Tax
Services & Questions
പെൻഷൻ 4400 രൂപ ഫാമിലി പെൻഷൻ 2460 രൂപ
പെൻഷൻ 4400 രൂപ ഫാമിലി പെൻഷൻ 2460 രൂപ
പാർട്ട്ടൈം കണ്ടിൻജന്റ് ഫാമിലി പെൻഷൻകാരിയായ എന്റെ പെൻ ഷൻ 1300 രൂപയാണ്. അതിൻ പ്രകാരമുള്ള ഡിഎയുമുണ്ട്. അടുത്ത കാലത്ത് പെൻഷൻ പുതുക്കി നിശ്ചയിച്ചെങ്കിലും പാർട്ട്ടൈം പെൻഷൻ പുതുക്കി നിശ്ചയിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. പുതുക്കിയ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിൽ ഞാൻ ആർക്കാണ് അപേക്ഷ കൊടുക്കേണ്ടത്?
കെ. ലീലാമ്മ, തിരുവല്ല

പാർട്ട്ടൈം കണ്ടിൻജന്റ് പെൻഷൻ പുതുക്കി നിശ്ചയിച്ച് ഉത്തരവിറക്കിയത് അടുത്ത കാലത്താണ്. 5–3–2016 ലെ GO(P) 35/2016 Fin ഉത്തരവുപ്രകാരമാണ് പാർട്ട് ടൈം പെൻഷൻ പുതുക്കി നിശ്ചയിച്ച് ഉത്തരവുണ്ടായത്. ഇതിൻപ്രകാരം മിനിമം പാർട്ട്ടൈം കണ്ടിൻജന്റ് പെൻഷൻ 4400 രൂപയും മിനിമം പാർട്ട് ടൈം കണ്ടിൻജന്റ് ഫാമിലി പെൻഷൻ 2460 രൂപയും അതിൻപ്രകാരമുള്ള ഡിഎയുമാണ്. 1–1–2016 മുതൽ പുതുക്കിയ ഡിഎ ഒമ്പതു ശതമാനം ആണ്. കൂടാതെ മെഡിക്കൽ അലവൻസായി 150 രൂപയും ലഭിക്കും. ഇതിൻപ്രകാരം പാർട്ട് ടൈം കണ്ടിൻജന്റ് ഫാമിലി പെൻഷൻകാർക്ക് മിനിമം 2832 രൂപ ലഭിക്കും. പെൻഷൻ പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷ (നിർദിഷ്ട ഫോമിലുള്ളത്) ട്രഷറിയിൽ നൽകേണ്ടതാണ്.