ഷി​ക്കാ​ഗോ രൂ​പ​ത​യ്ക്ക് ധ​ന്യ​നി​മി​ഷം; ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ലി​ന്‍റെ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച
ഷി​ക്കാ​ഗോ രൂ​പ​ത​യ്ക്ക് ധ​ന്യ​നി​മി​ഷം; ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ലി​ന്‍റെ പൗ​രോ​ഹി​ത്യ​സ്വീ​ക​ര​ണം ശ​നി​യാ​ഴ്ച
ന്യൂ​യോ​ർ​ക്ക്: ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താം​ഗ​മാ​യ ഡീ​ക്ക​ൻ കെ​വി​ൻ മു​ണ്ട​യ്ക്ക​ൽ ശ​നി​യാ​ഴ്ച തിരുവ​സ്ത്ര​മ​ണി​യു​ന്പോ​ൾ അ​ത് അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ പ്രാ​ർ​ഥ​നാ​പൂ​ർ​വ​മാ​യ കാ​ത്തി​രി​പ്പി​ന്‍റെ സാ​ഫ​ല്യം കൂ​ടി​യാ​ണ്.

സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്കു വേ​ണ്ടി​യു​ള്ള ആ​ദ്യ ത​ദ്ദേ​ശീ​യ​വൈ​ദി​ക​നാ​യി ഡീ​ക്ക​ൻ കെ​വി​ൻ തി​രു​പ്പ​ട്ടം സ്വീ​ക​രി​ക്കു​ന്പോ​ൾ, പ​തി​നെ​ട്ടാം പി​റ​ന്നാ​ളി​ലെ​ത്തി​നി​ല്ക്കു​ന്ന ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്കും അ​ത് ധ​ന്യ​നി​മി​ഷ​മാ​കും.



ന്യൂ​ജ​ഴ്സി​യി​ലെ സോ​മ​ർ​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നാ​ണ് ച​ട​ങ്ങു​ക​ൾ. രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് വൈ​ദി​ക​പ​ട്ടം ന​ല്കും. സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ എ​ന്നി​വ​രും സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.



മേ​യ് ആ​റി​ന് രാ​വി​ലെ 10.30ന് ​മാ​തൃ​ഇ​ട​വ​ക​യാ​യ ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഫാ. ​കെ​വി​ൻ മു​ണ്ട​യ്ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് പാ​രീ​ഷ് ഹാ​ളി​ൽ അ​ദ്ദേ​ഹ​ത്തി​ന് സ്വീ​ക​ര​ണ​വും ന​ല്കും. തി​രു​പ്പ​ട്ട സ്വീ​ക​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി, സെ​മ​ർ​സെ​റ്റ് ഇ​ട​വ​ക വി​കാ​രി ഫാ. ​ലി​ഗോ​റി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​ണ്.




ബ്രോ​ങ്ക്സ് ഇ​ട​വ​ക​യി​ലെ കൈ​ക്കാ​ര​നും ച​ന്പ​ക്കു​ളം മു​ണ്ട​യ്ക്ക​ൽ കു​ടും​ബാം​ഗ​വു​മാ​യ ടോ​മി​ന്‍റെ​യും വ​ത്സ​യു​ടെ​യും മൂ​ന്നു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യ കെ​വി​ൻ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ന്യൂ​യോ​ർ​ക്കി​ലാ​ണ്. ബ്ര​യാ​ൻ, മാ​ർ​ട്ടി​ൻ എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. 2010ലാ​ണ് കെ​വി​ൻ വൈ​ദി​ക​പ​ഠ​ന​ത്തി​നാ​യി സെ​മി​നാ​രി​യി​ൽ ചേ​ർ​ന്ന​ത്. യോ​ങ്കേ​ഴ്സ് സെ​ന്‍റ് ജോ​സ​ഫ് സെ​മി​നാ​രി, ചി​ക്കാ​ഗോ സെ​ന്‍റ് ജോ​സ​ഫ് മൈ​ന​ർ സെ​മി​നാ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. തു​ട​ർ​ന്ന് 2014ൽ ​റോ​മി​ലെ "മ​രി​യ മാ​ട്രേ എ​ക്ലേ​സി​യ' മേ​ജ​ർ സെ​മി​നാ​രി​യി​ൽ നി​ന്ന് ദൈ​വ​ശാ​സ്ത്ര​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. 2017 ഏ​പ്രി​ൽ 22ന് ​മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്തി​ൽ നി​ന്ന് ഡീ​ക്ക​ൻ പ​ട്ടം സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ആ​റു​മാ​സം ആ​ലു​വ മം​ഗ​ല​പ്പു​ഴ മേ​ജ​ർ സെ​മി​നാ​രി​യി​ൽ ഹ്ര​സ്വ​കാ​ല പ​ഠ​ന​വും അ​ദ്ദേ​ഹം ന​ട​ത്തി.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.