​​രി​​ന്‍റെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ​​നി​​ന്നു​​ള്ള​​വ​​രും വി​​രു​​ന്നി​​ൽ പ​​ങ്കെ​​ടു​​ക്കും. പൊ​​തു​​സ​​മ്മേ​​ള​​ന​​ത്തി​​നൊ​​പ്പം ക്ലി​​ഫ് ഹൗ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി വി​​രു​​ന്നും ന​​ൽ​​കും. നാ​​ളെ രാ​​വി​​ലെ 11.30ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്സ് ഹൗ​​സി​​ൽ സീ​​റോ മ​​ല​​ങ്ക​​ര മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ, കെ​​സി​​ബി​​സി പ്ര​​സി​​ഡ​​ന്‍റ് ആ​​ർ​​ച്ച് ബി​​ഷ​​പ് ഡോ. ​​സൂ​​സ പാ​​ക്യം എ​​ന്നി​​വ​​രെ സ​​ന്ദ​​ർ​​ശി​​ക്കും.

ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തൃ​​ശൂ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ്സ് ഹൗ​​സി​​ൽ സ്വീ​​ക​​ര​​ണ​​ത്തി​​നു​​ശേ​​ഷം അ​​ഞ്ചി​​ന് മ​​ണ്ണു​​ത്തി ഡോ​​ണ്‍ ബോ​​സ്കോ ഭ​​വ​​നി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. തു​​ട​​ർ​​ന്ന് ബം​​ഗ​​ളൂ​രു സ​​ലേ​​ഷ്യ​​ൻ പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സി​​ലേ​​ക്കു പോ​​കു​​ന്ന ഫാ. ​​ടോം അ​​വി​​ടെ വി​​ശ്ര​​മി​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.