Tax
Services & Questions
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല
സർവീസ് പെൻഷണറാണ്. ബാങ്ക് മുഖേനയാണ് പെൻഷൻ വാങ്ങിക്കുന്നത്. പുതിയ പെൻഷൻ പരിഷ്കരണം നടപ്പാക്കി ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവരെല്ലാം പുതിയ നിരക്കിൽ പെൻഷൻ വാങ്ങുന്നുണ്ട്. എന്നാൽ എന്നെപ്പോലെ ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന പല പെൻഷൻകാരുടേയും പെൻഷൻ പുതുക്കി കിട്ടിയിട്ടില്ല. ബാങ്കിൽ അന്വേഷിച്ചപ്പോൾ ഇപ്പോഴെല്ലാം ട്രഷറി യിൽനിന്നാണ് ലഭിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. അതുപോലെ നവംബർ മാസത്തിലെ മസ്റ്ററിംഗ് നടത്തേ ണ്ടതും ബാങ്കിലല്ല എന്നറിയുന്നു. ഇതേക്കുറിച്ച് വിശദീക രിക്കാമോ?
ഡേവിസ് ചാക്കോ, വെച്ചൂച്ചിറ

ഇപ്പോൾ എല്ലാ പെൻഷനുകളും ട്രഷറി മുഖേനയാണ് പുതുക്കി നിശ്ചയിക്കുന്നത്. ബാങ്കിൽ സമർപ്പിച്ച പെൻഷൻ പുതുക്കുന്നതിനുള്ള അപേക്ഷ ട്രഷറികളിൽ കിട്ടുന്ന തിനനുസരിച്ചാണ് പെൻഷൻ പുതുക്കുന്നത്. അപേക്ഷ കൃത്യമായി ലഭിക്കാത്തത് ഒരു കാരണമാണ്. അതുപോലെ ബാങ്ക് മുഖേന പെൻഷൻ വാങ്ങുന്ന പെൻഷൻകാർ അടുത്തുള്ള ട്രഷറിയിൽ പിപിഒ (പെൻഷൻ പേ ഓർഡർ) ബുക്കും ഐഡന്റിറ്റി കാർഡും സഹിതം ഹാജരായി മസ്റ്ററിംഗ് നടത്താവുന്നതാണ്. പെൻഷൻ പുതുക്കി ലഭിച്ചിട്ടില്ലെങ്കിൽ ഈ വിവരം കൂടി ട്രഷറിയിൽ രേഖാമൂലം അറിയിക്കുക.