Tax
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുമ്പ്
ആദായനികുതി റിട്ടേണുകൾ ജൂലൈ 31നു മുമ്പ്
നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത നികുതിദായകർക്കുള്ള 2015–16 സാമ്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ ഈ മാസം 31നകം ഫയൽ ചെയ്യേണ്ടതാണ്. ശമ്പളം ലഭിക്കുന്നവർ, വാടക വരുമാനം, നിർബന്ധിത ഓഡിറ്റ് ആവശ്യമില്ലാത്ത പ്രൊപ്രൈറ്ററി ബിസിനസുകാരും പങ്ക് വ്യാപാര സ്‌ഥാപനങ്ങളും അവരുടെ പങ്കുകാരും മറ്റു വരുമാനമുള്ളവരും 31നാണ് പിഴയും പലിശയും കൂടാതെ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത്. ഓരോ നികുതിദായകനും ഉപയോഗിക്കേണ്ട റിട്ടേണുകളെപ്പറ്റി താഴെ വിവരിക്കുന്നു.

<യ>ഐടിആർ 1 സഹജ്

ശമ്പളക്കാർ, പെൻഷൻ ലഭിക്കുന്നവർ, ഒരു പ്രോപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ (മുൻകാല നഷ്ടം ഈ വർഷത്തേക്കു കൊണ്ടുവരുന്നവർ ഇതുപയോഗിക്കരുത്), മറ്റു വരുമാനക്കാർ (ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ലഭിക്കുന്ന വരുമാനം ഒഴികെ) എന്നിവർക്കാണ് ഈ ഫോം ഉപയോഗിക്കാവുന്നത്.

ഉപയോഗിക്കാൻ പാടില്ലാത്തവർ: ഒന്നിൽ കൂടുതൽ പ്രോപ്പർട്ടികളുടെ വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും വരുമാനം ലഭിച്ചിട്ടുള്ളവർ, മൂലധനനേട്ടം ലഭിച്ചിട്ടുള്ളവർ, 5000 രൂപയിൽ കൂടുതൽ കൃഷിയിൽനിന്നു വരുമാനമുള്ളവർ, ബിസിനസിൽനിന്നും പ്രൊഫഷണലിൽനിന്നും വരുമാനമുള്ളവർ, ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റിൽ ഏർപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽനിന്നു വരുമാനം ലഭിക്കുന്നവർ, വിദേശത്തുനിന്നു ടാക്സ് ക്രെഡിറ്റ് ലഭിച്ചിട്ടുള്ളവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, ഏതെങ്കിലും വിദേശ അക്കൗണ്ടുകളുടെ നടത്തിപ്പിനു ചുമതലപ്പെടുത്തിയിട്ടുള്ള ആളുകൾ, ഇന്ത്യക്കു വെളിയിൽനിന്ന് ഏതെങ്കിലും വിധത്തിൽ വരുമാനം ലഭിച്ചിട്ടുള്ളവർ മുതലായവർ ഈ റിട്ടേൺ ഫോം ഉപയോഗിക്കാൻ പാടില്ല.

<യ>ഐടിആർ 2

വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബവും താഴെപ്പറയുന്ന വരുമാനമുള്ളവർ ആണെങ്കിൽ ഐടിആർ 2 ആണ് ഉപയോഗിക്കേണ്ടത്.

എ) ശമ്പളം/പെൻഷൻ ലഭിക്കുന്നവർ, ബി) വാടക വരുമാനം ലഭിക്കുന്നവർ, സി) മൂലധനനേട്ടം ലഭിക്കുന്നവർ, ഡി) മറ്റു വരുമാനം ഉള്ളവർ (ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ഉള്ള വരുമാനം ഉൾപ്പെടെ) എന്നാൽ, ബിസിനസിൽനിന്നും പ്രൊഫഷണലിൽനിന്നും വരുമാനമുള്ള വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബങ്ങളും ഈ റിട്ടേൺ ഫോം ഉപയോഗിക്കരുത്.

<യ>ഐടിആർ 2 എ

വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബങ്ങളും താഴെപ്പറയുന്ന വരുമാനമാണ് ഉള്ളതെങ്കിൽ ഈ റിട്ടേൺ ഫോം ഉപയോഗിക്കാം.

