പ​ത്താ​ൻ ബാ​റ്റ് സ്ഫോ​ട​നം; ഷായുടെ അരശതകം പാഴായി, ഡ​ൽ​ഹി ത​ക​ർ​ന്നു
പ​ത്താ​ൻ ബാ​റ്റ് സ്ഫോ​ട​നം; ഷായുടെ അരശതകം പാഴായി, ഡ​ൽ​ഹി ത​ക​ർ​ന്നു
വെ​റ്റ​റ​ൻ ബാ​റ്റ്സ്മാ​ൻ യൂ​സ​ഫ് പ​ത്താ​ന്‍റെ ബാ​റ്റ് പ്ര​ഹ​ര​ശേ​ഷി വീ​ണ്ടെ​ടു​ത്ത​പ്പോ​ൾ സ​ൺ​റൈ​സേ​ഴ്സ് അ​ക​ന്നു​പോ​യ വി​ജ​യ​ത്തെ എ​ത്തി​പ്പി​ടി​ച്ചു. പ​ത്താ​ന്‍റെ അ​വ​സാ​ന ഓ​വ​ർ പൊ​ട്ടി​ത്തെ​റി​യി​ൽ ഡ​ൽ​ഹി ഡെ​യ​ർ​ഡെ​വി​ൾ​സി​നെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഏ​ഴു വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 163 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം സ​ൺ​റൈ​സേ​ഴ്സ് ഒ​രു പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു.

അ​വ​സാ​ന ര​ണ്ട് ഓ​വ​റി​ൽ ത​ക​ർ​ത്ത​ടി​ച്ച യൂ​സ​ഫ് പ​ത്താ​നാ​ണ് വി​ജ​യ ശി​ൽ​പി. 12 പ​ന്തി​ൽ 28 റ​ൺ​സി​ന്‍റെ വെ​ല്ലു​വി​ളി​യാ​ണ് പ​ത്താ​ൻ അ​നാ​യാ​സം അ​ടി​ച്ചു​പ​റ​ത്തി​യ​ത്. ബോ​ൾ​ട്ട് എ​റി​ഞ്ഞ ഓ​വ​റി​ൽ ഒ​രു ഫോ​റും സി​ക്സ​റും അ​ട​ക്കം 14 റ​ൺ​സ് നേ​ടി അ​വ​സാ​ന ഓ​വ​റി​ൽ വി​ജ​യ​ല​ക്ഷ്യം 14 ആ​യി ചു​രു​ക്കി. ക്രി​സ്റ്റ്യ​ൻ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ സി​ക്സും ഫോ​റും നേ​ടി​യ പ​ത്താ​ൻ ഒ​രു പ​ന്ത് ശേ​ഷി​ക്കെ സ​ൺ​റൈ​സേ​ഴ്സി​നു വി​ജ​യം ഒ​രു​ക്കി. അ​ല​ക്സ് ഹെ​യ്ൽ​സും (45) ധ​വാ​നും (33) ഒ​രു​ക്കി​യ അ​ടി​ത്ത​റ​യി​ലാ​ണ് വി​ല്യം​സ​ണും (32) പ​ത്താ​നും (27) വി​ജ​യം കൊ​യ്ത​ത്.


നേ​ര​ത്തെ കൗ​മാ​ര താ​രം പ്രി​ഥ്വി ഷാ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ലാ​ണ് ഡ​ൽ​ഹി മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഷാ 36 ​പ​ന്തി​ൽ മൂ​ന്നു സി​ക്സും ആ​റു ഫോ​റു​മാ​യി 65 റ​ൺ​സെ​ടു​ത്തു. ശ്രേ​യ​സ് അ​യ്യ​രും (44) മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.