Tax
Services & Questions
ശമ്പള പരിഷ്കരണം: പ്രത്യേക ഉത്തരവ് വേണം
ശമ്പള പരിഷ്കരണം: പ്രത്യേക ഉത്തരവ് വേണം
2005 ഓഗസ്റ്റ് ഒന്നിന് പോലീസ് കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 1–7–2009ലെ ശമ്പള പരിഷ്കരണത്തിൽ ശമ്പളം പുതുക്കുന്നതിനുവേണ്ടി ഓപ്ഷൻ 1–8–2009 എന്ന തീയതിയിൽ കൊടു ക്കുന്നതിനുപകരം 1–7–2009 വച്ചാണ് കൊടുത്തത്. അന്ന് ഓപ്ഷനെപ്പറ്റി നല്ല ധാരണയില്ലായിരുന്നു. പിന്നീട് ഞാൻ അവിടെനിന്നു സ്‌ഥലം മാറി ഇടുക്കി ജില്ലയിൽ എത്തി. 1–7–2014ലെ ശമ്പള പരിഷ്കരണം വന്നപ്പോഴാണ് എന്റെ ശമ്പളത്തിലെ കുറവു മനസി ലാക്കാൻ സാധിച്ചത്. എന്നോടൊപ്പം ഒരേ തീയതി യിലും അതിനുശേഷവും സർവീസിൽ പ്രവേശിച്ച വർക്ക് ഒരു ഇൻക്രിമെന്റ് കൂടുതൽ ലഭിക്കുന്നതായി മനസിലാക്കാൻ സാധിച്ചു. 1–7–2009ൽ സംഭവിച്ച തെറ്റു തിരുത്തി കിട്ടുവാൻ എന്തെങ്കിലും മാർഗ മുണ്ടോ? ശമ്പളം തയാറാക്കുന്ന സ്‌ഥലത്ത് അന്വേ ഷിച്ചപ്പോൾ യാതൊരു മാർഗവും ഇല്ലെന്നാണ് മറു പടി ലഭിച്ചത്. ഇപ്പോഴത്തെ കുറവ് ഭാവിയിലും തുടരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതിന് എന്തെങ്കിലും മാർഗമുണ്ടോ?
കെ. ശ്രീനാഥ്, പത്തനംതിട്ട

ഓപ്ഷൻ കൊടുത്തതുമൂലം ശമ്പളഫിക്സേഷ നിൽ ഉണ്ടായിരിക്കുന്ന കുറവ് തത്കാലം പരിഹരിക്കുവാൻ സാധിക്കില്ല. സർക്കാർ പലപ്പോഴും ശമ്പള പരിഷ്കരണത്തിന് റീ ഓപ്ഷൻ അനുവദി ക്കാറുണ്ട്. ഇങ്ങനെ റീ ഓപ്ഷൻ അനുവദിച്ച് ഉത്തരവുണ്ടാകുകയാണെങ്കിൽ മാത്രമേ ഈ കുറവ് പരിഹരിക്കുവാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ ശമ്പളത്തിലെ കുറവ് ചൂണ്ടിക്കാട്ടി ഫൈനാൻസ് സെക്രട്ടറിക്ക് വ്യക്‌തിപരമായി പ്രോപ്പർ ചാനലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. പ്രത്യേക ഉത്തര വ് ഉണ്ടായാൽ അതു മുഖേന പ്രശ്നം പരിഹരിക്കാം. അതിനാൽ പ്രത്യേക ഉത്തരവ് ലഭിക്കുന്നതി നുവേണ്ടി സർക്കാരിലേക്ക് (ധനകാര്യം) അപേക്ഷ സമർപ്പിക്കുക.