Tax
Services & Questions
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
ശമ്പള കുടിശിക ഇപ്പോൾ ജോലിചെയ്യുന്ന വകുപ്പിൽനിന്ന് ലഭിക്കും
1–9–2010 മുതൽ പോലീസ് വകുപ്പിൽ കോൺസ്റ്റബിളായി സർവീസിൽ പ്രവേശിച്ചു. 10,750 രൂപ അടിസ്‌ഥാന ശമ്പളം ലഭിച്ചുകൊണ്ടിരിക്കെ 11–7– 2015ന് രജിസ്ട്രേഷൻ വകുപ്പിൽ ക്ലർക്കായി നിയമനം ലഭിച്ചതിനെത്തു ടർന്ന് പോലീസ് വകുപ്പിൽനിന്നും വിടുതൽ ചെയ്ത് രജിസ്ട്രേഷൻ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. ശമ്പളം സംരക്ഷിച്ചുകിട്ടിയില്ല. എന്നാൽ നിലവിലുള്ള പെൻഷൻ സ്കീമിൽ തുടരാനുള്ള ഓപ്ഷൻ കൊടുത്തിട്ടുണ്ട്. പുതിയ ശമ്പള പരിഷ്കരണപ്രകാരം ശമ്പളം ഫിക്സ് ചെയ്തു. എന്നാൽ 1–7–2014 മുതൽ 10–7–2015 വരെയുള്ള ശമ്പള കുടിശിക ഏതു ഡിപ്പാർട്ടുമെന്റി ൽനിന്നുമാണ് ലഭിക്കുക?
കെ.എം. ലൈജു, പത്തനംതിട്ട

പോലീസ് വകുപ്പിലെ സേവനകാലം KSR പാർട്ട് III പ്രകാരം ബാധക മായ പെൻഷന് (നിലവിലുള്ള പെൻഷൻ സ്കീം) പരിഗണിക്കും. ശമ്പള പരിഷ്കരണ ഉത്തരവുപ്രകാരം ശമ്പളം ഫിക്സ് ചെയ്യുന്നതിന് പോലീസ് വകുപ്പിലെ മുൻ സർവീസ്കൂടി വെയ്റ്റേജിന് പരിഗണിച്ചിട്ടുണ്ടെങ്കിലും ശമ്പള കുടിശിക നിലവിൽ ജോലി ചെയ്യുന്ന രജിസ്ട്രേഷൻ വകുപ്പിൽനിന്നും വാങ്ങാവുന്നതാണ്.