എ) ശമ്പളത്തിൽനിന്നും പെൻഷനിൽനിന്നുമുള്ള വരുമാനം, ബി) പ്രോപ്പർട്ടിയിൽനിന്നു ലഭിക്കുന്ന വാടക, സി) ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ലഭിക്കുന്ന വരുമാനം ഉൾപ്പെടെയുള്ള മറ്റു വരുമാനങ്ങൾ.

ഉപയോഗിക്കാൻ പാടില്ലാത്തവർ: വ്യക്‌തികൾക്കും ഹിന്ദു അവിഭക്‌ത കുടുംബങ്ങൾക്കും താഴെപ്പറയുന്ന വരുമാനങ്ങൾ ഉണ്ടെങ്കിൽ ഈ റിട്ടേൺ ഫോം ഉപയോഗിക്കാൻ പാടില്ല. ബിസിനസിൽനിന്നും പ്രൊഫഷണലിൽനിന്നും വരുമാനമുള്ളവർ, മൂലധനനേട്ടം ലഭിച്ചിട്ടുള്ളവർ, വിദേശത്തുനിന്നുള്ള ടാക്സ് ക്രെഡിറ്റ് എടുക്കുന്നവർ, വിദേശത്ത് സ്വത്തുക്കളുള്ളവർ, വിദേശത്ത് ഏതെങ്കിലും അക്കൗണ്ടുകളുടെ നടത്തിപ്പിന് ചുമതലയുള്ളവർ, വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നവർ എന്നിവർ ഈ റിട്ടേൺ ഫോം ഉപയോഗിക്കാൻ പാടില്ല.

<യ>ഐടിആർ 3

വ്യക്‌തികൾക്കും ഹിന്ദു അവിഭക്‌ത കുടുംബങ്ങൾക്കും ഇതുപയോഗിക്കാം. ഇവർ ഏതെങ്കിലും പങ്ക് വ്യാപാരസ്‌ഥാപനങ്ങളിൽ പങ്കുകാരാണെങ്കിൽ അവിടെനിന്നു ലഭിച്ച ശമ്പളം, പലിശ, കമ്മീഷൻ എന്നിവയായിരിക്കണം ഇവരുടെ വരുമാനം. എന്നാൽ, പ്രൊപ്രൈറ്ററി ബിസിനസോ പ്രൊഫഷനോ നടത്തുന്നവർ ഈ ഫോം ഉപയോഗിക്കരുത്.

<യ>ഐടിആർ 4

സ്വന്തമായി ബിസിനസോ പ്രൊഫഷനോ ഉള്ള വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബങ്ങളും (പ്രൊപ്രൈറ്ററി ബിസിനസ്) ആണ് ഈ ഫോം ഉപയോഗിക്കേണ്ടത്.

<യ>ഐടിആർ 4 എസ് – സുഗം

താഴെപ്പറയുന്ന വ്യക്‌തികളും ഹിന്ദു അവിഭക്‌ത കുടുംബങ്ങളും പങ്കു വ്യവസായ സ്‌ഥാപനങ്ങളും ഈ ഫോമിലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. ആദായനികുതി നിയമം 44 എഡി, 44 എഇ എന്നീ വകുപ്പുകൾ പ്രകാരം നികുതി നിർണയിക്കുന്നവർ. ശമ്പളം, പെൻഷൻ മുതലായവ ലഭിക്കുന്നവർ, ഒരു പ്രോപ്പർട്ടിയിൽനിന്നു മാത്രം വാടക ലഭിക്കുന്നവർ, ലോട്ടറിയിൽനിന്നും കുതിരപ്പന്തയത്തിൽനിന്നും ലഭിക്കുന്ന വരുമാനങ്ങൾ ഒഴികെയുള്ള മറ്റു വരുമാനങ്ങൾ ഉള്ളവർ എന്നിവർക്കാണ് ഈ റിട്ടേൺ ഫോം ഉപയോഗിക്കാവുന്നത്. എന്നാൽ, ഒന്നിൽ കൂടുതൽ പ്രോപ്പർട്ടികളിൽനിന്നു വാടക ലഭിക്കുന്നവർ, കൃഷിയിൽനിന്ന് 5000 രൂപയിൽ കൂടുതൽ വരുമാനം ലഭിക്കുന്നവർ, ഊഹക്കച്ചവടത്തിൽ ഏർപ്പെട്ടിട്ടുള്ളവർ, ബിസിനസിൽനിന്നും പ്രൊഫഷണലിൽനിന്നും വരുമാനമുള്ളവർ (മുകളിൽ സൂചിപ്പിച്ചവ ഒഴികെ), വിദേശത്തുനിന്നുള്ള നികുതിക്ക് ക്രെഡിറ്റ് എടുത്തിട്ടുള്ളവർ, വിദേശത്ത് സ്വത്തുക്കൾ സൂക്ഷിച്ചിട്ടുള്ളവർ, വിദേശത്തുള്ള ഏതെങ്കിലും അക്കൗണ്ടുകളുടെ ചുമതലയുള്ളവർ, വിദേശത്തുനിന്ന് വരുമാനം ലഭിക്കുന്നവർ മുതലായവർ ഈ റിട്ടേൺ ഫോം ഉപയോഗിക്കാൻ പാടില്ല.

