Tax
Services & Questions
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
ശമ്പളം സംരക്ഷിക്കപ്പെടുകയില്ല
20–12–2013ൽ സിവിൽ സപ്ലൈസ് വകുപ്പിൽ 9190–15,780 ശമ്പള സ്കെയിലിൽ പിഎസ്സി മുഖേന ഡ്രൈവർ ഗ്രേഡ് –2 ആയി ജോലിയിൽ പ്രവേശിച്ചു. 10–3–2014ൽ പിഡബ്ല്യുഡി വകുപ്പിൽ പിഎസ്സി മുഖേന ലാസ്റ്റ് ഗ്രേഡ് സെർവന്റായി 8500–13,510 സ്കെയിലിൽ ജോലിയിൽ പ്രവേശിച്ചു. എനിക്ക് ആദ്യത്തെ വകുപ്പിൽ ലഭിച്ചിരുന്ന അടിസ്‌ഥാന ശമ്പളമായ 9190രൂപ പിഡബ്ല്യുഡി വകുപ്പിൽ സംരക്ഷിച്ചുകിട്ടുമോ? അതിനുള്ള അർഹതയുണ്ടോ?
കെ.ആർ. ഷിജു, കൊല്ലം

ഡ്രൈവർ തസ്തികയിൽ വാങ്ങിക്കൊണ്ടിരുന്ന ശമ്പളം സംരക്ഷിച്ചു കിട്ടുകയില്ല. GO(P) 211/2005 Fin dt. 11/5/2005 പ്രകാരം ഉയർന്ന ശമ്പളസ്കെയിലിൽ ജോലി ചെയ്തുകൊണ്ടിരിക്കവേ താഴ്ന്ന ശമ്പള സ്കെയിലിലുള്ള തസ്തികയിലേക്ക് നിയമനം ലഭിച്ചാൽ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളം സംരക്ഷിക്കപ്പെടുകയില്ല. പകരം പുതിയ തസ്തികയിലെ ശമ്പള സ്കെയിലിന്റെ മിനിമത്തിൽ ശമ്പളം ഫിക്സ് ചെയ്യേണ്ടതാണ്.