Tax
Services & Questions
ജീവനക്കാരുടെ അപകട ഇൻഷ്വറൻസ് സ്കീം: പ്രീമിയം വർധിപ്പിച്ചു
ജീവനക്കാരുടെ അപകട ഇൻഷ്വറൻസ് സ്കീം:  പ്രീമിയം വർധിപ്പിച്ചു
സംസ്‌ഥാന സർക്കാരും ഇൻഷ്വറൻസ് ഡിപ്പാർട്ട് മെന്റും ചേർന്നു സംസ്‌ഥാന ജീവനക്കാർക്കും അധ്യാപക ർക്കും മറ്റു പൊതുമേഖല– സഹകരണ സ്‌ഥാപനങ്ങളിലെ ജീവനക്കാർക്കുമായി നടപ്പിലാക്കിയിരിക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് സ്കീമിന്റെ (GPAIS) അടുത്ത വർഷത്തേക്കുള്ള (1/1/2017മുതൽ 31/12/2017വരെ) വാർഷിക പ്രീമിയം തുക വർധിപ്പിച്ചു. (GO(P) No. 144/16 dt. 30/9/2016).

എന്നാൽ ഇൻഷ്വറൻസ് തുകയായ പത്തുലക്ഷം രൂപയിൽ മാറ്റമില്ല. ഇൻഷ്വറൻസ് പ്രീമിയം തുക നവം ബറിലെ ശമ്പളത്തിൽനിന്നും അടയ്ക്കണം. അതായത് 2016 ഡിസംബർ 31നുള്ളിൽ മാറുന്ന ശമ്പള ബില്ലിൽ നിന്നും പ്രീമിയ തുക അടച്ചവർ മാത്രമേ ഈ സ്കീമിൽ ഉൾപ്പെടുകയുള്ളൂ. നീണ്ട അവധി (LWA)യും മറ്റുമായി ശമ്പളം ഇല്ലാതെ വരുന്ന ജീവനക്കാർക്ക് നേരിട്ട് ചെലാൻ ഉപയോഗിച്ച് ട്രഷറിയിൽ പണം അടച്ച് ഈ സ്കീമിൽ ചേരാവുന്നതാണ്. ഇങ്ങനെയുള്ളവരും 2016 ഡിസംബർ 31നുള്ളിൽ തുക ട്രഷറിയിൽ അടച്ചിരിക്കണം.



ലൈവ് സ്റ്റോക്ക് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു

കേരള ലൈവ്സ്റ്റോക്ക്് ഡവലപ്മെന്റ് ബോർഡിലെ ചില തസ്തികകളുടെ ശമ്പള സ്കെയിലുകൾ മൃഗസംരക്ഷണ വകുപ്പിലെ തസ്തികകൾക്ക് സമാനമായി പരിഷ്കരിച്ചു. (GO (MS) No. 28/2016/AHD dt. 1/10/2016.

ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ പരിഷ്കരിച്ച് ഉത്തരവായി

പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ നിർദേശങ്ങളുടെ അടിസ്‌ഥാ നത്തിൽ ഹൈക്കോടതിയിലെ വിരമിച്ച ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിച്ചു. (GO (P) No. 145/2016 Fin. dt. 1/10/2016). ഈ കൂട്ടർക്കും 1/1/2016 മുതൽ ഒമ്പതു ശതമാനം ക്ഷാമാശ്വാസം (ഉഞ) ലഭിക്കും.

ഇൻവാലിഡ് പെൻഷൻ തുക വർധിപ്പിച്ചു

പാർട്ട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ ദുർബലത പെൻഷൻ (Invalid pension) 1/7/2014 മുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ചു. 1300രൂപയിൽനിന്നും 2460രൂപ ആയിട്ടാണ് വർധിപ്പിച്ചത്. (GO(P) No. 146/16 Fin. dt. 1/10/2106). പരിഷ്കരിച്ച ദുർബലത പെൻഷൻ 1/2/2016 മുതൽ പണമായി ലഭിക്കും. കുടിശിക 1/4/2017 മുതൽ നാലു തവണയായി പലിശയോടു കൂടി ലഭിക്കുന്നതാണ്.