ധന്യമീ നിമിഷം..! ഷിക്കാഗോ രൂപതയുടെ സ്വന്തം വൈദികനായി ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ തിരുവസ്ത്രമണിഞ്ഞു
ധന്യമീ നിമിഷം..! ഷിക്കാഗോ രൂപതയുടെ സ്വന്തം വൈദികനായി ഡീക്കൻ കെവിൻ മുണ്ടയ്ക്കൽ തിരുവസ്ത്രമണിഞ്ഞു
ഷിക്കാഗോ സീറോ മലബാർ രൂപതയിലെ പ്രഥമ തദ്ദേശ വൈദിക വിദ്യാർഥി ഡീക്കൻ കെവിൻ മുണ്ടക്കലിന്‍റെ പൗരോഹിത്യ സ്വീകരണം നടന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ന്യൂജേഴ്സിയിലെ സെന്‍റ് തോമസ് സീറോ മലബാർ കാത്തോലിക് ഫൊറോന ദേവാലയത്തിൽ നടന്ന പ്രാർഥനാ നിർഭരമായ ചടങ്ങിൽ ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്തിൽ നിന്നും കൈവയ്പ് ശുശ്രൂഷ വഴി ഡീക്കൻ കെവിൻ മുണ്ടക്കൽ പൗരോഹിത്യശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടു.



ചടങ്ങിൽ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്, മാർ ജേക്കബ് തൂങ്കുഴി, വികാരി ജനറാൾമാരായ റവ. ഡോ. അഗസ്റ്റിൻ പാലക്കാപറന്പൽ, ഫാ. തോമസ് മുളവനാൽ, ചാൻസിലർ ഫാ.ജോണിക്കുട്ടി പുലിശേരി, ഫാ. ജോസ് കണ്ടത്തിക്കുടി (ബ്രോങ്ക്സ് സെന്‍റ് തോമസ് സീറോ മലബാർ ദേവാലയം), ഫാ. റോയ്സണ്‍ മെനോലിക്കൽ (സഹ വികാരി ബ്രോങ്ക്സ്), ഫാ. പോൾ ചാലിശേരി (വൊക്കേഷൻ ഡയറക്ടർ), ഫാ.വിനോദ് മഠത്തിപ്പറന്പിൽ(വൊക്കേഷൻ ഡയറക്ടർ), ഫാ. ഫ്രാൻസിസ് അസിസി (ഒഐസി), ഫാ. തോമസ് കടുകപ്പിള്ളിൽ (മുൻ വികാർ), ഫാ.ക്രിസ്റ്റി പറന്പുകാട്ടിൽ ( പാറ്റേഴ്സണ്‍ സെന്‍റ് ജോർജ് സീറോ മലബാർ കാത്തലിക് ദേവാലയ വികാരി) എന്നിവരും രൂപതയുടെ മറ്റു ഇടവകകളിൽ നിന്നുള്ള വൈദികരും സിസ്റ്റേഴ്സും ഇടവകാംഗങ്ങളും പങ്കെടുത്തു.




ഉച്ചകഴിഞ്ഞ് 2.15 ന് ആഘോഷമായ പ്രദക്ഷിണത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കെവിന്‍റെ മാതാപിതാക്കളായ മുണ്ടക്കൽ ടോമും വത്സയും ചടങ്ങിനു സാക്ഷികളായിരുന്നു. അൻപതോളം വൈദികരുൾപ്പെടെ ആയിരത്തിലേറെപ്പേർ പങ്കെടുത്തു. സ്നേഹ വിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.