Tax
Services & Questions
കേന്ദ്ര, സംസ്‌ഥാന പെൻഷനുകൾ ലഭിക്കും
കേന്ദ്ര, സംസ്‌ഥാന പെൻഷനുകൾ ലഭിക്കും
എന്റെ ഭർത്താവ് മിലിട്ടിറി സർവീസിൽ നിന്നും പിരിഞ്ഞുവന്നതിനുശേഷം സ്റ്റേറ്റ് സർവീസിൽ പ്യൂണായി 13 വർഷം ജോലി ചെയ്ത് 2005 മേയ് 21ന് റിട്ടയർ ചെയ്തു. അദ്ദേഹത്തിന് രണ്ട് പെൻഷനുകൾ ലഭിച്ചി രുന്നു. 2016 മാർച്ച് 10ന് മരിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ എനിക്ക് മിലിട്ടിറിയിൽ നിന്നുള്ള ഫാമിലി പെൻഷൻ അനുവദിച്ചത് ഇപ്പോഴും ലഭിക്കുന്നുണ്ട്. എന്നാൽ അദ്ദേ ഹത്തിന്റെ സ്റ്റേറ്റ് സർവീസിലെ പെൻഷൻ ബുക്കിൽ ഫാമിലി പെൻഷൻ നോട്ട് അലൗഡ് എന്നാണ് എഴുതിയിട്ടുള്ളത്. ഇതേ ക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്റ്റേറ്റ് ഫാമിലി പെൻഷന് ഇപ്പോൾ അർഹതയുള്ളതായി അറിയാൻ കഴിഞ്ഞു. ഇതു ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
ലിസി ജോസഫ്, കൊല്ലം

മുമ്പ് ഒരാൾക്ക് രണ്ടു ഫാമിലി പെൻഷനുകൾ വാങ്ങാൻ അർഹതയില്ല എന്ന കെഎസ്ആർ വ്യവസ്‌ഥ യനുസരിച്ചാണ് സ്റ്റേറ്റ് സർവീസിൽ നിന്നും ഫാമിലി പെൻഷൻ അനു വദിക്കാതിരുന്നത്. എന്നാൽ പിന്നീട് സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ രണ്ടു ഫാമിലി പെൻഷനുകൾ മിലിട്ടറിയിൽനിന്നും സ്റ്റേറ്റ് സർവീസിൽനിന്നും അനുവദിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കി. അതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാന സർക്കാർ 30–9–2014ലെ GO(P) 427/2014 ഉത്തരവിൽക്കൂടി മിലിട്ടിറിയിൽനിന്നുള്ള ഫാമിലി പെൻഷനോടൊപ്പം സ്റ്റേറ്റ് ഫാമിലി പെൻഷ നും അനുവദിച്ച് ഉത്തരവായി. ഇതിന് 1–10– 2014 മുതലേ (സാമ്പത്തിക ആനുകൂല്യം) പ്രാബല്യമുള്ളൂ. ഇതിനുവേണ്ടി ആവശ്യമായ രേഖകൾ സഹിതം അവസാനം ജോലി ചെയ്തിരുന്ന ഓഫീസ് മേധാവിക്ക് അപേക്ഷ സമർപ്പിക്കുക. ഓഫീസ് മേധാവി മറ്റ് നടപടി കൾക്കുശേഷം അക്കൗണ്ടന്റ് ജനറലിന് ഇത് സമർപ്പിക്കും. അക്കൗണ്ടന്റ് ജനറൽ പെൻഷ ൻ ഓതറൈസേഷൻ ചെയ്ത് ഉത്തരവാ കുന്നതാണ്.