അറുതിയില്ലാത്ത ദളിത് പീഡനങ്ങൾ
അറുതിയില്ലാത്ത ദളിത് പീഡനങ്ങൾ
""നീ ​​​​വ​​​​ലി​​​​യ നേ​​​​താ​​​​വാ​​​​കാ​​​​ൻ പോ​​​​കു​​​​ന്നോ​​​​ടാ എ​​​​ന്നു ചോ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​നി​​​​റ​​​​യൊ​​​​ഴി​​​​ച്ച​​​​ത്. അ​​​​വ​​​​ന്‍റെ നെ​​​​ഞ്ചി​​​​നു​​​​ത​​​​ന്നെ​​​​യാ​​​​ണ് അ​​​​യ​​​​ൽ​​​​വാ​​​​സി​​​​യാ​​​​യ മ​​​​നോ​​​​ജ് ആ ​​​​വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്ത​​​​ത്. ഉ​​​​ട​​​​നേ​​​​ത​​​​ന്നെ ക​​​​പി​​​​ലും ആ​​​​ഷി​​​​ഷും വെ​​​​ടി​​​​വ​​​​ച്ചു. ആ​​​​ദ്യ​​​​വെ​​​​ടി​​​​യു​​​​ണ്ട​​​​ത​​​​ന്നെ അ​​​​വ​​​​ന്‍റെ നെ​​​​ഞ്ചു തു​​​​ള​​​​ച്ചു. മൂ​​​​ന്നു വെ​​​​ടി പു​​​​റ​​​​കി​​​​ലാ​​​​ണു കൊ​​​​ണ്ട​​​​ത്. അ​​​​ഞ്ചാ​​​​മ​​​​ത്ത​​​​ത് കൈ​​​​യ്ക്കും.'' ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മീ​​റ​​​​റ്റി​​​​ന​​​​ടു​​​​ത്ത് ശോ​​​​ഭാ​​​​പുർ ഗ്രാ​​​​മ​​​​ത്തി​​​​ൽ ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചി​​​​ന് ഗോ​​​​പി പ​​​​ര്യ എ​​​​ന്ന ദ​​​​ളി​​​​ത് യു​​​​വാ​​​​വ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​താ​​​​വ് പോ​​​​ലീ​​​​സി​​​​ൽ ന​​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലെ വാ​​​​ക്കു​​​​ക​​​​ളാ​​​​ണി​​​​ത്.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടി​​​​നു ഭാ​​​​ര​​​​ത് ബ​​​​ന്ദ് ക​​​​ഴി​​​​ഞ്ഞു മൂ​​​​ന്നാം ദി​​​​വ​​​​സ​​​​മാ​​​​യി​​​​രു​​​​ന്നു കൊ​​​​ല. ഭാ​​​​ര​​​​ത് ബ​​​​ന്ദി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി​​​​യ​​​​വ​​​​രെ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ടു ചി​​​​ല​​​​ർ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച 83 പേ​​​​രു​​​​ടെ ഹി​​​​റ്റ്‌ലി​​​​സ്റ്റി​​​​ലെ ഒ​​​​ന്നാ​​​​മ​​​​നാ​​​​യി​​​​രു​​​​ന്നു ഗോ​​​​പി പ​​​​ര്യ. "ശോ​​​​ഭാ​​​​പുരി​​​​ൽ​​​​നി​​​​ന്നു​​​​ള്ള കി​​​​രാ​​​​ത​​​​രും ക​​​​ലാ​​​​പ​​​​കാ​​​​രി​​​​ക​​​​ളു​​​​മാ​​​​യ ദ​​​​ളി​​​​തു​​​​ക​​​​ൾ’ എ​​​​ന്ന ത​​​​ല​​​​ക്കെ​​​​ട്ടോ​​​​ടെ​​​​യാ​​​​ണ് 83 പേ​​​​രു​​​​ക​​​​ൾ ലി​​​​സ്റ്റ്ചെ​​​​യ്തു സ​​​​മൂ​​​​ഹ മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ല​​​​ട​​​​ക്കം പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​ത്. സം​​​​ഘ​​പ​​​​രി​​​​വാ​​​​റും സ​​​​വ​​​​ർ​​​​ണ​​​​രും ചേ​​​​ർ​​​​ന്നാ​​​​ണ് ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​തെ​​ന്ന് ബി​​​​എ​​​​സ്പി നേ​​​​താ​​​​ക്ക​​​​ൾ ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. മീ​​​​റ​​​​റ്റ് ബൈ​​​​പാ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്തു​​ള്ള ഈ ​​​​ഗ്രാ​​​​മ​​​​ത്തി​​​​ലെ ദ​​​​ളി​​​​ത​​​​ർ ഇ​​​​പ്പോ​​​​ഴും ക​​​​ടു​​​​ത്ത ഭീ​​​​തി​​​​യി​​​​ലാ​​​​ണ്. ഹി​​​​റ്റ‌്‌ലി​​​​സ്റ്റി​​​​ൽ പേ​​​​രു​​​​ള്ള മി​​​​ക്ക​​​​വ​​​​രും ഒ​​​​ളി​​​​വി​​​​ൽ പോ​​​​യി​​​​രി​​​​ക്കു​​​​ന്നു.
പ​​​​ട്ടി​​​​ക​​​​ജാ​​​​തി- ​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ പീ​​​​ഡ​​​​ന നി​​​​രോ​​​​ധ​​​​ന നി​​​​യ​​​​മം സു​​​​പ്രീംകോ​​​​ട​​​​തി ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി എ​​​​ന്നാ​​​​രോ​​​​പി​​​​ച്ചാ​​​​യി​​​​രു​​​​ന്നു ക​​​​ഴി​​​​ഞ്ഞ ഭാ​​​​ര​​​​ത് ബ​​​​ന്ദ്. ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ൽ ബ​​​​ന്ദ് ക​​​​ലാ​​​​പ​​​​ത്തി​​​​ലേ​​​​ക്കു വ​​​​ഴി​​​​മാ​​​​റി. ഒ​​​​രു ഡ​​​​സ​​​​നോ​​​​ളം​​​​പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നി​​​​ര​​​​വ​​​​ധി വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ ക​​​​ത്തി​​​​ച്ചു. കു​​​​റ​​​​ച്ചു​​കാ​​​​ല​​​​മാ​​​​യി രാ​​​​ജ്യ​​​​ത്തെ​​​​ങ്ങും, പ്ര​​​​ത്യേ​​​​കി​​​​ച്ച് ഉ​​​​ത്ത​​​​രേ​​​​ന്ത്യ​​​​യി​​​​ൽ, ദ​​​​ളി​​​​ത് പ്ര​​​​ക്ഷോ​​​​ഭ​​​​ങ്ങ​​​​ൾ ക​​​​രു​​​​ത്താ​​​​ർ​​​​ജി​​​​ക്കു​​​​ക​​​​യാ​​​​ണ്. പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​ലു​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​രോ​​​​ധം തീ​​​​ർ​​​​ക്കാ​​​​നാ​​​​ണു ദ​​​​ളി​​​​ത​​​​ർ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​ത്. സ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്കൊ​​​​പ്പം ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വും ചേ​​​​ർ​​​​ന്നാ​​​​ണ് ത​​​​ങ്ങ​​​​ളെ ച​​​​വി​​​​ട്ടി​​​​യ​​​​ര​​​​യ്ക്കു​​​​ന്ന​​​​ത് എ​​​​ന്നാ​​​​ണു ദ​​​​ളി​​​​ത​​​​രു​​​​ടെ ആ​​​​ക്ഷേ​​​​പം.

രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​സം​​​​ഖ്യ​​​​യി​​​​ൽ 16.6 ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ള​​​​മാ​​​​ണു പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​ർ. 8.6 ശ​​​​ത​​​​മാ​​​​നം പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ണ്ട്. 2011ലെ ​​​​സെ​​​​ൻ​​​​സ​​​​സ് പ്ര​​​​കാ​​​​രം 20.1 കോ​​​​ടി പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​രും 10.4 കോ​​​​ടി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​മാ​​​​ണു​​​​ള്ള​​​​ത്. ഈ ​​​​ര​​​​ണ്ടു കൂ​​​​ട്ട​​​​രും ചേ​​​​ർ​​​​ന്നാ​​​​ൽ ജ​​​​ന​​​​സം​​​​ഖ്യ​​​​യു​​​​ടെ 25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​ക​​​​മാ​​​​ണ്.

ല​​​​ജ്ജി​​​​പ്പി​​​​ക്കു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ

രാ​​​​ജ്യ​​​​ത്തി​​​​നാ​​​​ക​​​​മാ​​​​നം അ​​​​പ​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് ദ​​​​ളി​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. കൂ​​​​ട്ട​​​​ക്കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളും മാ​​ന​​ഭം​​​​ഗ​​​​ങ്ങ​​​​ളും തു​​​​ട​​​​ങ്ങി പ​​​​ര​​​​സ്യ​​​​മാ​​​​യി തു​​​​ണി​​​​യു​​​​രി​​​​ഞ്ഞ് തെ​​​​രു​​​​വി​​​​ലൂ​​​​ടെ ന​​​​ട​​​​ത്തി​​​​ക്ക​​​​ലും ഊ​​​​രു​​​​വി​​​​ല​​​​ക്കു​​​​ക​​​​ളു​​​​മൊ​​​​ക്കെ​​​​യാ​​​​ണ് ദ​​​​ളി​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്. കു​​​​ട്ടി​​​​ക​​​​ളും സ്ത്രീ​​​​ക​​​​ളും പീ​​​​ഡ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഇ​​​​ര​​​​യാ​​​​കു​​​​ന്ന​​​​തും നി​​​​ത്യ​​​​സം​​​​ഭ​​​​വ​​​​മാ​​​​ണ്. സ​​​​വ​​​​ർ​​​​ണ​​​​രും അ​​​​വ​​​​ർ​​​​ക്കു കു​​​​ട​​​​പി​​​​ടി​​​​ക്കു​​​​ന്ന ഖാ​​​​പ് പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളും മാ​​​​ത്ര​​​​മ​​​​ല്ല പോ​​​​ലീ​​​​സും സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും​​​​വ​​​​രെ ദ​​​​ളി​​​​ത് പീ​​​​ഡ​​​​ന​​​​ത്തി​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ തെ​​​​ളി​​​​യി​​​​ക്കു​​​​ന്ന​​​​ത്.

2015 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ യു​​​​പി​​​​യി​​​​ലെ ഗ്രേ​​​​റ്റ​​​​ര്‍ നോ​​​​യി​​​​ഡ​​​​യി​​​​ല്‍ സ്ത്രീ​​​​ക​​​​ള​​​​ട​​​​ക്കം ദ​​​​ളി​​​​ത് കു​​​​ടും​​​​ബ​​ത്തി​​ലെ നാ​​ലു​​പേ​​രെ പോ​​​​ലീ​​​​സ് പ​​​​ര​​​​സ്യ​​​​മാ​​​​യി ന​​​​ഗ്ന​​​​രാ​​​​ക്കി​​​​യ സം​​​​ഭ​​​​വം വ​​​​ലി​​​​യ വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നു. ദ​​​​ന്‍​കോ​​​​ര്‍ പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നു മു​​​​ന്നി​​​​ലാ​​​​യി​​​​രു​​​​ന്നു​​​​ സം​​​​ഭ​​​​വം. ത​​​​ങ്ങ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ൽ ക​​​​ള​​​​വു​​​​ന​​​​ട​​​​ന്ന​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച പ​​​​രാ​​​​തി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത പോ​​​​ലീ​​​​സി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച ര​​​​ണ്ടു യു​​​​വ​​​​തി​​​​ക​​​​ളും ര​​​​ണ്ടു പു​​​​രു​​​​ഷ​​​​ന്മാ​​​​രു​​​​മ​​​​ട​​​​ങ്ങു​​​​ന്ന ദ​​​​ളി​​​​ത് കു​​​​ടും​​​​ബ​​​​ത്തെ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ന​​​​ഗ്ന​​​​രാ​​​​ക്കു​​​​ക​​​​യും അ​​​​തി​​​​ക്രൂ​​​​ര​​​​മാ​​​​യി മ​​​​ര്‍​ദി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​ത്. എ​​​​ന്നാ​​​​ല്‍, പ​​​​രാ​​​​തി സ്വീ​​​​ക​​​​രി​​​​ക്കാ​​​​ത്ത​​​​തി​​​​ന്‍റെ വി​​​​രോ​​​​ധ​​​​ത്തി​​​​ൽ ദ​​​​ളി​​​​ത് കു​​​​ടും​​​​ബം സ്വ​​​​യം വി​​​​വ​​​​സ്ത്ര​​​​രാ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്നാ​​​​ണ് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞ​​​​ത്.

