Tax
Services & Questions
വകുപ്പുമേധാവി തീരുമാനമെടുക്കണം
വകുപ്പുമേധാവി തീരുമാനമെടുക്കണം
01–4–2015ൽ പാർട്ട്ടൈം സ്വീപ്പറായി ഗവ. ജനറൽ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. 24–04–2015ൽ ഫുൾടൈം ആയി ആശുപത്രി അറ്റൻഡന്റ് (Gr.II) ആയി പ്രമോഷൻ ലഭിച്ചു. നിലവിൽ ഹെവി ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും ഉള്ള ആളാണ്. എസ്എസ്എൽസി തോറ്റതാണ്. തസ്തികമാറ്റത്തിലൂടെ ഡ്രൈവറായി എനിക്ക് ഡിപ്പാർട്ട്മെന്റിൽ നിയമനം ലഭിക്കുന്നതി ലേക്കായി ആശുപത്രി സൂപ്രണ്ടിന് അപേക്ഷ സമർ പ്പിച്ചുവെങ്കിലും അതിനു മറുപടി ലഭിച്ചില്ല. എന്റെ ഈ യോഗ്യത അനുസരിച്ച് ഡ്രൈവറായി നിയമനം ലഭിക്കാൻ നിയമപരമായി എന്തെങ്കിലും സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ ഞാൻ എന്തു ചെയ്യണം?

മാത്യു എൻ. സാമുവൽ, ചങ്ങനാശേരി

തസ്തികമാറ്റം വഴിയുള്ള നിയമനം വകുപ്പു മേധാവിയുടെ ചുമതലയിൽപ്പെട്ട കാര്യമാണ്. സർ വീസിലുള്ളവരുടെ സർവീസ് ക്വോട്ടയുടെ അടി സ്‌ഥാനത്തിൽ പിഎസ്സി മുഖേന ഉയർന്ന തസ്തി കയിലേക്ക് ബൈട്രാൻസ്ഫർ മുഖേന നിയമനം നടത്താറുണ്ട്. ഇതിനു പ്രത്യേക ടെസ്റ്റ്, റാങ്ക് ലിസ്റ്റ് എന്നിവ തയാറാക്കാറുണ്ട്. താങ്കളുടേത് പ്രമോഷൻ തസ്തിക അല്ലാത്തതിനാൽ വകുപ്പുമേധാവിയാണ് തീരുമാനം എടുക്കേണ്ടത്. വേക്കൻസി ഉണ്ടാകുന്ന മുറയ്ക്കു മാത്രമേ ഇങ്ങനെ നിയമിക്കാൻ സാധിക്കു കയുള്ളൂ.