പ്രഥമ പൗരോഹിത്യസ്വീകരണത്തിന് സാക്ഷ്യം വഹിക്കാൻ ന്യൂജേഴ്സി സെന്‍റ് തോമസ് ദേവാലയം ഒരുങ്ങി
പ്രഥമ പൗരോഹിത്യസ്വീകരണത്തിന് സാക്ഷ്യം വഹിക്കാൻ ന്യൂജേഴ്സി സെന്‍റ് തോമസ് ദേവാലയം ഒരുങ്ങി
ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാർഥി ഡീക്കൻ കെവിൻ മുണ്ടക്കലിന്‍റെ പൗരോഹിത്യ സ്വീകരണം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ന്യൂജേഴ്സിയിലെ സെന്‍റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടക്കുന്ന പ്രാർഥനാ നിർഭരമായ ചടങ്ങിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും കൈവയ്പ് ശുശ്രൂഷ വഴി ഡീക്കൻ കെവിൻ മുണ്ടക്കൽ പൗരോഹിത്യശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെടും.

ചടങ്ങിൽ ജോയ് ആലപ്പാട്ട്, മാർ ജേക്കബ് തൂങ്കുഴി, വികാരി ജനറാള·ാരായ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പൽ, ഫാ. തോമസ് മുളവനാൽ, ചാൻസിലർ ഫാ.ജോണിക്കുട്ടി പുലിശേരി, ഫാ. ജോസ് കണ്ടത്തിക്കുടി (ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയം), ഫാ. റോയ്സണ്‍ മെനോലിക്കൽ (സഹ വികാരി ബ്രോങ്ക്സ്), ഫാ. പോൾ ചാലിശേരി (വൊക്കേഷൻ ഡയറക്ടർ), ഫാ.വിനോദ് മഠത്തിപ്പറന്പിൽ(വൊക്കേഷൻ ഡയറക്ടർ), ഫാ. ഫ്രാൻസിസ് അസിസി (ഒഐസി), ഫാ. തോമസ് കടുകപ്പിള്ളിൽ (മുൻ വികാർ), ഫാ.ക്രിസ്റ്റി പറന്പുകാട്ടിൽ ( പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ കാത്തലിക് ദേവാലയ വികാരി) എന്നിവരും രൂപതയുടെ മറ്റു ഇടവകകളിൽ നിന്നുള്ള വൈദീകരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പങ്കെടുക്കും.

ചടങ്ങുകൾ കൃത്യം 2.15 നുള്ള ആഘോഷമായ പ്രദക്ഷിണത്തോടെ ആരംഭിക്കും. അൻപതോളം വൈദീകരുൾപ്പെടെ 1500ൽ പരം പേരെയാണ് ചടങ്ങുകളിൽ പ്രതീക്ഷിക്കുന്നത്. നൈറ്റ് ഓഫ് കൊളംബസിന്‍റെ സാന്നിധ്യം ചടങ്ങുകൾക്ക് കൂടുതൽ ശോഭയേകും. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു.


ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ഇടവകാംഗവും ചന്പക്കുളം മുണ്ടക്കൽ കുടുംബാംഗവുമായ മുണ്ടക്കൽ ടോം - വത്സ ദന്പതികളുടെ മൂന്നു മക്കളിൽ രണ്ടാമനാണ് കെവിൻ. ജീസസ് യൂത്തിൽ പ്രവർത്തിക്കുന്ന ബ്രായൻ, മാർട്ടിൻ എന്നിവരാണ് സഹോദരങ്ങൾ.

വിവരങ്ങൾക്ക്: തോമസ് ചെറിയാൻ പടവിൽ (908) 9061709, മിനേഷ് ജോസഫ് (ട്രസ്റ്റി) (201) 9789828, മേരീദാസൻ തോമസ് (ട്രസ്റ്റി) (201) 9126451, ജസ്റ്റിൻ ജോസഫ് (ട്രസ്റ്റി) (732) 7626744, സാബിൻ മാത്യു (ട്രസ്റ്റി) (848) 3918461.

ചടങ്ങുകളുടെ തൽസമയ സംപ്രേഷണം ശാലോം അമേരിക്ക ഒരുക്കിയിട്ടുണ്ട്.

shalommedia.org/Ordination/Deacon-kevin

വിലാസം: 508 Elizabeth Ave, Somerset, NJ 08873

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.