കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സണ്‍റൈസേഴ്‌സിനെതിരെ
കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ന് പൊടിപാറും പോരാട്ടം. ഹോം ഗ്രൗണ്ടില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്നു സണ്‍റൈസേഴ്‌സിനെ നേരിടുമ്പോള്‍ മികച്ചൊരു മല്‍സരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിക്രിക്കറ്റിന്‌റെ ആരാധകര്‍. രാത്രി എട്ടിനാണ് മല്‍സരം ആരംഭിക്കുന്നത്.



ചെന്നൈക്കെതിരായ അവസാന മല്‍സരത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനായെങ്കിലും അവസാന ഓവറില്‍ മല്‍സരം അടിയറവച്ചതിന്‌റെ ക്ഷീണം തീര്‍ക്കാനാണ് കോല്‍ക്കത്ത ഇന്ന് സ്വന്തം മൈതാനത്തിറങ്ങുന്നത്.


കഴിഞ്ഞ മല്‍സരത്തില്‍ കൂറ്റനടിയിലൂടെ ടീമിനെ നയിച്ച ആേ്രന്ദ റസലില്‍ തന്നെയാണ് അവരുടെ പ്രതീക്ഷ. നായകന്‍ ദിനേശ് കാര്‍ത്തിക് അവസരത്തിനൊത്തു കളിക്കുന്നത് അവരുടെ ആത്മവിശ്വാസം കൂട്ടുന്നു.

അതേ സമയം മറുവശത്ത്, ഇരു മല്‍സരങ്ങളും വിജയിച്ചതിന്‌റെ ആത്മവിശ്വാസത്തോടെയാണ് സണ്‍റൈസേഴ്‌സ് ഹൈദ്രബാദ് ഇറങ്ങുന്നത്. ഇതു വരെ അവസരം ലഭിക്കാത്ത മലയാളി താരം ബേസില്‍ തമ്പിക്ക് ഇന്നു അവസരം നല്‍കാന്‍ സാധ്യതയുണ്ടെന്നാണു സൂചന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.