<യ>ഐടിആർ 5

പങ്കുവ്യാപാര സ്‌ഥാപനങ്ങൾ, എൽഎൽപികൾ, അസോസിയേഷൻ ഓഫ് പേഴ്സൺസ്, ബോഡി ഓഫ് ഇൻഡിവിജ്വൽസ്, ലോക്കൽ അഥോറിറ്റികൾ, കോ–ഓപ്പറേറ്റീവ് സൊസൈറ്റികൾ എന്നിവർ ഈ ഫോമിലാണ് റിട്ടേൺ ഫയൽ ചെയ്യേണ്ടത്. എന്നാൽ, രാഷ്ട്രീയ പാർട്ടികൾ, സയന്റിഫിക് റിസർച്ച് സ്‌ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ എന്നിവർ ഈ ഫോം ഉപയോഗിക്കരുത്.

<യ>ഐടിആർ 6

കമ്പനികളാണ് ഈ ഫോം ഉപയോഗിക്കേണ്ടത്. ചാരിറ്റബിൾ പ്രവൃത്തികൾ ചെയ്യുന്ന കമ്പനികൾ ഇത് ഉപയോഗിക്കരുത്.

<യ>ഐടിആർ 7

ട്രസ്റ്റുകൾ, രാഷ്ട്രീയ പാർട്ടികൾ, സയന്റിഫിക് റിസർച്ച് സ്‌ഥാപനങ്ങൾ, യൂണിവേഴ്സിറ്റികൾ, കോളജുകൾ എന്നിവരാണ് ഈ ഫോമിൽ റിട്ടേൺ ഫയൽ ചെയ്യേണ്ടത്.

<യ> പൊതുവായ നിർദേശങ്ങൾ

1. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്നതിന് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ഢക എ യിൽ സൂചിപ്പിച്ചിരിക്കുന്ന കിഴിവുകൾ എടുക്കുന്നതിനുമുമ്പുള്ള വരുമാനമാണു കണക്കിലെടുക്കേണ്ടത്.
2. ശമ്പളം, പെൻഷൻ മുതലായവ ലഭിക്കുന്നവർ ഫോം നമ്പർ 16ൽ മുഴുവൻ തുകയും ശരിയായി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ പ്രസ്തുത തുക റിട്ടേണിൽ ചേർക്കാതെ യഥാർഥത്തിൽ ലഭിച്ച തുക റിട്ടേണിൽ ഉൾപ്പെടുത്തുക. കൂടാതെ ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ സ്‌ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ മുഴുവൻ സ്‌ഥാപനങ്ങളിൽനിന്നും ലഭിച്ചിട്ടുള്ള തുകകൾ റിട്ടേണിൽ ചേർത്തിരിക്കണം.
3. അൻപതു ലക്ഷം രൂപയിൽ കൂടുതൽ നികുതിവിധേയമായ വരുമാനമുള്ള വ്യക്‌തികൾ, അവരുടെ സ്വത്തുക്കളെപ്പറ്റിയും അവയുടെ മേലുള്ള ബാധ്യതകളെപ്പറ്റിയും റിട്ടേണിൽ സൂചിപ്പിക്കണം.
4. അഞ്ചു ലക്ഷത്തിലധികം രൂപ നികുതിക്കു വിധേയമായ വരുമാനമുണ്ടെങ്കിൽ ഇലക്ട്രോണിക് ആയി മാത്രമേ റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളൂ.
5. റിട്ടേണുകളോടൊപ്പം യാതൊരുവിധ ഡോക്യുമെന്റുകളും ഫയൽ ചെയ്യാൻ പാടില്ല.