ഉ​ദി​ച്ചു​യ​ർ​ന്ന് ധ​വാ​ൻ; കു​തി​ച്ചു​പാ​ഞ്ഞ് സ​ണ്‍​റൈ​സേ​ഴ്സ്
ഉ​ദി​ച്ചു​യ​ർ​ന്ന് ധ​വാ​ൻ; കു​തി​ച്ചു​പാ​ഞ്ഞ് സ​ണ്‍​റൈ​സേ​ഴ്സ്
ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ലി​ൽ മു​ൻ ചാ​ന്പ്യന്‍മാ​രു​ടെ പോ​രാ​ട്ട​ത്തി​ൽ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് ഒമ്പതു വിക്കറ്റ് വിജയം. ശി​ഖ​ർ ധ​വാ​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ലാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​ത്.

ആ​ദ്യം ബാ​റ്റ്ചെ​യ്ത രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഉ​യ​ർ​ത്തി​യ 126 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം സ​ണ്‍​റൈ​സേ​ഴ്സ് 15.5 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. അ​ർ​ധ​സെ​ഞ്ചു​റി കു​റി​ച്ച ധ​വാ​ൻ 57 പ​ന്തി​ൽ 77 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

13 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സ​റും ധ​വാ​ൻ പാ​യി​ച്ചു. നാ​യ​ക​ൻ കെ​യ്ൻ വി​ല്യം​സ​ണ്‍ (35 പ​ന്തി​ൽ 36 റ​ണ്‍​സ്) ധ​വാ​നു മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. പിരിയാത്ത രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സ് അടിച്ചുകൂട്ടി. വൃ​ദ്ധി​മാ​ൻ സാ​ഹ(5)​യാ​ണ് പു​റ​ത്താ​യ സ​ണ്‍​റൈ​സേ​ഴ്സ് ബാ​റ്റ്സ്മാ​ൻ.

നേ​ര​ത്തെ, സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ബൗ​ളിം​ഗി​നു മു​ന്നി​ൽ ത​ക​ർ​ന്ന രാ​ജ​സ്ഥാ​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 125 റ​ണ്‍​സ് മാ​ത്ര​മാ​ണ് നേ​ടാ​ൻ ക​ഴി​ഞ്ഞ​ത്. 49 റ​ണ്‍​സ് നേ​ടി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണാ​ണ് രാ​ജ​സ്ഥാ​ൻ ടോ​പ് സ്കോ​റ​ർ. 42 പ​ന്ത് നേ​രി​ട്ട സ​ഞ്ജു അ​ഞ്ചു ബൗ​ണ്ട​റി​ക​ൾ പാ​യി​ച്ചു.




മ​റ്റാ​ർ​ക്കും റോ​യ​ൽ​സ് നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നു ക​ഴി​ഞ്ഞി​ല്ല. സ​ഞ്ജു​വി​നു പു​റ​മേ അ​ജി​ങ്ക്യ ര​ഹാ​നെ (13), രാ​ഹു​ൽ ത്രി​പ​തി (17), ശ്രേ​യ​സ് ഗോ​പാ​ൽ (18) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് റോ​യ​ൽ​സ് ഇ​ന്നിം​ഗ്സി​ൽ ര​ണ്ട​ക്കം ക​ണ്ട​ത്. ഇ​തോ​ടെ ഒ​രു​ഘ​ട്ട​ത്തി​ൽ 92/3 എ​ന്ന നി​ല​യി​ലാ​യി​രു​ന്ന രാ​ജ​സ്ഥാ​ൻ 125/9 എ​ന്ന നി​ല​യി​ലേ​ക്കു ചു​രു​ങ്ങി.

സ​ണ്‍​റൈ​സേ​ഴ്സി​നാ​യി ഷ​ക്കി​ബ് അ​ൽ ഹ​സ​ൻ, സി​ദ്ധാ​ർ​ഥ് കൗ​ൾ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം നേ​ടി. ഭു​വ​നേ​ശ്വ​ർ കു​മാ​ർ, റാ​ഷി​ദ് ഖാ​ൻ, സ്റ്റാ​ൻ​ലേ​ക്ക് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് നേ​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.