Tax
Services & Questions
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്
ജലഗതാഗത വകുപ്പിൽ ബോട്ട് ലാസ്കർ തസ്തികയിൽ 2010 മാർച്ച് 22 മുതൽ ജോലി ചെയ്തുവരുന്നു. എനിക്ക് വകുപ്പ് മാറിയാൽ കൊള്ളാമെന്നുണ്ട്. വില്ലേജ്മാൻ തസ്തികയുടേയും ബോട്ട് ലാസ്കർ തസ്തികയുടേയും ശമ്പള സ്കെയിൽ സമാനമാണ്. തസ്തിക മാറാനുള്ള മാർഗങ്ങൾ എന്തൊക്കെയാണ്? അങ്ങനെ മാറിയാൽ 2018 മാർച്ച് 22ൽ എനിക്ക് ലഭിക്കേണ്ട ഒന്നാമത്തെ ഗ്രേഡ് ലഭിക്കുമോ? 20 വർഷവും രണ്ടു മാസവും മാത്രമാണ് എനിക്ക് ലഭിക്കുന്ന സർവീസ്. തുടർ ഗ്രേഡ് എങ്ങനെയാണ്?
ബഷീർ, ആലപ്പുഴ

സമാന ശമ്പള സ്കെയിലിലുള്ളതും ഒരേ സ്വഭാവത്തി ലുള്ളതുമായ തസ്തികയിലേക്കു മാത്രമേ അന്തർവകുപ്പ് സ്‌ഥലംമാറ്റം ലഭിക്കൂ. അതുപോലെ ഒരേ ശമ്പള സ്കെയിലും ഒരേ കാറ്റഗറിയിലുംപെട്ട തസ്തികയാ ണെങ്കിൽ മാത്രമേ വകുപ്പ് മാറിയാൽ ഹയർ ഗ്രേഡ് ലഭിക്കുകയൂള്ളൂ.
ഹയർഗ്രേഡ് കണക്കാക്കണമെങ്കിൽ തസ്തികകൾ ഒരേ സ്വഭാവത്തിലും ഒരേ ശമ്പള സ്കെയിലിലും ഉള്ളതായിരിക്കണം. ബോട്ട് ലാസ്കറിന്റേയും വില്ലേജ്മാൻ തസ്തികയുടേയും ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്. ബോട്ട് ലാസ്കറിന്റെ അടിസ്‌ഥാന ശമ്പളം 17,500ഉം വില്ലേജ്മാന്റെ ശമ്പള സ്കെയിൽ 17,000–37,500 എന്ന സ്കെയിലുമാണ്.