Tax
Services & Questions
സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് തടഞ്ഞു
സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് തടഞ്ഞു
സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ഉത്തരവ് സർക്കാർ താത്കാലികമായി തടഞ്ഞു. എയ്ഡഡ് സ്കൂളുകളിലെ സംരക്ഷിത അധ്യാപകർ തസ്തിക ഇല്ലാതെ പുറത്തുനിന്ന കാലയളവ് അർഹതപ്പെട്ട അവധിയായോ ശൂന്യവേതനാവധിയായോ ക്രമീകരിക്കണമെന്ന് G O (P) No. 148/2016 പൊ. വി. dt. 31/08/2016 എന്ന ഉത്തരവിൽ പ്രതിപാദിച്ചിരുന്നു. ഇങ്ങനെയുള്ള അധ്യാപകർ ജൂൺ, ജൂലൈ മാസങ്ങളിൽ ശമ്പളം വാങ്ങിയിട്ടുണ്ടെങ്കിൽ ആ തുക ഒക്ടോബർ മാസം മുതൽ തുല്യ അഞ്ചു ഗഡുക്കളായി ശമ്പളത്തിൽനിന്നും അടയ്ക്കണമെന്നും ഉത്തരവുണ്ടായിരുന്നു. GO (MS)176/2016 പൊ. hn. dt. 15102016. ഈ ഉത്തരവാണ് വിദ്യാഭ്യാസമന്ത്രിയുടെ നിർദേശാനുസരണം താല്കാലികമായി തടഞ്ഞത്.