കോൽക്കത്ത പ്ലേ ഓഫിൽ
കോൽക്കത്ത പ്ലേ ഓഫിൽ
ഹൈ​ദ​രാ​ബാ​ദ് സ​ൺ​റൈ​സേ​ഴ്സി​നെ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നു കീ​ഴ​ട​ക്കി കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് പ്ലേ ​ഓ​ഫി​ൽ. ജ​യ​ത്തോ​ടെ 16 പോ​യി​ന്‍റു​ക​ളു​മാ​യി കോ​ൽ​ക്ക​ത്ത മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍​ത്തി​യ 173 റ​ണ്‍​സ് പി​ന്തു​ട​ര്‍​ന്ന കോ​ല്‍​ക്ക​ത്ത ര​ണ്ടു പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ ഒ​ന്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172. നൈ​റ്റ് റൈ​ഡേ​ഴ്സ് 19.4 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 173 റ​ണ്‍​സ്.

ശി​ഖ​ർ ധ​വാ​ൻ (39 പ​ന്തി​ൽ 50), ശ്രീ​വ​ത്സ് ഗോ​സ്വാ​മി (26 പ​ന്തി​ൽ 35), കെ​യ്ൻ വി​ല്യം​സ​ണ്‍ (17 പ​ന്തി​ൽ 36), മ​നീ​ഷ് പാ​ണ്ഡെ (22 പ​ന്തി​ൽ 25) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് സ​ണ്‍​റൈ​സേ​ഴ്സ് മി​ക​ച്ച സ്കോ​റി​ലെ​ത്തി​യ​ത്. നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ പ്ര​സീ​ദ് കൃ​ഷ്ണ​യാ​ണ് സ​ണ്‍​റൈ​സേ​ഴ്സി​നെ ത​ക​ർ​ത്ത​ത്.


കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നാ​യി ക്രി​സ് ലി​ൻ (43 പ​ന്തി​ൽ 55 റ​ണ്‍​സ്), സു​നി​ൽ ന​രേ​ൻ (10 പ​ന്തി​ൽ 29 റ​ണ്‍​സ്), റോ​ബി​ൻ ഉ​ത്ത​പ്പ (34 പ​ന്തി​ൽ 45 റ​ണ്‍​സ്), ദി​നേ​ശ് കാ​ർ​ത്തി​ക് (26 നോ​ട്ടൗ​ട്ട്) എ​ന്നി​വ​ർ മി​ക​ച്ച ബാ​റ്റിം​ഗ് പു​റ​ത്തെ​ടു​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.