Tax
Services & Questions
തെറ്റുണ്ടെങ്കിൽ ക്രമപ്പെടുത്താം
തെറ്റുണ്ടെങ്കിൽ ക്രമപ്പെടുത്താം
എച്ച്എസ്എ ആയി ഗവ. സ്കൂളിൽ ജോലി ചെയ്യുന്നു. ഇപ്പോൾ ആറു വർഷം സർവീസു ണ്ട്. എനിക്ക് ഒരു വർഷത്തെ എയ്ഡഡ് സ്കൂൾ സർവീസുണ്ട്. എയ്ഡഡ് സ്കൂൾ സർവീസിന്റെ തുടർച്ചയായിട്ടാണ് ഗവ. സ്കൂൾ അധ്യാപികയായത്. 1–7–2014ലെ ശമ്പള പരിഷ്കരണ പ്രകാരം ശമ്പളം ഫിക്സ് ചെയ്തപ്പോൾ എന്റെ എയ്ഡഡ് സ്കൂൾ സർവീസ് കൂട്ടാതെയാണ് ശമ്പളം ഫിക്സ് ചെയ് തത്. അതിനാൽ എന്റെ ശമ്പളത്തിൽ കുറവു വന്നിട്ടുണ്ട്. ഇപ്പോൾ ഓപ്ഷൻ ഇല്ലാത്ത രീതിയായതുകൊണ്ട് എന്റെ ശമ്പളം വീണ്ടും ക്രമപ്പെടുത്തി ഫിക്സ് ചെയ്യുവാൻ സാധിക്കുമോ? ഞാൻ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
ലീന ജേക്കബ്, തൊടുപുഴ

ശമ്പളം ഫിക്സ് ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റു സംഭവിച്ചാൽ അതു ക്രമപ്പെടുത്താവുന്നതാണ്. ഓപ്ഷൻ ഉള്ളതാണെങ്കിൽ ഓപ്ഷൻ തീയതിക്കു മാറ്റം വരുത്താതെ ശമ്പളം ക്രമപ്പെടുത്താം. 1–7–2014 ലെ ശമ്പളപരിഷ്കരണത്തിൽ എയ്ഡഡ് സ്കൂൾ സർവീസ് ഗവ. സ്കൂൾ സർവീസിനോടൊപ്പം ചേർത്ത് സർവീസ് വെയ്റ്റേജ് കണക്കാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിനാൽ 1–7–2014ലെ അടിസ്‌ഥാന ശമ്പളത്തോ ടൊപ്പം ഒരു വർഷത്തെ എയ്ഡഡ് സ്കൂൾ സർവീസുംകൂടി ചേർത്ത് വെയ്റ്റേജ് കണക്കാക്കി ശമ്പളം ഫിക്സ് ചെയ്യുക. ഇത് ഡ്രോയിംഗ് ഓഫീസർക്ക് തന്നെ ചെയ്യാവുന്നതാണ്. അതിനാൽ ഇതു സംബന്ധിച്ച പരാതി ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കുക.