Tax
Services & Questions
മൂന്ന് ഇൻക്രിമെന്റുകൾ ലഭിക്കും
മൂന്ന്  ഇൻക്രിമെന്റുകൾ  ലഭിക്കും
രജിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്യുന്ന ജീവനക്കാരിയാ ണ്. 2016 ഓഗസ്റ്റിൽ ജൂണിയർ സൂ പ്രണ്ടായി പ്രമോഷൻ ലഭിച്ചു. എന്റെ ഇൻക്രിമെന്റ് ജനുവരി മാസത്തിലാണ്. ഇപ്പോൾ ഞാൻ ഹെഡ് ക്ലർക്കിന്റെ തസ്തികയിലാണ്. എന്നാൽ ജൂണിയർ സൂപ്ര ണ്ടിന്റെ ശമ്പളത്തേക്കാൾ കൂടുതൽ അടിസ്‌ഥാന ശമ്പളം എനിക്ക് ലഭിക്കുന്നുണ്ട്. എനിക്ക് 28 എ ഫിക്സേഷൻ പ്രകാരം പുതുക്കി യ ശമ്പള പരിഷ്കരണ ഉത്തരവു പ്രകാരം രണ്ടു ഇൻക്രിമെന്റുകൾ മാത്രമേ കിട്ടുകയുള്ളോ? 1–7–2009 ലെ ശമ്പള പരിഷ്കരണ പ്രകാരം മൂന്ന് ഇൻക്രിമെന്റിന്റെ ബനഫിറ്റ് ഉണ്ടായിരുന്നു. ഇപ്പോൾ അതു നഷ്ടപ്പെട്ടിരിക്കുകയാണല്ലോ. അതിനാൽ ഓപ്ഷൻ എങ്ങനെ യാണ് നൽകേണ്ടത്?
കെ. ഹസീന, കൂത്താട്ടുകുളം

20–01–2016ലെ ശമ്പള പരിഷ്കരണ ഉത്തരവിൽ നിലവിലുണ്ടാ യിരുന്ന ഓപ്ഷൻ(പ്രമോഷൻ ലഭിക്കുമ്പോഴുള്ളത്) നിർത്തലാക്കിയിട്ടുണ്ട്. 01–02–2016നുശേഷം ലഭിക്കുന്ന പ്രമോഷൻ, ഗ്രേഡ് എന്നിവയ്ക്കാണ് ഇതു ബാധകമാ ക്കിയിരിക്കുന്നത്. അതിനുപകരം 1–3–1997ലെ ശമ്പള പരിഷ്കരണ ത്തിൽ നിലനിന്നിരുന്ന റൂൾ നടപ്പി ലാക്കിയിരിക്കുകയാണ്. അതു പ്രകാരം (Rule 28A) പ്രമോഷൻ തീയതിയിൽ ഇൻക്രിമെന്റ് ലഭിക്കും. എന്നാൽ ലോവർ സ്കെ യിലിലെ ഇൻക്രിമെന്റ് തീയതി യിൽ റീഫിക്സേഷന് അർഹതയുണ്ട്. അതിനാൽ താങ്കൾക്ക് പ്രമോഷൻ തീയതിയിൽ രണ്ട് ഇൻക്രിമെന്റും പഴയ ഇൻക്രിമെന്റ് തീയതിയായ ജനുവരിയിൽ റീഫി ക്സേഷൻ നടത്തുമ്പോൾ ഒരു ഇൻക്രിമെന്റും കൂടി ചേർത്ത് മൊ ത്തം മൂന്ന് ഇൻക്രിമെന്റിന്റെ ബെനിഫിറ്റിന് അർഹതയുണ്ട്.