Tax
Services & Questions
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കില്ല
മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ലഭിക്കില്ല
വിദ്യാഭ്യാസ വകുപ്പിൽ 12 വർഷമായി ഓഫീസ് അറ്റൻഡറായി ജോലിചെയ്യുന്നു. എന്റെ സഹോദരിക്ക് വയറിനകത്ത് മുഴ വന്നപ്പോൾ ഓപ്പറേഷൻ ചെയ്തു. 50,000രൂപ ചെലവായി. അവിവാഹിതനായ എന്നെ ആശ്രയിച്ചു ജീവിക്കുന്ന മാതാപിതാക്കൾ മരിച്ചുപോയി. സഹോദരിയുടെ ചികിത്സക്ക് എനിക്ക് മെഡിക്കൽ റീ ഇംബേഴ്സ്മെന്റിന് അർഹതയുണ്ടോ?
പി.കെ. അനൂപ്, മലപ്പുറം

സർക്കാർ ജീവനക്കാരുടെ മെഡിക്കൽ അറ്റൻഡൻസ് റൂൾസ് പ്രകാരം കുടുംബത്തിന്റെ നിർവച നത്തിൽ സഹോദരനോ സഹോദരിയോ ഉൾപ്പെടുന്നില്ല. റൂൾ 3 (ഇ) പ്രകാരം ഭാര്യ/ ഭർത്താവ്, കുട്ടി കൾ പൂർണമായും ആശ്രിതരായ മാതാപിതാക്കൾ എന്നിവരാണ് കുടുംബത്തിന്റെ പരിധിയിൽ ഉൾ പ്പെടുന്നത്. മാതാപിതാക്കൾ സർവീസ് പെൻഷൻകാരാണെങ്കിൽ അവരുടെ ചികിത്സയ്ക്കും മെഡിക്കൽ റീഇംബേഴ്സ്മെന്റ് അനുവദനീയമല്ല.