യു​​​​പി​​​​യി​​​​ൽ ധ​​​​ബൗ​​​​ലി ഗ്രാ​​​​മ​​​​ത്തി​​​​ൽ ഒ​​​​രു ദ​​​​ളി​​​​ത് കു​​​​ട്ടി​​​​യെ സ​​​​വ​​​​ർ​​​​ണ​​​​നാ​​​​യ ഇ​​​​ഷ്ടി​​​​ക​​​​മു​​​​ത​​​​ലാ​​​​ളി മ​​​​ർ​​​​ദി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷം ത​​​​ല മു​​​​ണ്ഡ​​​​നം ചെ​​​​യ്ത് ചെ​​​​രി​​​​പ്പ് ക​​​​ഴു​​​​ത്തി​​​​ൽ കെ​​​​ട്ടി​​​​ത്തൂ​​​​ക്കി റോ​​​​ഡി​​​​ൽ​​​​ക്കൂ​​​​ടി ന​​​​ഗ്ന​​​​നാ​​​​ക്കി ന​​​​ട​​​​ത്തി​​​​ച്ചു. കു​​​​ട്ടി​​​​യു​​​​ടെ പി​​​​താ​​​​വി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള സ്ഥ​​​​ലം കൈ​​​​ക്ക​​​​ലാ​​​​ക്കാ​​​​നാ​​​​യി​​​​രു​​​​ന്നു​​​​വ​​​​ത്രേ ഇ​​​​ത്. 2011ൽ ​​​​മോ​​​​ഷ​​​​ണ​​​​ക്കു​​​​റ്റ​​​​മാ​​​​രോ​​​​പി​​​​ച്ച് യു​​​​പി​​​​യി​​​​ലെ സൊ​​​​ണാ​​​​ട്ട പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ മൂ​​​​ന്നു ദ​​​​ളി​​​​ത് യു​​​​വാ​​​​ക്ക​​​​ളെ ന​​​​ഗ്ന​​​​രാ​​​​ക്കി ന​​​​ട​​​​ത്തു​​​​ക​​​​യു​​​​ണ്ടാ​​​​യി. പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ യു​​​​പി​​​​യി​​​​ലെ ഡാ​​​​ലാ​​​​പു​​​​രിൽ 15 രൂ​​​​പ​​​​യു​​​​ടെ ക​​​​ടം തീ​​​​ർ​​​​ത്തി​​​​ല്ലെ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ ദ​​ളി​​​​ത​​​​നെ​​​​യും ഭാ​​​​ര്യ​​​​യെ​​​​യും പ​​​​ല​​​​ച​​​​ര​​​​ക്ക് ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​ൻ വെ​​​​ട്ടി​​​​ക്കൊ​​​​ന്നു. നാ​​​​ലു കു​​​​ട്ടി​​​​ക​​​​ളാ​​​​ണ് അ​​​​നാ​​​​ഥ​​​​രാ​​​​യ​​​​ത്.


ക​​​​ഴി​​​​ഞ്ഞ ജൂ​​​​ലൈ​​​​യി​​​​ൽ മ​​​​ഹാ​​​​രാ​​ഷ്‌​​ട്ര​​യി​​​​ൽ മ​​​​റാ​​​​ത്ത്‌​​​​വാ​​​​ഡ ജി​​​​ല്ല​​​​യി​​​​ൽ ദ​​​​ളി​​​​ത​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം സം​​​​സ്ക​​​​രി​​​​ക്കാ​​​​ൻ ഭൂ​​​​മി ന​​​​ൽ​​​​കാ​​​​ത്ത സ്ഥി​​​​തി​​​​യു​​​​ണ്ടാ​​​​യി. 2017ൽ ​​​​മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ചാ​​​​ത്ത​​​​ർ​​​​പു​​​​രി​​​​ൽ അ​​​​ല​​​​ങ്ക​​​​രി​​​​ച്ച വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ദ​​​​ളി​​​​ത് വ​​​​ര​​​​ൻ സ​​​​ഞ്ച​​​​രി​​​​ച്ചു എ​​​​ന്ന കാ​​​​ര​​​​ണ​​​​ത്താ​​​​ൽ കാ​​​​ർ ത​​​​ല്ലി​​​​ത്ത​​​​ക​​​​ർ​​​​ത്തു. വ​​​​ര​​​​ന​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ​​​​ക്കു മ​​​​ർ​​​​ദ​​​​ന​​​​മേ​​​​റ്റു. ഇ​​​​ത്ത​​​​രം നി​​​​ര​​​​വ​​​​ധി അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​നു​​​​ദി​​​​നം അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​ത്.

