Tax
Services & Questions
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
ഞങ്ങളുടെ പ്രശ്നം ആരോടു പറയും?
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂണിയർ ലാബ് അസിസ്റ്റന്റാണ്. ഈ തസ്തികയുടെ അടി സ്‌ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു സയൻസ് അഥവാ വിഎച്ച് എസ്സി (എംഎൽടി) ആണ്.
ഒമ്പതാം ശമ്പളപരിഷ്കരണം വഴി 9190–15,780 എന്ന ശമ്പള സ്കെയിൽ മാത്രമായിരുന്നു ഞങ്ങൾക്ക് അനുവദിച്ചിരുന്നത്. ഈ സ്കെ യിൽ എസ്എസ്എൽസി വിജയം പോലും ആവശ്യമില്ലാത്ത തസ്തി കകൾക്ക് അനുവദിക്കപ്പെട്ട സ്കെയിലാണ്. അതേ സമയം പ്ലസ്ടു അടിസ്‌ഥാന വിദ്യാഭ്യാസ യോഗ്യത ആവശ്യമായ പോലീസ്, എക്സൈസ് ഗാർഡ്, അഗ്രികൾചർ അസിസ്റ്റന്റ് തുടങ്ങിയ പല തസ്തി കകൾക്കും 10,480–18,300 എന്ന ശമ്പള സ്കെയിലായി രുന്നു അനുവദിച്ചിരുന്നത്. അതിനാൽ ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയിലെ ജീവനക്കാർക്ക് സാമ്പത്തിക നഷ്ടത്തോടൊപ്പം മനോവീര്യം നഷ്ട മാകുന്ന സാഹചര്യമാണ്. മാത്രവുമല്ല ഈ തസ്തികയ്ക്കു റെഗുലർ പ്രമോഷനോ റേഷ്യോ പ്രമോഷനോ അനുവദിച്ചിട്ടില്ല. തൽഫലമായി പ്രവേശന തസ്തിക യിൽ തന്നെ യാതൊരു പ്രമോഷനും ലഭിക്കാതെ വിരമിക്കേണ്ടി വരുന്നു.

സർക്കാർ സർവീസിൽ ഇപ്പോൾ ലാസ്റ്റ് ഗ്രേഡ് മുതലുള്ള പല തസ്തികകൾക്കും റെഗുലർ പ്രമോഷ നോ അല്ലെങ്കിൽ റേഷ്യോ പ്രമോഷനോ (Gr II, Gr. I, Ser. Gr.) ആയി മൂന്നു മുതൽ ഏഴു വരെ പ്രമോഷ നുകൾ സർവീസ് കാലയളവിൽ ലഭിക്കുന്നുണ്ട്.

സംസ്‌ഥാന സർക്കാർ പത്താം ശമ്പള കമ്മീഷനെ നിയോഗിച്ചപ്പോൾ തസ്തികകൾക്ക് അനുവദിച്ച ശമ്പള സ്കെയിലിലെ വിവേചനം പരിശോധിക്കാനും പ്രമോഷൻ ഇല്ലാത്ത തസ്തികകൾക്ക് മെച്ചപ്പെട്ട റേഷ്യോ പ്രമോഷൻ അനുവദിക്കുന്നത് പരിഗണി ക്കാനും നിർദേശം നൽകിയിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ ഞങ്ങൾ വകുപ്പ് ഡയറക്ടർക്ക് നിവേദനം നൽകിയപ്പോൾ ജൂണിയർ ലാബ് അസി സ്റ്റന്റ് തസ്തികയ്ക്ക് യോഗ്യതയുടേയും ജോലിയുടെ സ്വഭാവത്തിന്റേയും അടിസ്‌ഥാനത്തിൽ 10,480–18,300 എന്ന ശമ്പള സ്കെയിൽ പ്രീ റിവൈസ് സ്കെയിൽ അനുവദി ക്കുന്നതിനും മെച്ചപ്പെട്ട റേഷ്യോ പ്രമോഷ ൻ അനുവദിക്കുന്നതിനും ഈ തസ്തികയുടെ പേര് ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് II എന്നാക്കി പുനർനാമകരണം ചെയ്യുന്നതിനും പത്താം ശമ്പള കമ്മീഷന് ശിപാർശ ചെയ്യുകയു ണ്ടായി.

എന്നാൽ കമ്മീഷൻ ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാ തെ 18,000–37,500 എന്ന പഴയതിന് സമാനമായ സ്കെയിൽ തന്നെയാ ണ് അനുവദിച്ചത്. മാത്രവുമല്ല യാതൊരു പ്രമോഷനും അനുവദിച്ചിട്ടുമില്ല. അതിനാ ൽ വകുപ്പ് ഡയറക്ടറുടെ ശിപാർശയുടെ അടിസ്‌ഥാ നത്തിൽ ഞങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ശമ്പള സ്കെയിൽ, മെച്ചപ്പെട്ട റേഷ്യോ പ്രമോഷൻ എന്നിവ അനുവദിച്ച് കിട്ടാൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേസ് കൊടുത്താൽ അനുകൂല വിധി ഉണ്ടാകുമോ? മറ്റെന്താണ് പരിഹാരം?
ശിവദാസ്, കോഴിക്കോട്

പ്രത്യേക ട്രെയിനിംഗ്, സാങ്കേതിക പഠനം എന്നിവ നിർബന്ധമായുള്ള തസ്തികകൾക്ക് ക്ലറിക്ക ൽ തസ്തികയേക്കാൾ കൂടിയ ശമ്പള സ്കെയിലു കളാണ് നൽകുക. അതുകൊണ്ടാണ് പോലീസ്, എക്സൈസ്, അധ്യാപകർ എന്നീ തസ്തികകൾക്ക് ഉയർന്ന ശമ്പള സ്കെയിൽ നൽകിയിരിക്കുന്നത്. ജൂണിയർ ലാബ് അസിസ്റ്റന്റ് തസ്തികയും ഇതു പോലെ വ്യത്യസ്ത സ്വഭാവത്തിലുള്ളതാണ്. ശരിക്കും ലാബ് ടെക്നിക്കൽ അസിസ്റ്റന്റ് എന്ന പേരിൽ തന്നെയാണ് തസ്തിക പുനർനാമകരണം ചെയ്യേണ്ടത്. അനോമലി കമ്മിറ്റി ഇല്ലാത്തതുകൊണ്ട് സംഘടനകൾ മുഖേന വകുപ്പ് ഡയറക്ടറുടെ ശിപാ ർശയോടെ ഫൈനാൻസ് ഡിപ്പാർട്ടുമെന്റിൽനിന്നും പുതിയ ഉത്തരവിന് ശ്രമിക്കാവുന്നതാണ്. ശമ്പള പരിഷ്കരണം വന്നശേഷം പല തസ്തികകളിലും ഇതുപോലുള്ള മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.