Tax
Services & Questions
ആദ്യം ശമ്പളം പരിഷ്കരിക്കുക
ആദ്യം ശമ്പളം പരിഷ്കരിക്കുക
എയ്ഡഡ് കോളജിലെ ഹെർബേറിയം കീപ്പറാണ്. 6–3–1995ൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായി സർവീസിൽ പ്രവേശിച്ചു. 1–2–2000ൽ 3050–5230 എന്ന സ്കെയിലിൽ ഹെർബേറിയം കീപ്പറായി പ്രമോഷൻ ലഭിച്ചു. 1–2–2008 ൽ ഹെർബേറിയം കീപ്പറുടെ ഫസ്റ്റ് ഹയർ ഗ്രേഡ് 5650–8790 എന്ന സ്കെ യിലിൽ വാങ്ങി. 15 വർഷത്തെ സെക്കൻഡ് ഗ്രേഡിന് 1–2–2015 മുതൽ അർഹതയായി. 29–5–2015ൽ 13,210–22,360 എന്ന ഹയർസ്കെയിൽ വച്ച് പ്രപ്പോസൽ അയച്ചെങ്കിലും സ്കെയിലിന്റെ തർക്കത്തിൽ പ്രപ്പോസൽ മടക്കി അയച്ചു. തുടർന്ന് റിട്ട് ഫയൽ ചെയ്ത് ഗവൺമെന്റിനെ സമീപി ച്ചെങ്കിലും എന്റെ ആവശ്യം തള്ളിക്കൊണ്ട് ഇപ്പോൾ മറുപടി വന്നിരിക്കു കയാണ്. ഇനി ഞാൻ 1–2–2015വച്ച് ഹയർഗ്രേഡ് സ്വീകരിച്ചിട്ടാണോ 1–7–2014 ലെ പേ റിവിഷൻ നടത്തേണ്ടത്? ഇങ്ങനെ ചെയ്താൽ 1–2–2015വച്ച് എനിക്ക് ഹയർഗ്രേഡ് പുനഃക്രമീകരിക്കാമോ? അതോ 1–7– 2014ലെ പേ റിവിഷൻ നടത്തിയിട്ട് 1–2–2015ലെ ഗ്രേഡ് അനുവദിക്കുമോ? ഏതാണ് കൂടുതൽ നല്ലത്?
ജോളി ജോസഫ്, കോതമംഗലം

1–7–2014ലെ അടിസ്‌ഥാനശമ്പള ത്തിന്റെ അടിസ്‌ഥാനത്തിൽ ശമ്പളം പരിഷ്കരിക്കുക. ഇതിന്റെ അടിസ്‌ഥാ നത്തിൽ പിന്നീട് ഹയർഗ്രേഡ് ലഭി ച്ചാലും ശമ്പളം പുനഃക്രമീകരിക്കാ വുന്നതാണ്. താങ്കൾക്ക് സർവീസിൽ പ്രവേശിച്ചിട്ട് 15 വർഷത്തിനുള്ളിൽ ഒരു പ്രമോഷനും ഹയർഗ്രേഡും ലഭിച്ചു. താങ്കളുടെ 15 വർഷത്തെ രണ്ടാമത്തെ ഹയർഗ്രേഡിന്റെ സ്കെയിൽ നിരസിച്ചതുകൊണ്ട് അത് ക്രമീകരിച്ചുകിട്ടുവാൻ ബുദ്ധിമുട്ടാണ്. 1–7–2014ലെ അടിസ്‌ഥാന ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ശമ്പളം പരിഷ് കരിക്കാൻ സാധിക്കുകയുള്ളൂ. അതിനുശേഷം നടത്തിയിട്ടുള്ള ഗ്രേഡ്, പ്രമോഷൻ എന്നിവ അടിസ്‌ഥാന ശമ്പളത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ 1–7–2014ൽ നിലവിലുണ്ടായിരുന്ന ശമ്പളത്തിന്റെ അടി സ്‌ഥാനത്തിൽ ശമ്പളപരിഷ്കരണം നടത്തുക. പത്താം ശമ്പള പരിഷ് കരണത്തിന് ഓപ്ഷൻ ഇല്ലാത്തതിനാൽ മറ്റ് തീയതികളിൽ പരിഷ്കരണം സാധ്യമല്ല. പിന്നീട് പുതുക്കിയ ശമ്പളത്തിന്റെ അടിസ്‌ഥാനത്തിൽ താങ്കൾക്ക് ഹയർഗ്രേഡിനുള്ള പ്രൊപ്പോസൽ സമർപ്പിക്കാവുന്നതാണ്.