Tax
Services & Questions
നിയമനാംഗീകാരം ലഭിക്കാൻ തടസങ്ങളില്ല
നിയമനാംഗീകാരം ലഭിക്കാൻ തടസങ്ങളില്ല
എയ്ഡഡ് സ്കൂളിൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ നിയമന മാനദണ്ഡപ്രകാരം ഗവ. നോമിനി ഉൾപ്പെട്ട സെലക്ഷൻ കമ്മിറ്റിയുടെ റാങ്ക് ലിസ്റ്റിൽനിന്നും 2011 ജൂണിൽ എൽഡബ്ല്യുഎ വേക്കൻസിയിൽ എച്ച്എസ്എസ്ടി ജൂണിയർ തസ്തികയിൽ നിയമനം ലഭിച്ചു. 2015 നവംബർ 30 വരെ ഇതേ എൽഡബ്ല്യുഎ –ൽ തുടർന്നു. ഇതിനിടയിൽ ടആ തുറക്കുകയും രണ്ടു വർഷം തികഞ്ഞപ്പോൾ പ്രൊബേഷൻ ഡിക്ലയർ ചെയ്യപ്പെടുകയും നാലു ഇൻക്രിമെന്റ് ലഭിക്കുകയും ചെയ്തു. തുടർന്ന് 2015 ഡിസംബർ ഒന്നിന് മാനേജ്മെന്റ് എനിക്ക് എച്ച്എസ്എസ്ടി ജൂണിയർ തസ്തികയിൽ തന്നെ ഡയറക്ട് പോസ്റ്റിലേക്ക് പുനർനിയമനം തന്നു. ഈ പുനർ നിയമനത്തിന് നിയമനാംഗീകാരം ലഭിക്കുന്നതിൽ നിയമതടസങ്ങളുണ്ടോ?
ജോബി കുര്യാക്കോസ്, മേമടങ്ങ്

താങ്കളെ ഇപ്പോൾ നിയമിച്ചിരിക്കുന്നത് ഓപ്പൺ വേക്കൻസി ഉള്ള തുകൊണ്ടാണല്ലോ. അതുപോലെ താങ്കൾ സെലക്ഷൻ കമ്മിറ്റിയുടെ റാങ്ക് ലിസ്റ്റിൽപ്പെട്ട ആളുമാണല്ലോ. അപ്പോൾ നിയമനാംഗീകാരം ലഭിക്കുന്നതിന് മറ്റു തടസങ്ങൾ ഒന്നുംതന്നെയില്ല. കൂടാതെ ലീവ് വേക്കൻസിയിൽ ലഭിച്ച നിയമനം അംഗീകരിച്ചതായിരിക്കുമല്ലോ. പ്രൊബേഷൻ ഡിക്ലയർ ചെയ്യുകയും ഇൻക്രിമെന്റുകൾ അനുവദി ക്കുകയും ചെയ്തിട്ടുണ്ടല്ലോ.