ഇ​​​​പ്പോ​​​​ൾ ഗോ​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ ദ​​​​ളി​​​​ത​​​​രെ ക്രൂ​​​​ര​​​​മാ​​​​യി മ​​​​ർ​​​​ദി​​​​ക്കു​​​​ന്ന​​​​തും തൊ​​​​ഴി​​​​ൽ നി​​​​ക്ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​തും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു. ച​​​​ത്ത പ​​​​ശു​​​​ക്ക​​​​ളു​​​​ടെ തോ​​​​ൽ ഉ​​​​രി​​​​ച്ചും തു​​​​ക​​​​ൽ സം​​​​സ്ക​​​​ര​​​​ണ​​​​ശാ​​​​ല​​​​ക​​​​ളി​​​​ൽ ജോ​​​​ലി​​​​ചെ​​​​യ്തും ഉ​​​​പ​​​​ജീ​​​​വ​​​​നം ക​​​​ഴി​​​​ച്ചി​​​​രു​​​​ന്ന ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു​​​​പേ​​​​ർ​​​​ക്ക് തൊ​​​​ഴി​​​​ൽ ഇ​​​​ല്ലാ​​​​താ​​​​യ​​​​ത് ദ​​​​ളി​​​​ത​​​​രെ വ​​​​ലി​​​​യ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

പെ​​​​രു​​​​കു​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ

2006 മു​​​​ത​​​​ൽ 2016 വ​​​​രെ​​​​യു​​​​ള്ള പ​​​​ത്തു​​​​വ​​​​ർ​​​​ഷം​​​​കൊ​​​​ണ്ട് രാ​​​​ജ്യ​​​​ത്ത് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ട പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​ർ​​​​ക്ക് എ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളി​​​​ൽ അ​​​​മ്പ​​​​തു ശ​​​​ത​​​​മാ​​​​ന​​​​ത്തോ​​​​ളം വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 2006ൽ 27,070 ​​​​കേ​​​​സു​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന​​​​ത് 2016ൽ 40,801 ​​​​കേ​​​​സു​​​​ക​​​​ളാ​​​​യി വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് നാ​​​​ഷ​​​​ണ​​​​ൽ ക്രൈം ​​​​റി​​​​ക്കാ​​​​ർ​​​​ഡ്സ് ബ്യൂ​​​​റോ​​​​യു​​​​ടെ(​​​​എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി) ക​​​​ണ​​​​ക്കു​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു. 2016 വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ളാ​​​​ണ് എ​​​​ൻ​​​​സി​​​​ആ​​​​ർ​​​​ബി ഇ​​​​തു​​​​വ​​​​രെ​​​​യും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ടെ​​​​നേ​​​​രേ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ 5791ൽ ​​​​നി​​​​ന്ന് 6568 ആ​​​​യി.

2006 മു​​​​ത​​​​ൽ 2016 വ​​​​രെ 4,22,799 കേ​​​​സു​​​​ക​​​​ളാ​​​​ണ് പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ രാ​​​​ജ്യ​​​​ത്ത് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ത് 81,322 ആ​​​​ണ്.

ദ​​​​ളി​​​​ത​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കേ​​​​സു​​​​ക​​​​ളി​​​​ൽ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ട​​​​ങ്ങു​​​​ന്ന​​​​തും വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​ണ​​​​ക്കു​​​​ക​​​​ൾ സൂ​​ചി​​പ്പി​​ക്കു​​​​ന്ന​​​​ത്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​രു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് അ​​​​ന്വേ​​​​ഷ​​​​ണം മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളി​​​​ൽ പ​​​​ത്തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ 99 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ള്ള​​​​ത്. 2006ൽ 8,380 ​​​​കേ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​ന്വേ​​​​ഷ​​​​ണ​​​​മാ​​​​യി​​​​രു​​​​ന്നു ത​​​​ട​​​​സ​​​​പ്പെ​​​​ട്ടു​​​​കി​​​​ട​​​​ന്നി​​​​രു​​​​ന്ന​​​​ത് എ​​​​ങ്കി​​​​ൽ 2016ൽ ​​​​ഇ​​​​ത് 16,654 ആ​​​​യി. പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ൽ 55 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ വ​​​​ർ​​​​ധ​​​​ന. 2006ൽ 1,679 ​​​​ആ​​​​യി​​​​രു​​​​ന്ന​​​​ത് 2016ൽ 2,602 ​​​​ആ‍​യി.

