Tax
Services & Questions
താത്കാലിക സർവീസ് ഇൻക്രിമെന്റിന് പരിഗണിച്ചതാവണം
താത്കാലിക സർവീസ് ഇൻക്രിമെന്റിന് പരിഗണിച്ചതാവണം
19–2–1980 മുതൽ 15–2–1982വരെ കേരള നിയമസഭ സെക്രട്ടേറിയറ്റിൽ നിയമസഭാ സ്പീക്കറുടെ പഴ്സണൽ സ്റ്റാഫിൽ പ്യൂൺ തസ്തികയിൽ ജോലി ചെയ്തു. എംപ്ലോയ്മെ ന്റ് എക്സ്ചേഞ്ച് മുഖേന 22–1–1990മുതൽ 20–7–1990വരെ ആറു മാസം ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ ആശുപത്രി അറ്റൻഡർ ഗ്രേഡ് 2 ആയി താത്കാലികമായി ജോലി ചെയ്തു. മേൽപ്പറഞ്ഞ രണ്ടു വകുപ്പിലെ യും സേവനകാലം സർവീസ് ബുക്കിൽ രേഖപ്പെ ടുത്തിയിട്ടുള്ളതാണ്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഇറി ഗേഷൻ വകുപ്പിൽ പാർട്ട്ടൈം സ്വീപ്പറായി 16–8–1990ൽ ജോലിക്കു കയറി. 31–8–1991വരെ ഈ വകുപ്പിലും തുടർന്ന് വകുപ്പു മാറ്റം വഴി 1–9–1991 മുതൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീ സിലേക്കും മാറി. 3–9–1992മുതൽ ആശുപത്രി അറ്റൻഡർ ഗ്രേഡ് 2 ആയി. തുടർന്ന് അറ്റൻഡർ ഗ്രേഡ് 1 നഴ്സിംഗ് അസിസ്റ്റന്റ് എന്നിങ്ങനെ പ്രമോഷൻ ലഭിച്ചു. ഇപ്പോൾ നഴ്സിംഗ് അസി സ്റ്റന്റായി ജോലി ചെയ്യുന്നു. 31–1–2016ന് സർവീസി ൽനിന്നു വിരമിച്ചു.
താത്കാലികമായി ജോലി ചെയ്ത നിയമസഭ യിലെ സേവനകാലം, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിലെ ആറു മാസത്തെ സേവന കാലം ഇവ ഒന്നും ഇൻക്രിമെന്റിന് പരിഗണിച്ചില്ല. സർവീസ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ള നിയമ സഭയിലെ സേവനകാലം പെൻഷന് പരിഗണിക്കു മോ? എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള ആറു മാസത്തെ സേവനകാലം പെൻഷന് പരി ഗണിക്കുമോ? 16–8–1990മുതൽ 2–9–1992വരെ യുള്ള പാർട്ട്ടൈം സർവീസിന്റെ സേവനകാലം പെൻഷന് പരിഗണിക്കുമോ?

1–10–1994ന് മുമ്പുള്ള എംപ്ലോയ്മെന്റ് എക്സ് ചേഞ്ച് മുഖേനയുള്ള താത്കാലിക സർവീസ് എനിക്ക് 1–10–1994ന് മുമ്പ് സർവീസിൽ സ്‌ഥിര നിയമനം ലഭിച്ചതുകൊണ്ട് പരിഗണി ക്കുമോ?
കെ.പി. കുര്യച്ചൻ, അങ്കമാലി

താത്കാലികമായി ജോലി ചെയ്ത സർവീ സ് ഇൻക്രിമെന്റിന് പരിഗണിച്ചതാണെങ്കിൽ മാത്രമേ ഗ്രേഡ്, പെൻഷൻ എന്നിവയ്ക്കു പരിഗണിക്കുകയുള്ളൂ. ഒരേ കാറ്റഗറിയിൽപ്പെട്ട ജോലിയാണെങ്കിൽ മാത്രമേ ഇൻക്രിമെന്റിന് പരിഗണിക്കുകയുള്ളൂ.

16–8–1990 മുതൽ 2–9–1992 വരെയുള്ള പാർട്ട് ടൈം സർവീസിന്റെ 50 ശത മാനം പെൻഷന് യോഗ്യതാ സർവീസായി കണ ക്കാക്കും. 1–10–1994 നു മുമ്പുള്ള എംപ്ലോ യ്മെന്റ് സർവീസ് പെൻഷന് കണക്കാക്കുന്നത് നിശ്ചിത വ്യവസ്‌ഥയോടെയാണ്. അതായത് 1– 10–1994നു മുമ്പുതന്നെ സ്‌ഥിരനിയമനം ലഭിച്ചിരിക്കണം. അതുപോലെ ആ സർവീസുകൾ ഇൻക്രിമെന്റിനു കണക്കാക്കിയിരിക്കണം. അതിനാൽ സ്‌ഥിര നിയമനത്തിൽ ജോലി ചെയ്ത സർവീസ് കാലയ ളവിനോടൊപ്പം പാർട്ട്ടൈം സ്വീപ്പറായി ജോലി ചെയ്ത സർവീസിന്റെ 50 ശതമാനം സർവീസ് ചേർത്ത് മാത്രമേ പെൻഷൻ നൽകുകയുള്ളൂ.