Tax
Services & Questions
അടിസ്‌ഥാന ശമ്പളവും സ്കെയിലും എത്ര?
അടിസ്‌ഥാന ശമ്പളവും സ്കെയിലും എത്ര?
റവന്യൂ വകുപ്പിൽ 17,500– 39,500 ശമ്പള സ്കെയിലിൽ 26,500 അടിസ്‌ഥാന ശമ്പളത്തിൽ വില്ലേജ്മാനായി ജോലി ചെയ്തു വരുന്നു. എനിക്ക് 15 വർഷം സർവീസ് പൂർത്തിയായി. 15 വർഷത്തെ ഗ്രേഡ് കണക്കാക്കുന്നത് എങ്ങനെ? ശമ്പള സ്കെയിലും അടിസ്‌ഥാന ശമ്പളവും എത്രയായിരിക്കും? (15 വർഷം 2016 സെപ്റ്റംബർ 25ന് പൂർത്തിയായി).
വി.എസ്. വിജയകുമാർ, തൃശൂർ

15 വർഷം സർവീസുള്ള വില്ലേജ് മാന്റെ ഹയർ ഗ്രേഡിന്റെ ശമ്പളസ്കെയിൽ 18,000–500– 20,000–550–22,200–600–25,200–650–27,800–700–29,900–800–33,900–900–37,500–1000–41,500 എന്നതാണ്. സെപ്റ്റംബർ 25ന് 15 വർഷം പൂർത്തിയാക്കിയാൽ ആ തീയതിയിൽ പുതിയ സ്കെയിലിൽ രണ്ട് ഇൻക്രിമെന്റ് കൂട്ടി ഫിക്സ് ചെയ്ത തുകയായ 27,800 രൂപ യും മറ്റ് അലവൻസുകളും ലഭിക്കും.