കോ​​​ട​​​തി​​​ക​​​ളി​​​ലും ദ​​​ളി​​​ത​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കേ​​​സു​​​ക​​​ൾ കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ക​​​യാ​​​ണ്. 2006-2016 കാ​​​ല​​​യ​​​ള​​​വി​​​ൽ പ​​​​ട്ടി​​​​ക​​​​ജാ​​​​തി​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള​​​വ​​​യി​​​ൽ ഇ​​​ങ്ങ​​​നെ വി​​​ചാ​​​ര​​​ണ കാ​​​ത്ത് കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​ന​​​ത്തോ​​​ള​​​മാ​​​ണ് കൂ​​​ടി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2006ൽ 85,264 ​​​ആ​​​യി​​​രു​​​ന്ന​​​ത് 2016ൽ 1,29,831 ​​​ആ​​​യി​​​രി​​​ക്കു​​​ന്നു. വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ കേ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ 28 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ കു​​​റ​​​വാ​​​ണ് 2006-2016 കാ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2006ൽ ​​​വി​​​ചാ​​​ര​​​ണ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത് 20,495 കേ​​​സു​​​ക​​​ളാ​​​യി​​​രു​​​ന്ന​​​ത് 2016ൽ 14,615 ​​​ആ​​​യി കു​​​റ​​​ഞ്ഞു.

ദ​​​ളി​​​ത​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​ക്യം ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, ബി​​​ഹാ​​​ർ, രാ​​​ജ​​​സ്ഥാ​​​ൻ, മ​​​ധ്യ​​​പ്ര​​​ദേ​​​ശ് തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ്. അ​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​പ്പോ​​​ൾ ദ​​​ളി​​​ത് പ്ര​​​ക്ഷോ​​​ഭം ശ​​​ക്ത​​​മാ​​​കു​​​ന്ന​​​തും. 2019ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ അ​​​ജൻ​​ഡ നി​​​ശ്ച​​​യി​​​ക്ക​​​പ്പെ​​​ടു​​​ന്ന ത​​​ല​​​ത്തി​​​ലേ​​​ക്കാ​​​ണു ദ​​​ളി​​​ത് പ്ര​​​ശ്നം വ​​​ള​​​രു​​​ന്ന​​​ത്.

പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾക്ക് 2016ൽ ​​​​രാ​​​​ജ്യ​​​​ത്തു ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​പ്പെ​​​​ട്ട കേ​​​​സു​​​​ക​​​​ൾ

കു​​​​റ്റ​​​​കൃ​​​​ത്യം പ​​​​ട്ടി​​​​ക​​​​ജാ​​​​തി പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം ആ​​​​കെ


ബ​​​​ലാ​​​​ത്സം​​​​ഗം 2540 973 3513
ക​​​​ലാ​​​​പ​​​​ങ്ങ​​​​ൾ 2114 236 2350
ലൈം​​​​ഗികാതി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ 1468 298 1766
അ​​​​ധി​​​​ക്ഷേ​​​​പം 1148 161 1309
ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​ക​​​​ൽ 866 166 1032
കൊ​​​​ല​​​​പാ​​​​ത​​​​കം 799 145 944
കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ശ്ര​​​​മം 761 108 869
തീ​​​​വ​​​​യ്പ് 174 15 189
മാനഭംഗ​​​​ശ്ര​​​​മം 148 13 161
കൊ​​​​ള്ള 58 10 68

പ​​​​ട്ടി​​​​ക​​​​ജാ​​​​തി-​​​​പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ​​​​യു​​​​ള്ള അ​​​​തി​​​​ക്ര​​​​മ​​​​ കേസുകളുടെ എണ്ണം

വർഷം 2010 2011 2012 2013 2014 2015 2016
പ​​​​ട്ടി​​​​ക​​​​ജാ​​​​തി 37712 33719 33655 39408 40401 38670 40801
പ​​​​ട്ടി​​​​ക​​​​വ​​​​ർ​​​​ഗം 5885 5766 5922 6793 6827 6276

കത്തിയാളുന്ന ദളിത് രോഷം / സി.​​​കെ. കു​​​ര്യാ​​​ച്ച​​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.