Tax
Services & Questions
ഫാമിലിപെൻഷൻ കിട്ടും
ഫാമിലിപെൻഷൻ കിട്ടും
അഞ്ചു വർഷം മുമ്പ് സർവീസിൽനിന്ന് വിരമിച്ച ആളാണ്. എന്റെ പെൻഷൻ ബുക്കിൽ (പിപിഒ) ഫാമിലി പെൻഷൻ ചേർത്തിരുന്നു. ഭാര്യ ആറു മാസം മുമ്പ് മരിച്ചു. കുട്ടികൾ രണ്ടു പേരുള്ളത് വിദേശത്താണ്. അതിനാൽ ഞാൻ പുനർ വിവാഹം കഴിച്ചു. എന്റെ മരണ ശേഷം ഫാമിലി പെൻഷൻ ഇപ്പോഴത്തെ ഭാര്യക്ക് ലഭിക്കുമോ? എങ്കിൽ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്. ഏതെല്ലാം രേഖകൾ ഹാജരാക്കണം.
കെ.എം. രാജഗോപാൽ, ആലപ്പുഴ

വിരമിച്ചതിനുശേഷമുള്ള പുനർവിവാഹത്തിലെ ഭാര്യക്ക് ഫാമിലി പെൻഷന് അർഹതയുണ്ട്. മിനിമം പെൻഷനേ അർഹതയുള്ളൂ. പുനർവിവാഹം ചെയ്ത ഭാര്യയുടെ പേർക്ക് ഫാമിലി പെൻഷൻ ചേർക്കുന്നതിനുവേണ്ടി വിവാഹ സർട്ടിഫിക്കറ്റ്, ആദ്യ ഭാര്യയുടെ മരണ സർട്ടഫിക്കറ്റ്, ഇപ്പോഴത്തെ ഭാര്യയുടെ വയസ് തെളിയിക്കു ന്ന തിനുള്ള രേഖ, രണ്ട് ജോയിന്റ് ഫോട്ടോ, ഐഡന്റിഫിക്കേഷൻ മാർക്ക്, ഒപ്പ് (അറ്റസ്റ്റ് ചെയ്തത്) പിപിഒയുടെ കോപ്പി എന്നിവ സഹിതം ആദ്യം പെൻഷൻ സാംഗ്ഷൻ ചെയ്ത ഓഫീസ് മുഖേന അക്കൗണ്ട് ജനറലിന് അയയ്ക്കണം. അക്കൗണ്ട് ജനറൽ ഫാമിലി പെൻഷൻ അനുവദിച്ച് ഉത്തരവിറക്കുന്നതാണ്.